26.8 C
Kollam
Sunday 4th October, 2026 | 10:13:34 AM
Home News Kerala നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്. കൂടരഞ്ഞി കൂമ്പാറയിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു ,
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കാളികാവ് സ്വദേശി അമിത്ഷ് അദാമാണ് മരിച്ചത് .അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു . കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുമ്പോഴാണ് കൂമ്പാറയിൽ വെച്ച് ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞത് . മലപ്പുറം കാളികാവ് സ്വദേശികളാണ് വാഹനത്തിലുണ്ടായായിരുന്നത്.

പരിക്കേറ്റവരിൽ അഞ്ച് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും, മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു .ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. പ്രദേശവാസികളും , ഫയർഫോഴ്‌സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് .

LEAVE A REPLY

Please enter your comment!
Please enter your name here