Home Blog Page 213

കിഴക്കേക്കര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ കാർഷികദിനാചരണം നടത്തി

മൈനാഗപ്പള്ളി.കിഴക്കേക്കര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ കാർഷികദിനാചരണം നടത്തി.മൈനാഗപ്പള്ളി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് മാണിജോൺ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈ ബ്രറി കൗൺസിൽ അംഗം ജോൺസൺ വൈദ്യൻ, വനിതാ വേദി പ്രസിഡന്റ് സോമിനി തോമസ് എന്നിവർ ആശംസകളർപ്പിച്ചു.

മികച്ച കർഷകരായതെരഞ്ഞടുക്കപ്പെട്ട ഷാജി മാത്യു,സന്തോഷ് മാത്യു വൈദ്യൻ എന്നിവരെ ആദരിച്ചു.ഗ്രന്ഥശാല സെക്രട്ടറി കാട്ടുവിള ഗോപാലകൃഷ്ണപിള്ള സ്വാഗതവും കമ്മിറ്റിയംഗം തോമസ് വൈദ്യൻ നന്ദിയും പറഞ്ഞു.

സമന്വയ യുടെകര്‍ഷകദിനാചരണം പ്രതിഭാ സംഗമം -26

മൈനാഗപ്പള്ളി: മൈനാഗപ്പള്ളിയിലെ സാംസ്കാരിക കൂട്ടായ്മയായ സമന്വയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണവും പ്രതിഭാസംഗമം -26 ഉം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങുകള്‍ ഉല്ലാസ് കോവൂര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വെച്ച് കാര്‍ഷിക മേഖലയുടെ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച
രാമകൃഷ്ണപിള്ള (കരകൃഷി)
കെ.വിനേഷ് (നെല്‍കൃഷി)
എസ്.ശരലാല്‍(ക്ഷീരകര്‍ഷകന്‍)
ആര്‍.ഗോപകുമാര്‍(യുവകര്‍ഷകന്‍)
എന്നിവരെ ആദരിച്ചു.

അധ്യാപക അവാര്‍ഡ് ജേതാവ് എന്‍.ഷീബ,
കേരളയൂണിവേഴ്സിറ്റി ബി.എ (സംസ്കൃത സാഹിത്യം) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഭിരാമി അജിത്ത് എന്നിവരെ അനുമോദിച്ചു.പ്ലസ് ടൂ,എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഫുള്‍ ഏ പ്ലസ് നേടിയവരെയും യു.എസ്.എസ്, എല്‍.എസ്.എസ് വിജയികളെയും അനുമോദിച്ചു.
സമന്വയ പ്രസിഡന്റ് എസ്.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ദീപ ചന്ദ്രന്‍,മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് രജനി സുനില്‍,
വൈസ് പ്രസിഡന്റ് കെ.പി വേണുഗോപാല്‍,എബി പാപ്പച്ചന്‍,എസ്.അന്‍സാര്‍,ഫര്‍ഹാന നസീര്‍,പി.എസ് രാധാകൃഷ്ണന്‍,വി.ദിനേശന്‍ വിശാഖം എന്നിവര്‍ പ്രസംഗിച്ചു

വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രണ്ട് ഓണച്ചന്തകൾ ആരംഭിച്ചു

പടിഞ്ഞാറെ കല്ലട : വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രണ്ട് ഓണച്ചന്തകൾ ആരംഭിച്ചു.ഓണ ചന്തകളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കല്ലട ഗിരീഷ് നിർവഹിച്ചു.
നേൽപ്പുരക്കുന്നിലും കടപുഴയിലുമാണ് ഓണച്ചന്തകൾ പ്രവർത്തിക്കുന്നത്. സഹകരണ വകുപ്പും കൺസ്യൂമർ ഫെഡറേഷനുമായി ചേർന്നാണ് സംസ്ഥാനത്ത് ഓണച്ചന്തകൾ ആരംഭിച്ചിരിക്കുന്നത്. പൊതു വിപണിയിലെ വിലനിലവാരം പിടിച്ചുനിർത്താനാണ് സർക്കാർ ഓണച്ചന്തകൾ ആരംഭിച്ചിരിക്കുന്നത്.

ഓണച്ചന്തകളിൽ കൂടി 13 ഇനം പലചരക്ക് സാധനങ്ങൾക്ക് 30 മുതൽ 50 ശതമാനം വരെ സബ്സിഡി നൽകുന്നു.സബ്സിഡി ഇല്ലാത്ത മറ്റു സാധനങ്ങളും ഓണച്ചന്തയിൽ ലഭ്യമാണ്.ബാങ്ക് ഭരണസമിതി അംഗം സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.ഭരണസമിതി അംഗങ്ങളായ ഷൈലജ കുമാരി,ജാസ്മിൻ കോട്ടക്കുഴി, സലീബ്, മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു.

സംയുക്ത കിസാൻ സഭ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി കർഷക ദിനാചരണം

ശാസ്താംകോട്ട.കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രകൃതിക്ഷോഭത്തിൽ ഭൂമിയും വീടും കൃഷിയും നഷ്ടപ്പെടുന്നവർക്കായി നടപ്പിലാക്കുന്ന പുനരധിവാസം അവകാശമാക്കാനുള്ള നിയമനിർമ്മാണം അനിവാര്യമാണെന്ന് ഉല്ലാസ്കോവൂർ എം.എൽ.എ.
ആൾ ഇന്ത്യ സംയുക്ത കിസാൻ സഭ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി കർഷക ദിനാചരണത്തോടനുബന്ധിച്ച് ഭരണിക്കാവിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉല്ലാസ്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കർഷകരെയും എം.എൽ.എ ആദരിച്ചു.


“മാറുന്ന കാലാവസ്ഥയിൽ നമുക്കും മാറാം”എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ആൾ ഇന്ത്യ സംയുക്ത കിസാൻ സഭ ദേശീയ സെക്രട്ടറി കെ.ജി. വിജയദേവൻ പിള്ള ക്ലാസുകൾക്ക് നേത്യത്വം നൽകി.
ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇടവനശേരി സുരേന്ദ്രൻ, നേതാക്കളായ കെ. മുസ്തഫ,
വിജയ ചന്ദ്രൻ നായർ, ബാബു ഹനീഫ്,തുണ്ടിൽ നിസാർ, വിജയൻപിള്ള, റാഫേൽ,രഘുനാഥൻ പിള്ള,പി എൻ രാജൻ, വി.ജി. സുധാകരൻപിള്ള എന്നിവർ പ്രസംഗിച്ചു.

നബിദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

പോരുവഴി.നബിദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച്കൊണ്ട്പോരുവഴിമയ്യത്തുങ്കരമിഫ് താ ഹുൽഉലൂംമദ്രസങ്കണ ത്തിൽ ചീഫ് ഇമാംഹാഫിസ് അബ്ദുൽ സലാം മൗലവി പതാക ഉയർത്തി. ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷധവഹിച്ചു. ട്രഷറർ ഷാജികല്ലടക്കാന്റെവിള, അസിസ്റ്റന്റ് ഇമാം സജീർ മൗലവി അൽകാസ്മി, സുനീർ മൗലവി, ഹാഫിസ് അൽഅമീൻ മൗലവി, റഷീദ് അഹ്‌മദ്‌ മൗലവി,ബഷീർ ഇട്ടുകെട്ടും വിള,എന്നിവർ സംസാരിച്ചു

നഗരത്തിലെ പ്രധാന ഗതാഗത കുരുക്കിന് കാരണമായ കുഴിക്ക്സമരഭീഷണിയില്‍ ശാപമോക്ഷം

കരുനാഗപ്പള്ളി. നഗരത്തിലെ പ്രധാന ഗതാഗത കുരുക്കിന് കാരണമായ കുഴിക്ക് സമരഭീഷണിയില്‍ ശാപമോക്ഷം. ഗതാഗത കുരുക്കിനെതിരെ പോലീസ് സ്റ്റേഷനിലെക്ക് നടത്തുന്ന ബഹുജന മാർച്ചിന് മുന്നാലെയാണ് ധൃതി പിടിച്ച നീക്കം. കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്‌ഷന്‌സമീപം ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജലവിതരണ പൈപ്പ് പുനർ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിച്ചിട്ട് രണ്ട് മാസത്തിലേറെയായി. ഇതോടെ റോഡിന്റെ മുക്കാൽ ഭാഗവും ഗതാഗതo തടസ്സപ്പെട്ടു. ഇതിനെതിരെ പലതവണ താലൂക്ക് സഭകളിൽ ശബ്ദമുയർന്നിട്ടുണ്ട്.

നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു പോകുന്നതിനാൽ Town – ൽ ഗതാഗതകുരുക്കിൽ നട്ടം തിരിയുകയാണ് ജനം. രാവിലെയും വൈകിട്ടു സ്കൂൾ ഓഫീസ് സമയങ്ങളിലാണ് ഏറെ ദുരിതം . രോഗികളുമായെത്തുന്ന ആംബുലൻസിന് പോലും കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. ദീർഘവീക്ഷണമില്ലാതെ ബാരിക്കേഡുകൾ സ്ഥാപിച്ചതും വഴിയോരകച്ചവടവും ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്. ഇതിനെതിരെ ബുധനാഴ്ച CPM ന്റെ നെതൃത്വത്തിൽനടത്തുന്ന പോലീസ് സ്റ്റേഷൻ മാർച്ച് മുന്നിൽ കണ്ടാണ് ധ്യതി പിടിച്ച് കുഴികൾ അടക്കുന്നതിനും ബാരിക്കേഡ് നീക്കുന്നതിനും ശ്രമമാരംഭിച്ചത്.

കൊല്ലത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പരവൂര്‍: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം ഒരാള്‍ക്ക് ഗുരുതര പരിക്ക്. നെടുങ്ങോലം ഭൂതവിള ദേവി ക്ഷേത്രത്തിന് സമീപം അപ്‌സരയില്‍ നെടുങ്ങോലം അപ്സരബേക്കറി ഉടമ ഷൈനിന്റെ മകന്‍ ശബരിനാഥ്.എസ്.(18) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പരവൂര്‍ കുറുമണ്ടല്‍ സ്വദേശി അച്ചു എന്ന് വിളിക്കുന്ന ശരത്(23)നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗഷനില്‍ ഇന്ന് രാവിലെ 8.48-ഓടെയാണ് അപകടം ഉണ്ടായത്. പരവൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഒരു കാറിനെ മറികടന്ന് എതിര്‍ ദിശയില്‍ ചാത്തന്നൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് . നാട്ടുകാര്‍ ഇരുവരെയും ഓട്ടോറിഷയില്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്നും കൊട്ടിയത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശബരിനാഥിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരവൂര്‍ പോലിസ് സ്ഥലതെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.
ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും വിതരണം ചെയ്യുന്നതിനുള്ള തുകയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡിന്റെ ഈ മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. 6.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കും.

ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. സി.വി സനല്‍കുമാറാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരിക്കേറ്റ ഭാര്യ പി. പ്രജിഷയും ഭാര്യ മാതാവ് പി. പത്മിനിയും ചികിത്സയില്‍ തുടരുകയാണ്.
വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തിലാണ് സനല്‍കുമാര്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുവരും ഏതാനും നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. പ്രജിഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു കൊലപാതക ശ്രമം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ സനലിനെതിരെ പയ്യന്നൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.