25.8 C
Kollam
Saturday 10th October, 2026 | 08:59:47 AM
Home News Breaking News കൈക്കൂലിക്ക് പുതിയ വഴി, അമ്പതിനായിരം രൂപ തുണിയില്‍ പൊതിഞ്ഞ് ഓഫീസിലെ മേശയിലെ ഫയലിനകത്ത് വയ്ക്കാന്‍ നിര്‍ദ്ദേശം,...

കൈക്കൂലിക്ക് പുതിയ വഴി, അമ്പതിനായിരം രൂപ തുണിയില്‍ പൊതിഞ്ഞ് ഓഫീസിലെ മേശയിലെ ഫയലിനകത്ത് വയ്ക്കാന്‍ നിര്‍ദ്ദേശം, വില്ലേജ് ഓഫിസര്‍ പിടിയില്‍

തൃശൂര്‍. അന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. പുന്നയൂര്‍ക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എന്‍ പി വിനോദിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.

ആര്‍ഒആര്‍ ശരിയാക്കുന്നതിനും നികുതി അടക്കുന്നതിനും വിനോദ് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ രണ്ടരലക്ഷം രൂപ നല്‍കാമെന്ന് പരാതിക്കാരനുമായി ധാരണ ഉണ്ടാക്കി. അമ്പതിനായിരം രൂപ തുണിയില്‍ പൊതിഞ്ഞ് ഓഫീസിലെ മേശയിലെ ഫയലിനകത്ത് വയ്ക്കാനായിരുന്നു നിര്‍ദ്ദേശം.

സംഭവത്തില്‍ പരാതിക്കാരന്‍ വിജിലന്‍സില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് എത്തി പിടികൂടിയത്. ഫയലില്‍ വച്ച പണവും വിജിലന്‍സ് പിടിച്ചെടുത്തു. വിനോദിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.