Home Blog Page 196

റെയില്‍വേ ബോര്‍ഡിന്റെ നീക്കം ഏകപക്ഷീയവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ നീക്കം ഏകപക്ഷീയവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സതേണ്‍ റെയില്‍വേയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ മംഗലാപുരം ജങ്ഷനെ ഒഴിവാക്കുന്നത് പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെയും ഭാവി വികസന പ്രവര്‍ത്തനങ്ങളെയും ഗുരുതരമായി ബാധിക്കും.

നിലവില്‍ സതേണ്‍ റെയില്‍വേയുടെ പരിധിയിലുള്ള ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള തന്ത്രപ്രധാനമായ റെയില്‍വേ പാതകള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ലയിപ്പിക്കുന്നതിലൂടെ സതേണ്‍ റെയില്‍വേയ്ക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുക. സംസ്ഥാന സര്‍ക്കാരുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെയും സംസ്ഥാനത്തെ മുന്‍കൂട്ടി അറിയിക്കാതെയുമാണ് പാലക്കാട് ഡിവിഷനെ വെട്ടിമുറിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനമെടുത്തത്. ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്.

വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. റെയില്‍വേയുടെ ഏകപക്ഷീയമായ നീക്കത്തിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രിക്കും ഔദ്യോഗികമായി കത്തയക്കും. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ-രാജ്യസഭാ എം.പിമാരുടെ പൂര്‍ണ്ണ സഹകരണത്തോടെ പാര്‍ലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്താനും തീരുമാനം പുനഃപരിശോധിപ്പിക്കാന്‍ കേന്ദ്രത്തിന് മേല്‍ സംയുക്ത സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ചിന്ത ജെറോം പ്രസിഡന്റ്; എം വിജിൻ സെക്രട്ടറി , ചരിത്രം തിരുത്തി ഡിവൈഎഫ്ഐ

തൃശൂർ: ചരിത്രം തിരുത്തി ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായിഎം വിജിനിനെയും തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ. ആർ രാഹുലാണ് ട്രഷറർ. വൈസ് പ്രസിഡന്റ്: ആർ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു. ജോയിന്റ് സെക്രട്ടറി: ​​ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ. 92 അം​ഗ കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.

വിദ്യാർഥി–യുവജന രംഗത്തെ ഇടപെടലുകളിലൂടെ ശ്രദ്ധേയയായ നേതാവാണ്‌ ചിന്താ ജെറോം. എസ്എഫ്ഐ പ്രവർത്തകയായി പൊതുജീവിതം ആരംഭിച്ചു. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡന്റ്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007–-2008 വർഷം കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയിരുന്നു. കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നത്തിനിടെയാണ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തെത്തുന്നത്‌.

2016 മുതൽ 2023 വരെ യുവജന കമ്മീഷൻ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ യൂത്ത് ബ്രിഗേഡ് പോലുള്ള ഒട്ടേറെ പദ്ധതികൾ നടപ്പാക്കി . എറണാകുളത്ത്‌ നടന്ന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ൽ ജർമ്മനിയിലെ ബേണിൽ കേരളത്തെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ കോൺക്ലേവിൽ പങ്കെടുത്തു. മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

അധ്യാപക ദമ്പതിമാരായ സി ജെറോമിന്റെയും എസ്തർ ജെറോമിന്റെയും മകളായി കൊല്ലത്ത് ജനനം. കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളേജിൽ നിന്ന്‌ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബിഎഡ് പൂർത്തീകരിച്ച ശേഷം കേരള സർവകലാശാലയിൽ നിന്ന്‌ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടി. UGC, NET,- JRF യോഗ്യതകളുണ്ട്.”

ബാലസംഘത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച എം വിജിൻ ഇടതുപക്ഷത്തിന്റെ കരുത്തനായ യുവനേതാവാണ്‌. ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി എന്ന നിലകളിലും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി ,കണ്ണൂർ ജില്ലാ ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചു. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായും, സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ അംഗമായും, പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്. 2021 മുതൽ കല്ല്യാശ്ശേരി എംഎൽഎ ആണ്.

കണ്ണൂർ ജില്ലയിലെ എടാട്ട് ടി കെ ഭാസ്കരന്റെയും വസന്തയുടെയും മകനായി ജനനം. ടീച്ചറായ അശ്വതിയാണ് ഭാര്യ. മകൻ നെയ്തൽ. എടനാട് വെസ്റ്റ് എൽ പി സ്കൂൾ, എടനാട് യുപി സ്കൂൾ, പയ്യന്നൂർ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം പയ്യന്നൂർ കോളേജിൽനിന്ന് ബി എസ് സി ഫിസിക്സ് ബിരുദവും കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന്‌ ഫിലോസഫിയിൽ പിജിയും നേടി.

പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വി​ഭ​ജ​നം; കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​മെ​ന്ന് വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ​നി​ന്ന് മം​ഗ​ലാ​പു​രം സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ഭാ​ഗ​ങ്ങ​ൾ മൈ​സൂ​രു ഡി​വി​ഷ​നി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്കും ക​ത്ത​യ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

സം​സ്ഥാ​ന​ത്തെ എം​പി​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങി തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തും. മം​ഗ​ലാ​പു​രം ജം​ഗ്ഷ​ൻ ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നും ഇ​ത് ഡി​വി​ഷ​ന്‍റെ വി​ക​സ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നി​ല​വി​ൽ സ​തേ​ൺ റെ​യി​ൽ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഉ​ള്ളാ​ൾ മു​ത​ൽ മം​ഗ​ലാ​പു​രം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ലേ​ക്ക് ല​യി​പ്പി​ക്കാ​നാ​ണ് നീ​ക്കം. ഇ​തോ​ടെ സ​തേ​ൺ റെ​യി​ൽ​വേ​യ്ക്കും കേ​ര​ള​ത്തി​നും വ​ലി​യ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നും സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

ഒരു ഹ​വാ​ല​യും ന​ട​ത്തി​യി​ട്ടി​ല്ല; ഈ ​കൈ​ക​ൾ ശു​ദ്ധ​മാ​ണ്: പി​ണ​റാ​യി വി​ജ​യ​ൻ

തൃശൂർ: വീ​ണാ വി​ജ​യ​നെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. താ​നോ മ​ക​ളോ കു​ടും​ബാം​ഗ​ങ്ങ​ളോ ഒ​രു ഹ​വാ​ല ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടി​ല്ല. ത​ന്‍റെ കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​വു​മാ​യി വീ​ണാ വി​ജ​യ​ൻ സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്.​തു​ട​ർ​ന്നും സ​ഹ​ക​രി​ക്കും.

വീ​ണ ത​ന്‍റെ മ​ക​ളാ​ണെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് വി​ഷ​യ​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. വീ​ണ വ​ലി​യ സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​യ​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന തു​ക വ​ലി​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധാ​ര​ണ​യാ​യി ഇ​ഡി വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കാ​റി​ല്ലെ​ന്നും വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​റു​ള്ള​തെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ചോ​ദ്യം ഉ​ന്ന​യി​ച്ചു. വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പി. ​വി​ജ​യ​ൻ എ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി എ​ന്നും പ​രാ​മ​ർ​ശി​ച്ച​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ത​നി​ക്കെ​തി​രെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ തെ​ളി​വി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ്.

വീ​ണ​യു​ടെ പ​ണം ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത ന​ൽ​കി​യ​തി​ന് എ​ന്താ​ണ് തെ​ളി​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ എ​ന്തും ചെ​യ്യാ​മെ​ന്നാ​ണോ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി വീ​ണാ വി​ജ​യ​ൻ സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്. 

ഇ​ഡി​യു​ടെ ന​ട​പ​ടി​ക​ള്‍ വി​ചി​ത്ര​മാ​ണ്. ത​നി​ക്ക് പി​ന്നാ​ലെ അ​വ​ര്‍ പി​ന്തു​ട​ര്‍​ന്നു​കൊ​ണ്ടേ ഇ​രി​ക്കു​ക​യാ​ണ്. ഈ ​കൈ​ക​ൾ ശു​ദ്ധ​മാ​ണ്. ഇ​നി​യും ശു​ദ്ധ​മാ​യി​രി​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

അർജുൻ ആയങ്കിയ്ക്ക് ജാമ്യം;പക്ഷേ ജയിലിൽ തുടരും

കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുൻ ജയിലിൽ തുടരും.

അതേസമയം, കാപ്പ ചുമത്തിയതോടെ അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് തുടങ്ങി. തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ നൽകും. അ‍ർജ്ജുന് ഇന്ന് കാപ്പ നോട്ടീസ് കൈമാറും. ഇന്നലെയാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. അർജുൻ ആയങ്കിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാനാണ് ഉത്തരവായിട്ടുള്ളത്.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സി പി എമ്മിന് തന്നെയെന്ന് പിണറായി വിജയൻ

തൃശൂർ :പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി പി എമ്മിന് തന്നെയെന്ന് പ്രതിപക്ഷ പിണറായിവിജയൻ. തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനം അവസാനിപ്പിക്കുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായാണ് ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷ ഉപനേതാവ് ആരാണന്ന് ചോദ്യത്തിന് അത് ഞാനാരുകത്ത് സ്‌പീ ക്കർക്ക് കൊടുക്കുമ്പോൾ തീരാവുന്നതേയുള്ളു.
അത് ഉടനെ കൊടുക്കും. അത് ആരായിരിക്കുമെന്ന് ചോദ്യമുയർന്നപ്പോഴാണ് സിപിഎം നേതാവായിരിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞത്.
പ്രതിപക്ഷ ഉപനേതൃപദവി സിപിഐയ്ക്ക് വേണമെന്ന ആവശ്യം നിലനില്ക്കുന്നതിനിടെയായിരുന്നു പിണറായി യുടെ പ്രതികരണം.

ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യമില്ല . അതേ സമയം ബോർഡ് മുൻ അംഗം എ. അജികുമാറിന് ജാമ്യം ലഭിച്ചു. ഇരുവരുടെയും ജാമ്യ ഹർജിയി പരിഗണിച്ച കോടതിയാണ് വിധി പറഞ്ഞത്.

ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിലാണ് പ്രശാന്തിനെയും അജികുമാറിനെയും പ്രതി ചേർത്തത്. 2019ലെ സ്വർണാപഹരണം മറച്ചു വയ്ക്കാനാണ് 2025ൽ വീണ്ടും സ്വർണം പൂശാൻ കൊടുത്തുവിട്ടതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ മറ്റ് പ്രതികളുമായി ഇരുവർക്കും ബന്ധമില്ലെന്നാണ് പ്രതിഭാഗം വാദം. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കിയിരുന്നു.പോറ്റിയും അജികുമാറും ഒരേ ടവർ ലൊക്കേഷനിലുണ്ടായിരുന്നെന്ന പ്രോസിക്യൂഷൻ വാദത്തെ പ്രതിഭാഗം എതിർത്തു. പോറ്റിയുടെ വീടിന് അടുത്തുള്ള വഴിയിലൂടെ സഞ്ചരിച്ചാൽ പോലും ടവർ ലൊക്കേഷനിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതിഭാഗം വാദം. പ്രശാന്തിനും അജികുമാറിനും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നായിരുന്നു എന്നതായിരുന്നു വാദം.

യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ തള്ളിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

പുറത്തൂർ: യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ തള്ളിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ.പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈന്റെ ഭാര്യ ഫൗസിയ (37)യുടെ മൃതദേഹമാണ് തിരൂർ–പൊന്നാനി പുഴയിൽ പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്കു സമീപം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ഹുസൈൻ ഒളിവിൽ പോയിരുന്നു. ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച പുലർച്ചെ ഫൗസിയയെ ഹുസൈൻ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതായി മക്കൾ പൊലീസിനോട് പറഞ്ഞു. കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അതെടുക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് ഉറങ്ങിക്കിടന്നിരുന്ന ഫൗസിയയെ ഹുസൈൻ വിളിച്ചുണർത്തിക്കൊണ്ടുപോയത്. രാവിലെ മാതാപിതാക്കളെ കാണാതായപ്പോൾ ജോലിക്ക് പോയതാകുമെന്നായിരുന്നു മക്കൾ കരുതിയത്.
വ്യാഴാഴ്ച പകൽ മകൻ ജോലിക്കും മകൾ സ്കൂളിലേക്കും പോയി. വൈകിട്ടും ദമ്പതികളെ കാണാതായതോടെ തിരൂർ പൊലീസിൽ പരാതി നൽകി. ഇതിനിടെ പടിഞ്ഞാറേക്കര ബോട്ട് ജെട്ടിയിൽനിന്ന് മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്കിറക്കുന്നതിനിടെ നങ്കൂരം ഉയർത്തുമ്പോഴാണ് അറ്റത്ത് ചാക്ക് കെട്ടിയ നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ ഫൗസിയയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
വീട്ടിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വഴക്കിനിടെ ഫൗസിയയുടെ വസ്ത്രങ്ങൾ കീറുകയും പ്രാണരക്ഷാർഥം അയൽവീട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.
ഇൻക്വസ്റ്റിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാണാതായ ഹുസൈന്റെ മൊബൈൽ ഫോൺ
വ്യാഴാഴ്ച പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപം ഓണാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

പി​എ​സ്‌​സി നി​യ​മ​ന ത​ട്ടി​പ്പി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​മാ​യി ഗവര്‍ണര്‍,പി​എ​സ്‌​സി സെ​ക്ര​ട്ട​റിയെ നേ​രി​ട്ട് വി​ളി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി നി​യ​മ​ന ത​ട്ടി​പ്പി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​മാ​യി രാ​ജ്ഭ​വ​ൻ. സം​ഭ​വ​ത്തി​ൽ പി​എ​സ്‌​സി സെ​ക്ര​ട്ട​റി സാ​ജു ജോ​ർ​ജി​നെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ നേ​രി​ട്ട് വി​ളി​പ്പി​ച്ചു. പി​എ​സ്‌​സി ചെ​യ​ർ​മാ​ന്‍റെ അ​റി​വി​ല്ലാ​തെ​യാ​ണ് സെ​ക്ര​ട്ട​റി​യെ ഗ​വ​ർ​ണ​ർ വി​ളി​പ്പി​ച്ച​ത്.

പ​രീ​ക്ഷാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ഗ​വ​ർ​ണ​ർ സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു. പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട് പ​രാ​തി​ക​ളി​ൽ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് ഗ​വ​ർ​ണ​ർ സെ​ക്ര​ട്ട​റി​യോ​ട് ആ​രാ​ഞ്ഞു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പി​എ​സ്‌​സി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചു. 

പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ പി​എ​സ്‌​സി ആ​ഭ്യ​ന്ത​ര ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​റു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പി​എ​സ്‌​സി ത​ല​പ്പ​ത്തെ ഈ ​അ​സാ​ധാ​ര​ണ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ പി​എ​സ്‌​സി തു​ട​ർ​ച്ച​യാ​യി വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​തു രാ​ജ്ഭ​വ​ൻ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്.

നിയമന തട്ടിപ്പിൽ രാജ്ഭവന്‍റെ മിന്നൽ നീക്കം; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ വിളിച്ച് വരുത്തി

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പിൽ ശക്തമായ ഇടപെടലുമായി രാജ്ഭവൻ. സംഭവത്തിൽ പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ നേരിട്ട് വിളിപ്പിച്ചു. പിഎസ്‌സി ചെയർമാന്‍റെ അറിവില്ലാതെയാണ് സെക്രട്ടറിയെ ഗവർണർ വിളിപ്പിച്ചത്.

പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും ഗവർണർ സെക്രട്ടറിയോട് വിശദമായി ചോദിച്ചറിഞ്ഞു. പരീക്ഷാക്രമക്കേട് പരാതികളിൽ എന്തു നടപടി സ്വീകരിച്ചെന്ന് ഗവർണർ സെക്രട്ടറിയോട് ആരാഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പിഎസ്‌സി സഹകരിക്കുന്നുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു. 

പരീക്ഷകളെക്കുറിച്ചുള്ള പരാതികൾ പിഎസ്‌സി ആഭ്യന്തര ഇന്‍റലിജൻസ് അന്വേഷിച്ച് നടപടിയെടുക്കാറുണ്ടെന്നും സെക്രട്ടറി അറിയിച്ചു. പിഎസ്‌സി തലപ്പത്തെ ഈ അസാധാരണ സംഭവവികാസങ്ങൾ സംസ്ഥാനത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്നതു രാജ്ഭവൻ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.