26.6 C
Kollam
Wednesday 7th October, 2026 | 01:47:30 AM
Home News Breaking News ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അ‍ജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അ‍ജ്ഞാതരുടെ വെടിയേറ്റു മരിച്ചു

കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അ‍ജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഈസ്റ്റേൺ കേപ്പിലെ എംഡാന്റ്സാനെയിലുള്ള സ്വന്തം വീടിന് മുന്നിൽ വെച്ചാണ് വെടിയേറ്റത്. സ്വന്തം കാറിൽ വീട്ടിലേക്ക് എത്തി ഗേറ്റ് തുറക്കാനായി കാത്തിരിക്കുമ്പോഴാണ് ആക്രമണം.

ടെറ്റയ്ക്ക് ഒപ്പം കാറിലുണ്ടായിരുന്ന 27 കാരിയായ സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. നിലവിൽ ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. നോക്കൗട്ട് വിജയ വേഗത്തിൽ ലോക റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരത്തിന് 38 വയസായിരുന്നു.