26.7 C
Kollam
Saturday 3rd October, 2026 | 09:34:30 AM
Home News Local കിഴക്കേക്കര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ കാർഷികദിനാചരണം നടത്തി

കിഴക്കേക്കര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ കാർഷികദിനാചരണം നടത്തി

Advertisement

മൈനാഗപ്പള്ളി.കിഴക്കേക്കര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ കാർഷികദിനാചരണം നടത്തി.മൈനാഗപ്പള്ളി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് മാണിജോൺ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈ ബ്രറി കൗൺസിൽ അംഗം ജോൺസൺ വൈദ്യൻ, വനിതാ വേദി പ്രസിഡന്റ് സോമിനി തോമസ് എന്നിവർ ആശംസകളർപ്പിച്ചു.

മികച്ച കർഷകരായതെരഞ്ഞടുക്കപ്പെട്ട ഷാജി മാത്യു,സന്തോഷ് മാത്യു വൈദ്യൻ എന്നിവരെ ആദരിച്ചു.ഗ്രന്ഥശാല സെക്രട്ടറി കാട്ടുവിള ഗോപാലകൃഷ്ണപിള്ള സ്വാഗതവും കമ്മിറ്റിയംഗം തോമസ് വൈദ്യൻ നന്ദിയും പറഞ്ഞു.