26.8 C
Kollam
Wednesday 25th November, 2026 | 07:41:54 AM
Home News Breaking News വിതരണത്തിനായി സൂക്ഷിച്ച ലോഡ് കണക്കിന് ചീഞ്ഞ കോഴിമുട്ടകൾ , വ്യാപക പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ്

വിതരണത്തിനായി സൂക്ഷിച്ച ലോഡ് കണക്കിന് ചീഞ്ഞ കോഴിമുട്ടകൾ , വ്യാപക പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ്

Advertisement

കോഴിക്കോട്. മാവൂരിൽ ബേക്കറികളിലേക്ക് വിതരണത്തിനായി സൂക്ഷിച്ച ലോഡ് കണക്കിന് ചീഞ്ഞ കോഴിമുട്ടകൾ പിടിച്ചെടുത്ത പശ്ചാത്തലത്തിൽ വ്യാപക പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബേക്കറികളിലും മൊത്തവിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തും. തമിഴ്നാട്ടിൽ നിന്നുമാണ് കോഴിമുട്ടകൾ എത്തിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിയു എഗ് ട്രേഡേഴ്സ്, പുനത്തിൽ എഗ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് 16794 പൊട്ടിയ മുട്ടകളാണ് കണ്ടെത്തിയത്. അതേസമയം, പണം തിരികെ ലഭിക്കാൻ റിട്ടേൺ കാണിക്കാനായി സൂക്ഷിച്ചവയാണ് ഇവയെന്നാണ് വിതരണക്കാരുടെ വാദം.  പലഹാര നിർമ്മാണത്തിന് ചീമുട്ടകൾ ഉപയോഗിക്കാനാവില്ലെന്നും അടിസ്ഥാനരഹിത ആരോപണമാണ് ഉന്നയിക്കുന്നതെന്നും ബേക്കറി ഉടമകളും പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനായി പലഹാര നിർമ്മാണ യൂണിറ്റുകളുടെ സംയുക്ത സംഘടന ഇന്ന് മാധ്യമങ്ങളെ കാണും.

LEAVE A REPLY

Please enter your comment!
Please enter your name here