കോട്ടയം.ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി നടത്തിയും പിണറായി വിജയനെതിരായ ED അന്വേഷണത്തിനെതിരെ പ്രമേയം പാസാക്കിയും CPIM കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം സമാപിച്ചു.വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പി.ഷാനവാസിനെ ജില്ല സെക്രട്ടേറിയറ്റ് അംഗമായി തെരെഞ്ഞെടുത്തു.ചങ്ങാനശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെ ജില്ലാ കമ്മറ്റിയിലും ഉൾപ്പെടെത്തി.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ സെക്രട്ടറി ടി എസ് ശരത്ത് എന്നിവരെ ജില്ലാ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായി തെരെഞ്ഞെടുത്തു.
ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജും വൈക്കം ഏരിയ സെക്രട്ടറി പി ശശിധരനും ക്ഷണിതാവായി.സഹകരണ ബാങ്കിൽ നിന്നും നേതാക്കൾ വായ്പ എടുക്കുന്നത് തിരിച്ച് അടക്കാൻ കർശന നിർദ്ദേശം നൽകി.രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളും 5 ജില്ലാ കമ്മിറ്റി അംഗങ്ങളും ഇത്തരത്തിൽ വായ്പ എടുത്തിട്ടുണ്ട്.തെറ്റുതിരുത്തൽ ഭാഗമായിട്ടാണ് ഈ നിർദശം നൽകിയിരിക്കുന്നത്.ഇന്നും ഇന്നലെയുമായി പാലയിലാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേർന്നത്.പിബി അംഗം എ വിജയരാഘവൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.




































