26.8 C
Kollam
Sunday 4th October, 2026 | 09:39:50 AM
Home News Kerala മെയിന്‍ പാഷനും ബിസിനസും mdma, ഓപ്പറേഷൻ തണ്ടറിൽ കുടുങ്ങി ഫാഷൻ ഫോട്ടോഗ്രാഫർ

മെയിന്‍ പാഷനും ബിസിനസും mdma, ഓപ്പറേഷൻ തണ്ടറിൽ കുടുങ്ങി ഫാഷൻ ഫോട്ടോഗ്രാഫർ

കൊച്ചി.എറണാകുളത്ത് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിൽ കുടുങ്ങി ഫാഷൻ ഫോട്ടോഗ്രാഫർ. കോട്ടയം സ്വദേശി അരുൺ കെ. നായരെയാണ് എക്സൈസ് സംഘം ലഹരിയുമായി പിടികൂടിയത്. ഇയാളുടെ കാറിൽ നിന്ന് 38.13 ഗ്രാം എംഡിഎംഎയും 15 ലക്ഷം രൂപയും പിടിച്ചെടുത്തു.

കൊച്ചിയിലെ തിരക്കുള്ള ഫാഷൻ ഫോട്ടോഗ്രാഫർ. എന്നാൽ പ്രധാന വരുമാന മാർഗം ലഹരി കച്ചവടം.
ഗ്രാമിന് 3,000 രൂപ നിരക്കിലാണ് അരുൺ കെ നായർ എംഡിഎംഎ വിൽപ്പന നടത്തിയതെന്ന് എക്സൈസിന്റെ കണ്ടെത്തൽ. രണ്ട് ദിവസത്തിനിടെ കാക്കനാട് മേഖലയിൽ ഇയാൾ വിറ്റത് 500 ഗ്രാം MDMA. ഇതുവഴി സമ്പാദിച്ചത് 15 ലക്ഷം രൂപ.

ഒരാഴ്ചയ്ക്കിടയിൽ രണ്ടോ മൂന്നോ തവണ വലിയ അളവിൽ ലഹരി എത്തിക്കും. ഒറ്റരാത്രിയുടെ മറവിൽ ലക്ഷങ്ങളുടെ കച്ചവടം നടക്കാൻ മാത്രം ആവശ്യക്കാരുണ്ട് കൊച്ചിയിൽ. ഇതിൽ ഡോക്ടർമാരും സിനിമ പ്രവർത്തകരും ഉൾപ്പെടുന്നു. അരുണിന് എംഡിഎംഎ എത്തിച്ചു നൽകുന്ന കോഴിക്കോട് സ്വദേശി ഉബൈദിനെ പറ്റി എക്സൈസിന് സൂചന ലഭിച്ചു.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here