26.8 C
Kollam
Sunday 4th October, 2026 | 09:59:30 AM
Home News Kerala വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിൽ വീണു, നാട്ടുകാരന്‍റെ പ്രായോഗിക...

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിൽ വീണു, നാട്ടുകാരന്‍റെ പ്രായോഗിക ബുദ്ധി രക്ഷക്കെത്തി

കോട്ടയം: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ കിണറ്റിൽ വീണു. സമീപത്തെ പുരയിടത്തിൽ ജോലി ചെയ്തിരുന്ന ആൾ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. എരുമേലിക്ക് സമീപം തുമരംപാറയിലാണ് സംഭവം. കുട്ടിയെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 1ന് കാവുങ്കൽ ജയിംസ് – ജോസ്‌നി ദമ്പതികളുടെ ഒന്നര വയസുള്ള ഇളയ മകൻ എയ്ദൻ‌ ആണ് കിണറ്റിൽ വീണത്. കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതായതോടെ തിരഞ്ഞപ്പോഴാണ് വീടിനോടു ചേർന്നുള്ള ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്. വീട്ടുകാരുടെ നിലവിളികേട്ടെത്തിയ പുലിപ്ര പതാലിൽ പി.കെ. ഷാജഹാൻ ആണ് ഏണിവഴി കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തത്. ആലോചിച്ചു നില്‍ക്കാതെ സഹായത്തിന് ആളെ വിളിക്കാതെ പെട്ടെന്ന് രക്ഷാദൗത്യം ഇയാള്‍ ഏറ്റെടുത്തു. അതാണ് രക്ഷയായത്

പുറത്തെടുക്കുമ്പോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നില്ലെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് കുട്ടിക്ക് ബോധം വീണു. രക്ഷാദൗത്യം മിനിറ്റുകള്‍ വൈകിയെങ്കില്‍പോലും കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here