Home Blog Page 162

ലഹരിക്ക് അടിമയായ മകൻ അച്ഛനെ വെട്ടിക്കൊന്നു

തൃശ്ശൂർ. തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. 72 വയസ്സുള്ള വേലിയത്ത് കുമാരനാണ് മരിച്ചത്.പ്രതിയായ മകൻ പ്രജിഷ് ലഹരിക്ക് അടിമയാണെന്ന് പോലീസ്. കനോലി പുഴയിൽ ചൂണ്ടയിടാൻ പോയി തിരിച്ച് വന്ന സമയം വീട്ടിലേക്ക് കയറുമ്പോൾ പുറകിലൂടെ വന്ന മകൻ കഴുത്തിനു പുറകിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു എന്നാണ് പറയുന്നത്.

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കരുവാറ്റ കൊലപാതകം,പ്രായപൂർത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നൽകിയില്ല

ആലപ്പുഴ. കരുവാറ്റ കൊലപാതക കേസ്,പ്രായപൂർത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നൽകിയില്ല.പ്രതികളെ ഒബ്സർവേഷൻ ഹോമിൽ വച്ച് റേഷനറി ഓഫീസറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാം.ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഫിംഗർ പ്രിൻറ് ശേഖരിക്കാം.കസ്റ്റഡിയിൽ വേണമെന്ന് പോലീസിന്റെ അപേക്ഷ ഇന്ന് പരിഗണിച്ചില്ല

ഹീനിയസ് ക്രൈം എന്ന് പോലീസ്. പോലീസ് അല്ല ജുവനൽ ജസ്റ്റിസ് ബോർഡ് ആണ് അത് തീരുമാനിക്കേണ്ടത് എന്ന കുട്ടികളുടെ അഭിഭാഷകർ.തെളിവ് ശേഖരണത്തിന് പ്രതികൾ കൂടെ വേണമെന്ന് പൊലിസ്. പോലീസിന്റെ ആവശ്യം നിയമത്തിന് എതിരെന്ന് അഭിഭാഷകർ

ജുവൈനൽ ജസ്റ്റിസ് ബോർഡിൻറെ ചുമതലയുള്ള ജെ എഫ് എം സി 2 ആണ് കേസ് പരിഗണിച്ചത്.നിയമപരമായി പോലീസിനെ കസ്റ്റഡി ആവശ്യപ്പെടാൻ സാധിക്കില്ല എന്ന് കുട്ടികളുടെ അഭിഭാഷകർ.കേസ് ഈ മാസം 31ന് വീണ്ടും പരിഗണിക്കും

സിപിഐ വളർന്നു പോയി എന്ന് ധരിക്കുന്നുണ്ടോ,പ്രതിപക്ഷ ഉപനേതാവ് പദവിയിൽ രൂക്ഷവിമർശനവുമായി ദേശാഭിമാനി

തിരുവനന്തപുരം.പ്രതിപക്ഷ ഉപനേതാവ് പദവി തര്‍ക്കം, സിപിഐക്കെതിരെ രൂക്ഷവിമർശനവുമായി ദേശാഭിമാനി മുഖപ്രസംഗം. സിപിഐ വളർന്നു പോയി എന്ന് ധരിക്കുന്നുണ്ടോ എന്ന് ലേഖനത്തിൽ പരിഹസിച്ചു. സകല വിവാദങ്ങൾക്കും കാരണം സിപിഐ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനൻ എഴുതിയ ലേഖനത്തിൽ പറയുന്നു.

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐഎം വിട്ടുവീഴ്ച ഇല്ല എന്ന നിലപാട് പ്രഖ്യാപിക്കുകയാണ് ദേശാഭിമാനി. നിലവിലുള്ള എല്ലാ വിവാദങ്ങൾക്കും സിപിഐയെ കുറ്റപ്പെടുത്തിയാണ് ലേഖനം. പ്രശ്നങ്ങളിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമില്ല. സിപിഐ ഉന്നയിക്കുന്നത് യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദങ്ങളും എന്നും ലേഖനം വിമർശിക്കുന്നു. പിണറായി വിജയൻ്റെ പ്രസ്താവന രാഷ്ട്രീയ പക്വത ഇല്ലായ്മയാണെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശനത്തിനും മറുപടി. രാഷ്ട്രീയ പക്വത ഇല്ലാത്തത് സിപിഐക്ക് ആണ്. ഏകപക്ഷീയമായി നിലപാട് പറഞ്ഞത് പിണറായി വിജയൻ അല്ല സിപിഐ ആണ് എന്നും സി എൻ മോഹനൻ ലേഖനത്തിൽ കുറ്റപ്പെടുത്തി.

സിപിഐ വളർന്നു പോയി എന്നാണോ ധരിക്കുന്നതെന്ന് പരിഹാസം. സിപിഐഎമ്മിനെ മറികടക്കാനുള്ള രാഷ്ട്രീയ സ്വാധീനത്തിലേക്ക് സിപിഐ വളർന്നിട്ടില്ല. സിപിഐയുടെ കോൺഗ്രസ് ബന്ധവും ദേശാഭിമാനി ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നു. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കേണ്ടി വന്ന ഏക കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഐ ആണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ആയിരുന്നു സിപിഐ. കോൺഗ്രസിന് ഇടതുപക്ഷ മുഖമുണ്ടാക്കി കൊടുത്തത് സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. രാജൻ കൊല്ലപ്പെട്ടതും അക്കാലത്ത് തന്നെയാണെന്ന് മുഖപ്രസംഗത്തിൽ ഓർമ്മിപ്പിക്കുന്നു. ലേഖനത്തിൽ സിപിഐ മറുപടി പറയാൻ തയ്യാറായിട്ടില്ല.

മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ചേന്തിയില്‍ സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അനിലിനെ പുറത്താക്കിയത്. കെ പി സി സി പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഡി സി സി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടിയെടുത്തത്. അറസ്റ്റിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കമെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതല്ലെന്നുമുള്ള ചേന്തി അനിലിന്റെ വാദങ്ങളൊന്നും പാര്‍ട്ടി നേതൃത്വം കണക്കെലെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ പോലെ ഒരു നേതാവിനെ ഒരു ഡി സി സി അംഗം വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ഗുരുതര അച്ചടക്ക ലംഘനമായാണ് നേതൃത്വം കാണുന്നത്. അതു കൊണ്ടാണ് നടപടിക്ക് അതിവേഗം കെ പി സി സി നേതൃത്വം നിര്‍ദ്ദേശിച്ചത്.


മുന്‍ നിര നേതാക്കളോ പാര്‍ട്ടിയിലെ ഗ്രൂപ്പുകളോ അനിലിനെ പിന്തുണച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി. ഈ രീതിയില്‍ പ്രതിക്ഷേധിച്ചത് ശരിയായില്ലെന്നാണ് നേതാക്കളുടെ പക്ഷം. കേസുകളും ചേന്തി അനിലിന്റെ ചില നടപടികളും മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമായെന്നും നേതാക്കള്‍ പറയുന്നു. അതേസമയം ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്ളയാളാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീകാര്യം സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണെന്നും കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം, വെളിപ്പെടുത്തലുമായി മരിച്ച ഷൗക്കത്തലിയുടെ സുഹൃത്ത്

മലപ്പുറം. ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം.വെളിപ്പെടുത്തലുമായി മരിച്ച ഷൗക്കത്തലിയുടെ സുഹൃത്ത് മുബഷിർ.MVD ഉദ്യോഗസ്ഥർ ഷൗക്കത്തലിയോട് പെരുമാറിയത് വൈരാഗ്യ ബുദ്ധിയോടെ

ഈ കാര്യം ഷൗക്കത്തലി മരിക്കുന്നതിന് മുന്നേ തന്നോട് പറഞിരുന്നതായി സുഹൃത്ത്.ഷൗക്കത്തലിയുടെ അപേക്ഷ വിവരങ്ങൾ ഉദ്യോഗസ്ഥർ ഏജന്റുമാർക്ക് കൈമാറി.ഷൗക്കത്തലിയുടെ ഫോട്ടോയും അപേക്ഷാ വിവരങ്ങളുമടക്കം ഏജന്റുമാരുടെ ഗ്രൂപ്പിൽ പങ്കുവെച്ചു. ഷൗക്കത്തലിയുടെ അപേക്ഷ സ്വീകരിക്കരുതന്ന് MVD ഉദ്യോഗസ്ഥർ ഏജന്റുമാർക്കും നിർദ്ദേശവും നൽകി

ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൗക്കത്തലിയുടെ അപേക്ഷാ വിവരങ്ങൾ ഏജന്റുമാരുടെ ഗ്രൂപ്പിൽ എത്തിയത്.ഈ കാര്യങ്ങൾ ഷൗക്കത്തലിക്ക് അറിയാമായിരുന്നു.ഏജന്റുമാർ വഴി ഫിറ്റ്നസ് എടുക്കാൻ താൻ അവശ്യപ്പെട്ടപ്പോഴാണ് ഷൗക്കത്തലി ഈ കാര്യങ്ങൾ തന്നോട് പറഞ്ഞതെന്നും സുഹൃത്ത് മുബഷിർ

ഷൗക്കത്തലിക്ക് ആദ്യം ഫിറ്റ്നസ് ലഭിച്ച അതേ രൂപത്തിലുള്ള വാഹനത്തിനാണ് പിന്നീട് ഫിറ്റ്നസ് നിഷേധിച്ചത്. ജീവിക്കാൻ വഴിയിലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്തത്. അവന്റെ ലാപ്ടോപ്പ് അടക്കം വിറ്റ് EMI അടച്ചിരുന്നു

പത്ത് മാസം ഓട്ടോ ഓടിക്കാൻ കഴിയാതെ വന്നതോടെയാണ് കടും കൈ ചെയ്യേണ്ടി വന്നതെന്നും സുഹൃത്ത്

കാക്കനാട്ട് പോലീസ് കസ്റ്റഡിയിലിരുന്ന ട്രെയിലർ ലോറി മോഷണം പോയി

കൊച്ചി.കാക്കനാട്ട് പോലീസ് കസ്റ്റഡിയിലിരുന്ന ട്രെയിലർ ലോറി മോഷണം പോയി. രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലർ ലോറിയാണ് കാണാതായത്. സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കാൻ കഴിയാത്തതിനാൽ മാവേലിപുരം ഓണം പാർക്കിന് സമീപം സീപോർട്ട്–എയർപോർട്ട് റോഡരികിലാണ് വാഹനം പാർക്ക് ചെയ്തിരുന്നത്. 27ന് രാത്രി ഒൻപത് മണിക്കും 28ന് ഉച്ചയ്ക്ക് 12.30നും ഇടയിലാണ് ലോറി ആരോ കടത്തിക്കൊണ്ടുപോയതെന്ന് എഫ്‌ഐആറിൽ പറയുന്നു.

സംഭവത്തിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ മാവേലിപുരത്ത് ബുള്ളറ്റും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി ദിൻരാജ്, കോട്ടയം സ്വദേശി മാത്യു ജോമോൻ എന്നിവർ മരിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് ട്രെയിലർ ലോറി കസ്റ്റഡിയിലെടുത്തത്.

നമ്മുടെ പൊലീസ് വിചാരിച്ചാല്‍ ഇതൊക്കെപറ്റും, ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയ്ക്ക് നേരെ പീഡനശ്രമം നടത്തിയ കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

പാലക്കാട്‌. ഒറ്റപ്പാലം മംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയ്ക്ക് നേരെ പീഡനശ്രമം നടത്തിയ കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി മുജീബ് റഹ്മാനെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്


ഇന്നലെ വൈകിട്ട് ആറരയോടെ ആണ് സംഭവം. ലക്കിടി മംഗലം ഭാഗത്തേക്ക് പിക്കപ്പ് വാഹനത്തിൽ വന്ന യുവാവ് റോഡരികിൽ വാഹനം പാർക്ക് ചെയ്ത് വയോധിക മാത്രം താമസിക്കുന്ന വീട്ടിൽ എത്തുകയായിരുന്നു. വാടക കോട്ടേഴ്സ് അന്വേഷിച്ചു വന്നതാണെന്ന് വയോധികയോട് പറഞ്ഞ യുവാവ് കുടിക്കാൻ അല്പം വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. വയോധിക വെള്ളം എടുത്ത് നൽകി തിരികെ വീട്ടിലേക്ക് കയറി വാതിൽ അടച്ചതോടെ പിന്നാലെ വാതിൽ തള്ളി തുറന്നു യുവാവ് അകത്ത് പ്രവേശിച്ച് വയോധികക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു.

ബഹളം വെച്ച് അടുക്കള വാതിലിലൂടെ കുതറി ഓടിയ വയോധികയെ യുവാവ് പിന്തുടരാൻ ശ്രമിചെങ്കിലും നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി. ഇതിനിടയിൽ മർദ്ദനത്തിൽ വയോധികയുടെ ഒരു പല്ല് നഷ്ടപ്പെട്ടു. ഓടിയെത്തിയ അയൽവാസികൾ യുവാവിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു.
തുടർന്ന് ഇന്ന് എറണാകുളം പെരുമ്പാവൂരിൽ നിന്നു ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 500 കടന്നു,320 ഇന്ത്യക്കാരെ കുറിച്ച് ഇതുവരെ വിവരമില്ല

കാഠ്മണ്ഡു . നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 500 കടന്നു. ദുരന്തത്തില്‍ 579 പേര്‍ മരിച്ചതായാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്. ആയിരത്തോളംപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും നേപ്പാള്‍ അധികൃതര്‍ വ്യക്തമാക്കി. ദുരന്തത്തില്‍ അഞ്ചുപേര്‍ ബുധനാഴ്ച മരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 552 ആയി. 1500 ഓളം പേരെയെങ്കിലും കാണാതായിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ദുരന്തത്തില്‍പ്പെട്ട 3742 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ദുരന്തബാധിത പ്രദേശമായ റസുവയില്‍ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതില്‍ 85 പേര്‍ ഇന്ത്യന്‍ പൗരന്മാരും 16 പേര്‍ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നേപ്പാളില്‍ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ 21 അംഗ സംഘത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചു. ഇവരെ പ്രത്യേക വിമാനത്തില്‍ തമിഴ്നാട്ടിലേക്ക് അയക്കും.

അതേസമയം നേപ്പാളിലെ 320 ഇന്ത്യക്കാരെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 100 ഇന്ത്യന്‍ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളില്‍ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായി. 21 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നേപ്പാളില്‍ നിന്ന് രക്ഷപ്പെടുത്തിയ മറ്റ് 63 ഇന്ത്യക്കാരെയും ഉടന്‍ തന്നെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

ടിബറ്റന്‍ മേഖലയില്‍ കുടുങ്ങിയ 96 ഇന്ത്യക്കാര്‍ സുരക്ഷിതരായി നേപ്പാള്‍ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണ്. പ്രളയത്തില്‍ തകര്‍ന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്തിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, നേപ്പാളിലേക്ക് അവശ്യസാധനങ്ങളുമായി ഇന്ത്യയുടെ മൂന്നാമത്തെ വിമാനം പോയി. മരുന്നും ഭക്ഷണവും അടക്കം 10 ടണ്‍ സാമഗ്രികളാണ് വിമാനത്തിലുള്ളത്. പ്രളയത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സഹായിച്ച നേപ്പാള്‍ സര്‍ക്കാരിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നന്ദി അറിയിച്ചു.

സോണിയ ഗാന്ധിയുടെ ആത്മകഥ, പ്രസിദ്ധീകരണത്തില്‍നിന്നും പിന്മാറിയതിന് വിശദീകരണവുമായി പെന്‍ഗ്വിന്‍

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ പ്രസിദ്ധീകരിക്കണമെന്ന് തന്നെയായിരുന്നു തങ്ങളുടെ താത്പര്യമെന്ന് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ്. എഴുത്തുകാരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പുസ്തകത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന നിലപാട് എടുത്തതോടെയാണ് പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്‍മാറിയതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് വിശദീകരണവുമായി രംഗത്തുവന്നത്.

ഒരു പ്രസാധകര്‍ എന്നനിലയില്‍ പുസ്തകത്തിനകത്തെ വസ്തുതകള്‍ പരിശോധിക്കുകയും അനുയോജ്യമായി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത് പ്രസാധന രംഗത്തെ സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ്. ഈ പുസ്തകം പ്രസിദ്ധികരിക്കാന്‍ തങ്ങള്‍ പൂര്‍ണ സന്നദ്ധരായിരുന്നെന്നും രചയിതാവുമായുള്ള ചര്‍ച്ചയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് അറിയിച്ചു.

നവംബര്‍ 10നാണ് പുസ്തക പ്രകാശനം തീരുമാനിച്ചിരുന്നത്. പുസ്തകത്തിന്റെ ആദ്യ പ്രിന്റില്‍ 1,00,000 കോപ്പികള്‍ ഉണ്ടാകുമെന്നും പ്രസാധകര്‍ അവകാശപ്പെട്ടിരുന്നു. ഇറ്റലിയിലെ ചെറുഗ്രാമത്തില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് ഉയര്‍ന്ന അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. 1965 ല്‍ കേംബ്രിജില്‍ വിദ്യാര്‍ഥിനിയായിരിക്കെ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതും അതിനുശേഷമുള്ള ജീവിതവും കടന്നുവരുന്ന പുസ്തകത്തില്‍ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിനുശേഷമുള്ള അനുഭവങ്ങളും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവുംമെല്ലാം വിശദമായി വിവരിക്കുന്നുണ്ട്.

പെന്‍ഗ്വിന്‍ പിന്മാറിയതോടെ നിരവധി ഇന്ത്യന്‍ പ്രസാധകര്‍ രംഗത്തെത്തി. ഹാര്‍പ്പര്‍ കോളിന്‍സ് പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാര്‍ എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉദയാ ലൈബ്രറിയുടെ വാർഷികാഘോഷവും ഓണാഘോഷവും സമാപിച്ചു.


ഉദയാ ജംഗ്ഷൻ: രണ്ടു ദിനങ്ങൾ നീണ്ടുനിന്ന ഉദയാ ലൈബ്രറിയുടെ 2026 വർഷത്തെ വാർഷികാഘോഷവും ഓണാഘോഷവും സമാപിച്ചു. തിരുവോണനാളിൽ ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ പതാകയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. യുവത കോ – ഓർഡിനേറ്റർ രജി കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കൊച്ചു വേലുമാസ്റ്റർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

അത്തപ്പൂക്കള മത്സരം, ഉറിയടി, വടംവലി, ബാലവേദി കൂട്ടുകാരുടെ കലാ, കായിക, സാംസ്കാരിക മത്സരങ്ങൾ, പ്രവചന മത്സരം തുടങ്ങി വിവിധങ്ങളായപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായിനടന്നു. ചതയദിനത്തിൽ നടന്ന സാംസ്കാരിക സമ്മേളനം മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് രജനി സുനിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.മോഹനൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി. സരോജാക്ഷൻ പിള്ള സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.കെ.വിജയധരൻ, മുൻ പ്രസിഡന്റ് അഡ്വ.റ്റി. മോഹനൻ, മുൻ സെക്രട്ടറി കെ. പ്രസന്നകുമാർ, യുവത പ്രസിഡന്റ് അജു.ജി.നാഥ്,പി.എസ്.സാനു തുടങ്ങിയവർ പ്രസംഗിച്ചു.

ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ വിജയികൾക്കുള്ള കാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു. വനിതാവേദി പ്രസിഡന്റ് എസ്.ആർ. ശ്രീകല നന്ദി പറഞ്ഞു.ആർ.പി. സുഷമ ടീച്ചർ,എസ്.മായാദേവി, ആർ. മോഹനൻ പിള്ള, ആർ.ശ്രീകുമാർ, മണക്കാട്ടു രവീന്ദ്രൻ,വനിതാവേദി സെക്രട്ടറി പി.എസ്.അജിത,ലൈബ്രറിയൻ ജെ.ജയകുമാരി, കോയിക്കൽ സുരേഷ് തുടങ്ങിയവർ നേതൃത്വം നല്കി.