27.2 C
Kollam
Sunday 1st November, 2026 | 09:04:54 AM
Home News Breaking News ക്ഷേമ പെൻഷൻ മസ്റ്ററിങ് അവസാനിച്ചു ; 6.37 ലക്ഷം പേർ പുറത്ത്

ക്ഷേമ പെൻഷൻ മസ്റ്ററിങ് അവസാനിച്ചു ; 6.37 ലക്ഷം പേർ പുറത്ത്

Advertisement

തിരുവനന്തപുരം : ക്ഷേമ പെൻഷൻ മസ്റ്ററിങ്‌ അവസാനിച്ചപ്പോൾ 6,37,257 പേർ പുറത്ത്‌. സേവന ഡാറ്റാ പോർട്ടലിലെ കണക്ക്‌ പ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷനിൽ 52,23,190 ഉം ക്ഷേമനിധി പെൻഷനിൽ 14,34,068 ഉം ഉൾപ്പെടെ ആകെ 66,57,258 ഗുണഭോക്താക്കളാണുള്ളത്‌.

ശനി വൈകിട്ടുവരെ 60,20,001 പേരാണ്‌ മസ്റ്ററിങ്‌ പൂർത്താക്കിയത്‌. സാമൂഹ്യ സുരക്ഷാ പെൻഷനിൽ 3,42,662 പേർ പുറത്താകും. ഒക്‌ടോബറിൽ 52,09,617 പേർക്കുള്ള തുകയാണ്‌ അനുവദിച്ചത്‌. ക്ഷേമനിധി പെൻഷനിൽ 14,34,068 ഗുണഭോക്താക്കളുണ്ടെങ്കിലും 6,05,415 പേർക്കാണ്‌ ഒക്‌ടോബറിലെ തുക അനുവദിച്ചത്‌.

ആറു ലക്ഷത്തിലേറെ പേർ പട്ടികയിൽനിന്ന്‌ ഒഴിവാകുന്നതെങ്ങനെ എന്നതും വ്യക്തമല്ല. എല്ലാ വർഷവും മസ്റ്ററിങ്‌ ചെയ്യുന്നുണ്ട്‌. മരിച്ചവരുടെ എണ്ണം ഇത്രയും വരില്ല.

LEAVE A REPLY

Please enter your comment!
Please enter your name here