26.5 C
Kollam
Wednesday 14th October, 2026 | 05:29:52 AM
Home News Breaking News ലഹരിക്ക് അടിമയായ മകൻ അച്ഛനെ വെട്ടിക്കൊന്നു

ലഹരിക്ക് അടിമയായ മകൻ അച്ഛനെ വെട്ടിക്കൊന്നു

തൃശ്ശൂർ. തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. 72 വയസ്സുള്ള വേലിയത്ത് കുമാരനാണ് മരിച്ചത്.പ്രതിയായ മകൻ പ്രജിഷ് ലഹരിക്ക് അടിമയാണെന്ന് പോലീസ്. കനോലി പുഴയിൽ ചൂണ്ടയിടാൻ പോയി തിരിച്ച് വന്ന സമയം വീട്ടിലേക്ക് കയറുമ്പോൾ പുറകിലൂടെ വന്ന മകൻ കഴുത്തിനു പുറകിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു എന്നാണ് പറയുന്നത്.

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്