25.7 C
Kollam
Wednesday 26th August, 2026 | 06:05:35 PM
Home News Breaking News കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ കടിച്ച് പരിക്കേൽപ്പിച്ചു

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ കടിച്ച് പരിക്കേൽപ്പിച്ചു

കുണ്ടറ.കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ കടിച്ച് പരിക്കേൽപ്പിച്ചു.വാതിൽ പടിയിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനാണ് കണ്ടക്ടറെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ചത്.അക്രമി കണ്ടക്ടറെ മർദിക്കുകയും ചെയ്‌തു

കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവം.കണ്ടക്ടറുടെ പരാതിയിൽ മർദിച്ചയാളെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.കണ്ടക്ടർ മുഖത്തല സ്വദേശി വിനുവിനെ മർദിച്ചത് പ്രതി അരുൺ ആണ്.പകരം കണ്ടക്ടർ വന്ന ശേഷം ആണ് ബസ് സർവീസ് തുടർന്നത്