27.3 C
Kollam
Wednesday 14th October, 2026 | 04:32:11 AM
Home News Breaking News കരുവാറ്റ കൊലപാതകം,പ്രായപൂർത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നൽകിയില്ല

കരുവാറ്റ കൊലപാതകം,പ്രായപൂർത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നൽകിയില്ല

ആലപ്പുഴ. കരുവാറ്റ കൊലപാതക കേസ്,പ്രായപൂർത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നൽകിയില്ല.പ്രതികളെ ഒബ്സർവേഷൻ ഹോമിൽ വച്ച് റേഷനറി ഓഫീസറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാം.ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഫിംഗർ പ്രിൻറ് ശേഖരിക്കാം.കസ്റ്റഡിയിൽ വേണമെന്ന് പോലീസിന്റെ അപേക്ഷ ഇന്ന് പരിഗണിച്ചില്ല

ഹീനിയസ് ക്രൈം എന്ന് പോലീസ്. പോലീസ് അല്ല ജുവനൽ ജസ്റ്റിസ് ബോർഡ് ആണ് അത് തീരുമാനിക്കേണ്ടത് എന്ന കുട്ടികളുടെ അഭിഭാഷകർ.തെളിവ് ശേഖരണത്തിന് പ്രതികൾ കൂടെ വേണമെന്ന് പൊലിസ്. പോലീസിന്റെ ആവശ്യം നിയമത്തിന് എതിരെന്ന് അഭിഭാഷകർ

ജുവൈനൽ ജസ്റ്റിസ് ബോർഡിൻറെ ചുമതലയുള്ള ജെ എഫ് എം സി 2 ആണ് കേസ് പരിഗണിച്ചത്.നിയമപരമായി പോലീസിനെ കസ്റ്റഡി ആവശ്യപ്പെടാൻ സാധിക്കില്ല എന്ന് കുട്ടികളുടെ അഭിഭാഷകർ.കേസ് ഈ മാസം 31ന് വീണ്ടും പരിഗണിക്കും