26.5 C
Kollam
Saturday 3rd October, 2026 | 05:58:15 AM
Home News Local സംയുക്ത കിസാൻ സഭ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി കർഷക ദിനാചരണം

സംയുക്ത കിസാൻ സഭ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി കർഷക ദിനാചരണം

Advertisement

ശാസ്താംകോട്ട.കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രകൃതിക്ഷോഭത്തിൽ ഭൂമിയും വീടും കൃഷിയും നഷ്ടപ്പെടുന്നവർക്കായി നടപ്പിലാക്കുന്ന പുനരധിവാസം അവകാശമാക്കാനുള്ള നിയമനിർമ്മാണം അനിവാര്യമാണെന്ന് ഉല്ലാസ്കോവൂർ എം.എൽ.എ.
ആൾ ഇന്ത്യ സംയുക്ത കിസാൻ സഭ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി കർഷക ദിനാചരണത്തോടനുബന്ധിച്ച് ഭരണിക്കാവിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉല്ലാസ്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കർഷകരെയും എം.എൽ.എ ആദരിച്ചു.


“മാറുന്ന കാലാവസ്ഥയിൽ നമുക്കും മാറാം”എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ആൾ ഇന്ത്യ സംയുക്ത കിസാൻ സഭ ദേശീയ സെക്രട്ടറി കെ.ജി. വിജയദേവൻ പിള്ള ക്ലാസുകൾക്ക് നേത്യത്വം നൽകി.
ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇടവനശേരി സുരേന്ദ്രൻ, നേതാക്കളായ കെ. മുസ്തഫ,
വിജയ ചന്ദ്രൻ നായർ, ബാബു ഹനീഫ്,തുണ്ടിൽ നിസാർ, വിജയൻപിള്ള, റാഫേൽ,രഘുനാഥൻ പിള്ള,പി എൻ രാജൻ, വി.ജി. സുധാകരൻപിള്ള എന്നിവർ പ്രസംഗിച്ചു.