27 C
Kollam
Wednesday 25th November, 2026 | 08:01:09 AM
Home News Kerala എയര്‍ഗണ്‍ അല്ല, പ്രാദേശികമായി നിര്‍മിച്ച ലൈസന്‍സില്ലാത്ത നാടന്‍ റിവോള്‍വർ,വെടി വെച്ച കുട്ടിയുടെ മാതാവിനെതിരെ കേസെടുത്തു

എയര്‍ഗണ്‍ അല്ല, പ്രാദേശികമായി നിര്‍മിച്ച ലൈസന്‍സില്ലാത്ത നാടന്‍ റിവോള്‍വർ,വെടി വെച്ച കുട്ടിയുടെ മാതാവിനെതിരെ കേസെടുത്തു

Advertisement

പാലക്കാട്. തൃത്താല പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് വെടിയേറ്റ സംഭവത്തില്‍  സ്‌കൂളില്‍ കൊണ്ടുവന്നത് എയര്‍ഗണ്‍ അല്ലെന്നും പ്രാദേശികമായി നിര്‍മിച്ച ലൈസന്‍സില്ലാത്ത നാടന്‍ റിവോള്‍വറാണെന്നും പോലിസ് സ്ഥിരീകരിച്ചു.  തോക്ക് കൈവശം വച്ച വീട്ടുകാർക്കെതിരെ കേസെടുക്കും. കൊടുമുണ്ട സ്വദേശിയായ  9 -ാം ക്ലാസ്സ്‌  വിദ്യാർഥിയാണ്  തോക്കുമായി സ്കൂളിലേക്ക് എത്തിയത്. അഞ്ചുമൂല സ്വദേശിയായ വിദ്യാർത്ഥിയുടെ കൈക്ക് ആണ് അബദ്ധത്തിൽ വെടിയേറ്റത്.

അതേ സമയം വെടി വെച്ച കുട്ടിയുടെ മാതാവിനെതിരെ കേസെടുത്തു

തോക്കിന്റെ ഉടമ മുത്തച്ഛനും കുട്ടിയുടെ അച്ഛനും മരിച്ച സാഹചര്യത്തിലാണ് അമ്മയ്ക്കെതിരെ കേസ്

തൃത്താല പരിതൂർ സ്കൂളിലെ ഹെഡ്മാസ്റ്റർ നൽകിയ പരാതിയിലാണ് പോലീസ് നടപടി

തലനാരിഴക്ക് ദുരന്തം ഒഴിവാകുകയായിരുന്നു. രക്ഷിതാക്കളിൽ നിന്നുൾപ്പടെ വിശദമായ മൊഴി എടുക്കൽ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here