26.6 C
Kollam
Saturday 3rd October, 2026 | 01:59:28 AM
Home News Breaking News കൊല്ലത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊല്ലത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Advertisement

പരവൂര്‍: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം ഒരാള്‍ക്ക് ഗുരുതര പരിക്ക്. നെടുങ്ങോലം ഭൂതവിള ദേവി ക്ഷേത്രത്തിന് സമീപം അപ്‌സരയില്‍ നെടുങ്ങോലം അപ്സരബേക്കറി ഉടമ ഷൈനിന്റെ മകന്‍ ശബരിനാഥ്.എസ്.(18) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പരവൂര്‍ കുറുമണ്ടല്‍ സ്വദേശി അച്ചു എന്ന് വിളിക്കുന്ന ശരത്(23)നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗഷനില്‍ ഇന്ന് രാവിലെ 8.48-ഓടെയാണ് അപകടം ഉണ്ടായത്. പരവൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഒരു കാറിനെ മറികടന്ന് എതിര്‍ ദിശയില്‍ ചാത്തന്നൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് . നാട്ടുകാര്‍ ഇരുവരെയും ഓട്ടോറിഷയില്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്നും കൊട്ടിയത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശബരിനാഥിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരവൂര്‍ പോലിസ് സ്ഥലതെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.