തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.
ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും വിതരണം ചെയ്യുന്നതിനുള്ള തുകയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡിന്റെ ഈ മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. 6.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കും.
































