27.2 C
Kollam
Sunday 1st November, 2026 | 08:55:20 AM
Home News Breaking News മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിനെ സ്ഥലംമാറ്റി

മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിനെ സ്ഥലംമാറ്റി

Advertisement

കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രാ വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി. വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് മാറ്റിയത്. വിനോദയാത്രയുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ പി.ടി.എ പ്രസിഡന്റിനെ ചുമതലയിൽനിന്ന് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. ആർ.ആർ.ഡിയിൽനിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട വിനോദയാത്ര അഞ്ചുദിവസം വരെ നീട്ടിയെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here