26.9 C
Kollam
Tuesday 18th August, 2026 | 08:06:51 PM
Home News Local വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രണ്ട് ഓണച്ചന്തകൾ ആരംഭിച്ചു

വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രണ്ട് ഓണച്ചന്തകൾ ആരംഭിച്ചു

പടിഞ്ഞാറെ കല്ലട : വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രണ്ട് ഓണച്ചന്തകൾ ആരംഭിച്ചു.ഓണ ചന്തകളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കല്ലട ഗിരീഷ് നിർവഹിച്ചു.
നേൽപ്പുരക്കുന്നിലും കടപുഴയിലുമാണ് ഓണച്ചന്തകൾ പ്രവർത്തിക്കുന്നത്. സഹകരണ വകുപ്പും കൺസ്യൂമർ ഫെഡറേഷനുമായി ചേർന്നാണ് സംസ്ഥാനത്ത് ഓണച്ചന്തകൾ ആരംഭിച്ചിരിക്കുന്നത്. പൊതു വിപണിയിലെ വിലനിലവാരം പിടിച്ചുനിർത്താനാണ് സർക്കാർ ഓണച്ചന്തകൾ ആരംഭിച്ചിരിക്കുന്നത്.

ഓണച്ചന്തകളിൽ കൂടി 13 ഇനം പലചരക്ക് സാധനങ്ങൾക്ക് 30 മുതൽ 50 ശതമാനം വരെ സബ്സിഡി നൽകുന്നു.സബ്സിഡി ഇല്ലാത്ത മറ്റു സാധനങ്ങളും ഓണച്ചന്തയിൽ ലഭ്യമാണ്.ബാങ്ക് ഭരണസമിതി അംഗം സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.ഭരണസമിതി അംഗങ്ങളായ ഷൈലജ കുമാരി,ജാസ്മിൻ കോട്ടക്കുഴി, സലീബ്, മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here