26.7 C
Kollam
Sunday 27th September, 2026 | 12:28:51 AM
Home Lifestyle Entertainment മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍- ദ് ബോയ്’യുടെ റിലീസ് തീയതി പുറത്ത്

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍- ദ് ബോയ്’യുടെ റിലീസ് തീയതി പുറത്ത്

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍- ദ് ബോയ്’യുടെ റിലീസ് തീയതി പുറത്ത്. 2026 ജൂണ്‍ 19 നു ചിത്രം തിയറ്ററുകളിലെത്തും. റിലീസിന് മുന്‍പായി ചിത്രത്തിന്റെ പ്രീമിയര്‍ ഈ മാസം കാന്‍സ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നടക്കുമെന്നുള്ള വിവരം നേരത്തെ പുറത്തു വിട്ടിരുന്നു.
ലോകമെമ്പാടും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥയാണ് ‘ബാലന്‍ ദ് ബോയ് പറയുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്. മലയാളം കൂടാതെ പാന്‍ ഇന്ത്യന്‍ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ മലയാള ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് ചിദംബരത്തിന്റെ ബാലന്‍ ദ് ബോയ്.