25.2 C
Kollam
Saturday 10th October, 2026 | 06:33:17 AM
Home News Breaking News പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, എഴുപതുകാരന് 26 വര്‍ഷം കഠിന തടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, എഴുപതുകാരന് 26 വര്‍ഷം കഠിന തടവും പിഴയും

പാലക്കാട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ എഴുപതുകാരന് 26 വര്‍ഷം കഠിന തടവും 2,60,000 രൂപ പിഴയും. കുനിശ്ശേരിസ്വദേശി അമ്പലവളവ് കിഴക്കേത്തറ, ശ്രീഹരി ഹൗസ്, ഹരിദാസന്‍ മേനോന്‍ ആണ് പ്രതി. ആലത്തൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സന്തോഷ്. കെ വേണുവാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷം അധികം തടവ് അനുഭവിക്കണം. പിഴയുടെ പകുതി അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.

2021 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 12 വരെ പല ദിവസങ്ങളില്‍ അതിജീവിത താമസിക്കുന്ന വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി ഗുരുതര ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ഇതില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകാന്‍ ഇടയായി എന്നാണ് പ്രോസീക്യൂഷന്‍ വാദം.

ആലത്തൂര്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന റിയാസ് ചാക്കേരിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ താജുദ്ദീന്‍, എഎസ്ഐ വത്സന്‍, സുലേഖ എന്നിവര്‍ അന്വേഷണം ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ടി.എസ് ബിന്ദു നായര്‍ കോടതി ഹാജരായി. പ്രോസിക്യൂഷന്‍ 26 സാക്ഷികളെ വിസ്തരിച്ച്, 42 രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. സിപിഒ നിഷ മോള്‍ കോടതി നടപടികള്‍ ഏകോപിപ്പിച്ചു.