27.8 C
Kollam
Thursday 8th October, 2026 | 01:29:21 AM
Home News Breaking News പ്രവാസി ക്ഷേമ പെൻഷൻ: 32 കോടി അനുവദിച്ച മുഖ്യമന്ത്രിക്ക് അനുമോദനം

പ്രവാസി ക്ഷേമ പെൻഷൻ: 32 കോടി അനുവദിച്ച മുഖ്യമന്ത്രിക്ക് അനുമോദനം

തിരുവനന്തപുരം: മുടങ്ങിക്കിടന്ന പ്രവാസി ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ അനുവദിച്ച പ്രവാസി കാര്യ വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി വി. ഡി. സതീശനെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുമോദിച്ചു.
ഓണത്തിന് മുമ്പ് ക്ഷേമ പെൻഷൻ വിതരണത്തിനായി തുക അനുവദിച്ചത്, മറ്റ് വരുമാന മാർഗങ്ങളില്ലാതെ പെൻഷൻ കാത്തിരിക്കുന്ന നൂറുകണക്കിന് പ്രവാസികൾക്ക് ആശ്വാസവും ഓണസമ്മാനവുമായിരിക്കുമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാലും സംസ്ഥാന ജനറൽ സെക്രട്ടറി ടി. ജെ. മാത്യുവും പറഞ്ഞു.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും സർക്കാർ സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നും പ്രായ പരിധി കൂടാതെ നാട്ടിൽ തിരികെ എത്തിയ എല്ലാ പ്രവാസികൾക്കും ക്ഷേമ പെൻഷൻ ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.