26.8 C
Kollam
Sunday 4th October, 2026 | 09:00:28 AM
Home News Breaking News രാജി തീരുമാനത്തിൽ നിന്ന് ആർ. ശ്രീലേഖ പിന്നോട്ടുപോകുന്നതായി സൂചന

രാജി തീരുമാനത്തിൽ നിന്ന് ആർ. ശ്രീലേഖ പിന്നോട്ടുപോകുന്നതായി സൂചന

തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകുന്നതായി സൂചന. സംസ്ഥാന നേതൃത്വം ഇന്നലെ ശ്രീലേഖയുമായി ചർച്ച നടത്തി. രാജിവെക്കുകയോ രാജിക്കത്ത് ഔദ്യോഗികമായി സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

മേയർ വി.വി രാജേഷിനോട് ചില അസംതൃപ്തികൾ പങ്കുവെക്കുക മാത്രമാണ് ശ്രീലേഖ ചെയ്തതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് രാജിവെക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം, ശ്രീലേഖ സെപ്റ്റംബർ 30ന് മേയർക്ക് രാജിക്കത്ത് നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി നിയമപരമായി പ്രാബല്യത്തിൽ വരാൻ നഗരസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here