Home Blog Page 195

100 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്ത് കേസെടുത്തു

കരുനാഗപ്പള്ളി.കേരള എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ബിജുവിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിവരവേ കല്ലുകടവ് ഭാഗത്തുനിന്നും ലഭിച്ച പരാതിയിൽ സ്കൂൾ കുട്ടികൾക്കും മറ്റും വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന 100 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്ത് കേസെടുത്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ ഷാജി, പ്രിവന്റി ഓഫീസർ ബി സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് എച്ച് , നിഥിൻ വനിതാ സിവിൽ എക്സൈസ് ഓഫിസർ മോളി.വി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അബ്‌ദുൾ മനാഫ്.എ എന്നിവർ പങ്കെടുത്തു.

അമിതമായ ഉപ്പ് ഉപയോഗം വൃക്കകളെ തകരാറിലാക്കാം; വിദഗ്ധർ പറയുന്നു

ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ഉപ്പ്. എന്നാൽ ഇതിന്റെ അമിതമായ ഉപയോഗം നിശ്ശബ്ദമായി ആരോഗ്യത്തെ നശിപ്പിക്കും. ഉപ്പിന്റെ അമിതോപയോഗം രക്തസമ്മർദ്ദം ഉയർത്തുമെന്ന കാര്യം എല്ലാവർക്കും അറിയാമെങ്കിലും, ഇത് വൃക്കകളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് പലരും ബോധവാന്മാരല്ല.

Also Read: പുന്നമടയിലെ ആരോമൽ : ജലരാജാവായി അരോമ

ഒരാൾ പ്രതിദിനം 5 ഗ്രാമിൽ താഴെ ഉപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. എന്നാൽ സംസ്കരിച്ച ഭക്ഷണങ്ങളുടെയും മാറുന്ന ഭക്ഷണരീതികളുടെയും ഫലമായി ഭൂരിഭാഗം ആളുകളും ഈ പരിധിയേക്കാൾ കൂടുതൽ ഉപ്പ് കഴിക്കുന്നുണ്ട്. ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുകയും ദ്രാവകസമതുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്ന വൃക്കകളെ ഈ അധിക ഉപയോഗം ക്രമേണ തളർത്തുന്നു. ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ നിശബ്ദമായാണ് വൃക്കരോഗങ്ങൾ വളരുന്നത് എന്നതാണ് ഇതിന്റെ പ്രധാന അപകടസാധ്യത.

ഉപ്പ് എങ്ങനെയാണ് വൃക്കകൾക്ക് ഭാരമാകുന്നത്?

ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സ്വാഭാവിക ഫിൽട്ടറുകളാണ് വൃക്കകൾ. അമിതമായി ഉപ്പ് കഴിക്കുമ്പോൾ അതിലെ സോഡിയം രക്തത്തിലേക്ക് കൂടുതൽ വെള്ളത്തെ വലിച്ചെടുക്കുന്നു. ഇത് രക്തത്തിന്റെ അളവ് കൂട്ടുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ വൃക്കകളിലെ സൂക്ഷ്മമായ രക്തധമനികളെ തകരാറിലാക്കുന്നു.

ഉപ്പും ഉയർന്ന രക്തസമ്മർദ്ദവും വൃക്കരോഗവും

ഉപ്പ്, രക്തസമ്മർദ്ദം, വൃക്കകളുടെ ആരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തുടർച്ചയായ സോഡിയം ഉപയോഗം മൂലം ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം വൃക്കകൾക്ക് വൻ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. അമിതമായ ഉപ്പ് ഉപയോഗം വൃക്കകളുടെ പ്രവർത്തനക്ഷമത വേഗത്തിൽ കുറയ്ക്കുന്നു. കൂടാതെ മൂത്രത്തിലെ രാസഘടനയിൽ മാറ്റം വരുത്തി വൃക്കയിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യതയും ഇത് കൂട്ടും. വേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതെയാണ് ഇത് സംഭവിക്കുന്നത്. അതിനാൽ രോഗം ഗുരുതരമാകുന്നതുവരെ പലരും ഇതറിയാറില്ല.

ഭക്ഷണത്തിൽ ഒളിഞ്ഞിരിക്കുന്ന ഉപ്പ്

പാചകത്തിൽ കുറച്ച് ഉപ്പ് മാത്രമേ ചേർക്കുന്നുള്ളൂ എങ്കിലും, നാം അറിയാതെ കഴിക്കുന്ന പല ഭക്ഷണങ്ങളിലൂടെയും സോഡിയം ശരീരത്തിലെത്തുന്നുണ്ട്. പ്രധാനമായും താഴെ പറയുന്ന സംസ്കരിച്ച ഭക്ഷണങ്ങളിലാണ് അധികമായി ഉപ്പ് അടങ്ങിയിരിക്കുന്നത്.

പാക്കറ്റ് ലഘുഭക്ഷണങ്ങളും റെഡി-ടു-ഈറ്റ് ഭക്ഷണങ്ങളും
2. ബ്രെഡ്, ബിസ്കറ്റുകൾ, ഇൻസ്റ്റന്റ് മിക്സുകൾ

  1. അച്ചാറുകൾ, പപ്പടം, സോസുകൾ
  2. സംസ്കരിച്ച ഇറച്ചി ഉൽപ്പന്നങ്ങൾ

ഭക്ഷണത്തിലെ രുചി ഒട്ടും കുറയ്ക്കാതെ തന്നെ ഉപ്പ് ഒഴിവാക്കാൻ സാധിക്കും. ഈ രീതികൾ പിന്തുടരാം.

സാധാരണ ടേബിൾ സാൾട്ടിന് പകരം പൊട്ടാസ്യം അടങ്ങിയ, സോഡിയത്തിന്റെ അളവ് കുറഞ്ഞ ഉപ്പ് ഉപയോഗിക്കാം.
2. ‘ലോ സോഡിയം’ എന്ന് രേഖപ്പെടുത്തിയ ഭക്ഷണ സാധനങ്ങൾ നോക്കി വാങ്ങാം.

  1. പ്രിസെർവ് ചെയ്ത കാൻഡ് ഫുഡുകൾ ഉപയോഗിക്കുന്നതിന് മുൻപ് വെള്ളത്തിൽ കഴുകുന്നത് അവയിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
  2. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാം. ഇത് ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കൃത്യമായി നിയന്ത്രിക്കാൻ സഹായിക്കും.
  3. ഉപ്പിന് പകരം തുളസി, ബേസിൽ, ഇഞ്ചി, വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് ഭക്ഷണത്തിന് രുചി കൂട്ടുക.
  4. സാധ്യമാകുമ്പോഴെല്ലാം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കൃത്രിമമായി ഒന്നും ചേർക്കാത്ത മറ്റ് ഭക്ഷണങ്ങൾ എന്നിവ തിരഞ്ഞെടുക്കുക.

പുന്നമടയിലെ ആരോമൽ : ജലരാജാവായി അരോമ

ആലപ്പുഴ: പുന്നമടയിലെ ജലരാജാവായി അരോമ. നെഹ്‌റു ട്രോഫിയുടെ അമരക്കാരനായി ഇത്തവണ അരോമ ലക്ഷ്യം കണ്ടു. 4 മിനിട്ട് 23 സെക്കൻ്റിലാണ് അരോമ ഫൈനൽ ഫിനിഷ് ചെയ്‌തത്. മൈക്രോ സെക്കൻഡുകള്‍ക്കാൻ പുന്നമടയിലെ ആരോമലായി അരോമ മുന്നേറിയത്. വള്ളംകളിയുടെ ചരിത്രത്തിൽ അരോമ അവരുടെ പേരും എഴുതിച്ചേർത്തിരിക്കുന്നു.

Also Read: ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം: മന്ത്രി കെ മുരളീധരൻ

ഹീറ്റ്സ് മത്സരങ്ങള്‍ അവസാനിച്ചതോടെ നെഹ്റു ട്രോഫി ജലോത്സവത്തിൻ്റെ ഫൈനലിസ്റ്റുകളായി മേൽപ്പാടം, വീയപുരം, അരോമ, നടുഭാഗം എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ആറാം ഹീറ്റ്സിൽ ആനാരി ബോട്ട് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ഒന്നാം സ്ഥാനത്തെത്തി. ആദ്യ ഹീറ്റ്സിൽ യുബിസി കൈനകരി ഫാൻസ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. കഴിഞ്ഞ തവണ വീയപുരത്തിന് കിരീടം നേടിക്കൊടുത്ത വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടൻ രണ്ടാം സ്ഥാനവും ഐബിആർഎ കൊച്ചിൻ തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനവും നേടി.

കുമരകം കെടിബിസി ഫാൻസ് ക്ലബ് തുഴഞ്ഞ കരുവാറ്റ ശ്രീ വിനായകൻ നാലാമതായി ഫിനിഷ് ചെയ്തു. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ഒന്നാം സ്ഥാനത്തെത്തി. നാലാം ഹീറ്റ്സിൽ പറവൂർ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ഒന്ന് ഒന്നാമതെത്തിയപ്പോൾ നാട്ടകം എൻബിസിയുടെ ചെറുതന രണ്ടാം സ്ഥാനത്തെത്തി.

അഞ്ചാം ഹീറ്റ്സിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ ഒന്നാമതെത്തിയതോടെയാണ് ആറാം ഹീറ്റ്സിൽ ആനാരി ചുണ്ടൻ വിജയിച്ചത്. ഇതോടെ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിന് ആവേശമേറി. രാവിലെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് ജലമേളയ്ക്ക് തുടക്കമായത്.

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആറുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു. ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഒരോ ആശുപത്രിയിൽ സേവനം ഉറപ്പാക്കും. ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.

Also Read: ഏഷ്യയിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റം; ചൈനീസ് ഭീഷണിയിൽ ആശങ്കയോടെ ഏഷ്യൻ സഖ്യകക്ഷികൾ

മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ഇതോടെ ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കും. ശസ്ത്രക്രിയകൾ ഉൾപ്പെടെ ജില്ലാ ജനറൽ ആശുപത്രികളിൽ രാത്രികാലങ്ങളിലും കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളേജുകളിലെ അമിതമായ തിരക്ക് നിയന്ത്രിക്കാനാകും.

രോഗികൾക്ക് ചികിത്സ,മരുന്ന്, കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീ സൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്‍പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂർ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ്അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. ഷിനു കെ.എസിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയാണ് 24 മണിക്കൂറും സ്‍പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്നത്. ഇതിനായി ആവശ്യമായ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തി കൃത്യമായി വിന്യസിക്കും. ആശുപത്രികളിൽ ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സ്ഥാപനങ്ങളുമായും ഏകോപനം നടത്തി സമയബന്ധിതമായി പദ്ധതി നടപ്പാക്കാനും പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി.

ഏഷ്യയിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റം; ചൈനീസ് ഭീഷണിയിൽ ആശങ്കയോടെ ഏഷ്യൻ സഖ്യകക്ഷികൾ

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക ആവശ്യങ്ങൾക്കായി വാഷിംഗ്ടൺ ഏഷ്യാ-പസഫിക് മേഖലയിലെ പ്രധാന സൈനിക സന്നാഹങ്ങൾ പിൻവലിക്കുന്നത് ഏഷ്യയിലെ യുഎസ് സഖ്യകക്ഷികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് തന്ത്രപ്രധാനമായ ഏഷ്യൻ മേഖലയിൽ യുഎസ് തങ്ങളുടെ സൈനിക സാന്നിധ്യം വെട്ടിച്ചുരുക്കുന്നത്.

ഏഷ്യയിലെ അവസാന യുഎസ് വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിലേക്ക്

യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടണിന്റെ പുനർവിന്യാസം: ജപ്പാനിൽ നിലയുറപ്പിച്ചിരുന്ന യുഎസിന്റെ അവസാന വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടണിനെ പശ്ചിമേഷ്യയിലേക്ക് മാറ്റി. കഴിഞ്ഞ ഒമ്പത് മാസമായി വിന്യസിച്ചിരിക്കുന്ന യുഎസ്എസ് അബ്രഹാം ലിങ്കണിന് പകരമായാണ് ഈ നീക്കം.

ചൈനയുടെ കടന്നുകയറ്റവും ‘ഫസ്റ്റ് ഐലൻഡ് ചെയിനിലെ’ വെല്ലുവിളിയും

യുഎസ് യുദ്ധക്കപ്പലുകളുടെ പിന്മാറ്റം മേഖലയിൽ ചൈനയുടെ കടന്നുകയറ്റങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ശീതയുദ്ധകാലത്ത് ചൈനയെ പ്രതിരോധിക്കാൻ രൂപീകരിച്ച ‘ഫസ്റ്റ് ഐലൻഡ് ചെയിൻ’ (ജപ്പാൻ, തായ്‌വാൻ, വടക്കൻ ഫിലിപ്പീൻസ്, ബോർണിയോ) മറികടന്ന് ചൈനയുടെ ലിയോണിംഗ്, ഷാൻഡോങ് വിമാനവാഹിനിക്കപ്പലുകൾ പടിഞ്ഞാറൻ പസഫിക്കിലേക്ക് നീങ്ങുകയാണ്.

Also Read: ആദിവാസികൾക്ക് ഓണക്കോടി, ഉത്തരവ് സർക്കാർ തിരുത്തി, പകരം 1000 രൂപ തന്നെ നൽകാൻ തീരുമാനം

തായ്‌വാന്റെ കിഴക്കൻ തീരങ്ങളിലും ജപ്പാൻ, ഫിലിപ്പീൻസ് എന്നിവയുടെ പ്രത്യേക സാമ്പത്തിക മേഖലകളിലും (EEZ) ചൈനീസ് കോസ്റ്റ് ഗാർഡിന്റെ സാന്നിധ്യം കുത്തനെ വർദ്ധിച്ചു. യുഎസിന്റെ ശ്രദ്ധ പശ്ചിമേഷ്യയിലേക്ക് മാറുമ്പോൾ, അത് മുതലെടുത്ത് ഏഷ്യയിൽ പിടിമുറുക്കാൻ ചൈന ശ്രമിക്കുമെന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ സുരക്ഷാ വിദഗ്ദ്ധൻ ജാ ഇയാൻ ചോങ് നിരീക്ഷിക്കുന്നു.

സ്വയം പ്രതിരോധത്തിലേക്ക് ഏഷ്യൻ രാജ്യങ്ങൾ

യുഎസിനെ മാത്രം ആശ്രയിക്കാതെ പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കാനും പരസ്പര സഹകരണം ശക്തമാക്കാനും ഏഷ്യൻ സഖ്യകക്ഷികൾ നിർബന്ധിതരാകുകയാണ്. തായ്‌വാൻ 2027-ഓടെ പ്രതിരോധ ബജറ്റ് 18% വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ചൈനയെ പ്രതിരോധിക്കാൻ തങ്ങളുടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 4 ശതമാനമാക്കണമെന്ന് ഫിലിപ്പീൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മനിലയും ടോക്കിയോയും തായ്‌പേയും തമ്മിലുള്ള പരസ്പര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തി. ഏഷ്യ-പസഫിക് കമാൻഡിന് കീഴിൽ 3,75,000 യുഎസ് സൈനികരും F-35B യുദ്ധവിമാനങ്ങളുള്ള ആംഫിബിയസ് റെഡി ഗ്രൂപ്പുകളും ഇപ്പോഴും മേഖലയിൽ തുടരുന്നുണ്ട്. ഈ സൈനിക മാറ്റങ്ങൾ ഹ്രസ്വകാല പ്രതിസന്ധി മാത്രമാണെന്നും, ദീർഘകാലാടിസ്ഥാനത്തിൽ യുഎസിന്റെ പ്രധാന സാമ്പത്തിക-തന്ത്രപരമായ ലക്ഷ്യം ചൈനയെ പ്രതിരോധിക്കുക എന്നത് തന്നെയായിരിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയല്‍ കുളത്തിലാണ് അപകടം. സുഹൃത്തിനൊപ്പം ഉച്ചക്ക് രണ്ടു മണിയോടെ കുളത്തിലെത്തിയതായിരുന്നു അനിരുദ്ധ്.

Also Read: മംഗലാംകുന്ന് ഗണേശൻ ആന ചെരിഞ്ഞു

കുളത്തില്‍ ഇറങ്ങിയതിന് പിന്നാലെ മുങ്ങിപ്പോവുകയായിരുന്നു. ഫയര്‍ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മംഗലാംകുന്ന് ഗണേശൻ ആന ചെരിഞ്ഞു

പാലക്കാട്: ഏറെ നാളുകളായി അവശനിലയിൽ കഴിയുകയായിരുന്ന മംഗലാംകുന്ന് ഗണേശൻ ആന ചെരിഞ്ഞു . ജൂലൈ മാസം 12ന് ശ്രീകൃഷ്ണപുരം മംഗലാംകുന്നിൽ നടത്തിക്കുന്നതിനിടെ ഗണേശൻ കുഴഞ്ഞു വീണിരുന്നു. ഈ വീഴ്ചയിൽ നിന്ന് ഗണേശൻ പിന്നീട് എണീറ്റില്ല. മംഗലാംകുന്നിലെ ആനത്തറിയിൽ ചികിത്സയിൽ കഴിയവേയാണ് ഗണേശൻ ചെരിഞ്ഞത്. ആനപ്രേമികളുടെ ആവേശമായിരുന്നു മംഗലാംകുന്ന് ഗണേശൻ.

മാതംഗലീലയിൽ പറയുന്ന ലക്ഷണങ്ങളിൽ പലതും ഒത്തിണങ്ങിയ ആനയെന്ന നിലയിൽ ഹസ്തശാസ്ത്രകാരന്മാർക്കിടയിലും മംഗലാംകുന്ന് ഗണേശൻ പ്രശസ്തനായിരുന്നു. മംഗലാംകുന്ന് ഗണേശൻ മുമ്പ് വളയം ഗണേശൻ എന്നും ഗുരുജി അനന്തരാമൻ എന്നും അറിയപ്പെട്ടിരുന്നു.

ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അ‍ജ്ഞാതരുടെ വെടിയേറ്റു മരിച്ചു

കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അ‍ജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഈസ്റ്റേൺ കേപ്പിലെ എംഡാന്റ്സാനെയിലുള്ള സ്വന്തം വീടിന് മുന്നിൽ വെച്ചാണ് വെടിയേറ്റത്. സ്വന്തം കാറിൽ വീട്ടിലേക്ക് എത്തി ഗേറ്റ് തുറക്കാനായി കാത്തിരിക്കുമ്പോഴാണ് ആക്രമണം.

ടെറ്റയ്ക്ക് ഒപ്പം കാറിലുണ്ടായിരുന്ന 27 കാരിയായ സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. നിലവിൽ ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. നോക്കൗട്ട് വിജയ വേഗത്തിൽ ലോക റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരത്തിന് 38 വയസായിരുന്നു.