Home Uncategorized കരുനാഗപ്പള്ളി താലൂക്ക് ഹെഡ്കാർട്സ് ആശുപത്രിയിൽ സി റ്റി സ്കാൻ,അൾട്രാ സൗണ്ട് സ്കാനിങ് ഉടൻ നടപ്പാക്കുംമന്ത്രി കെ...

കരുനാഗപ്പള്ളി താലൂക്ക് ഹെഡ്കാർട്സ് ആശുപത്രിയിൽ സി റ്റി സ്കാൻ,അൾട്രാ സൗണ്ട് സ്കാനിങ് ഉടൻ നടപ്പാക്കുംമന്ത്രി കെ മുരളീധരൻ

കരുനാഗപ്പള്ളി. താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രിയിൽ നൂറു ദിന സർക്കാർ പരിപാടിയിൽ ഉൾപ്പെടുത്തി അൾട്രാ സൗണ്ട് സ്കാനിങ് സംവിധാനവും സി റ്റി സ്കാൻ സംവിധാനവും നടപ്പിലാക്കുമെന്ന് ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു കരുനാഗപ്പള്ളി താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രിയുടെ വിവിധ വികസന പദ്ധതികളുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള ഫീസിബിലിറ്റി പരിശോധിക്കുന്നതിന് നിർദ്ദേശിച്ചു.

കാൻസർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി കീമോതെറാപ്പിയിൽ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരെയും നഴ്സുമാരെയും നിയോഗിക്കുന്നതിന് ആവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കുന്നതിനും മന്ത്രി നിർദേശിച്ചു. പുതിയ 9 നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. ആറുമാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാക്കണമെന്നും മന്ത്രി കരാർ കമ്പനിയായ കെഎസ്ഇബി സിവിൽ വിഭാഗത്തോട് നിർദ്ദേശിച്ചു.കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള റോയൽറ്റി, സെനറേജ് ചാർജും ഒഴിവാക്കുന്നതിന് ജൂലൈ 30 ആം തീയതി റവന്യൂ മന്ത്രിയുമായി പ്രത്യേക ചർച്ച നടത്തുന്നതിനും തീരുമാനിച്ചു.

ആശുപത്രിയിൽ ഒഴിവുള്ള വിവിധ തസ്തികളിൽ അടിയന്തരമായി നിയമനം നടത്തുന്നതിന് മന്ത്രി നിർദേശിച്ചു. ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം 95% പൂർത്തിയായിട്ടുണ്ടെന്ന് കരാർ കമ്പനിയായ കെഎസ്ഇബി സിവിൽ ഭാഗവും കിഫ്ബി അധികൃതരും അറിയിച്ചു. സി ആര്‍ മഹേഷ് എംഎല്‍എ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here