തിരുവനന്തപുരം. എസ്എഫ്ഐ ജില്ല സെക്രട്ടറിയെ എസ് ഐ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് പോലീസ്. കണ്ടോൺമെൻറ് എസ് ഐ
ഗോകുലിനോട് സിറ്റി പോലീസ് കമ്മീഷണർ വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു.
വിശദീകരണത്തിന് പിന്നാലെയാണ്
സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിലേക്ക് പോലീസു കടന്നത്. പരിശോധനയ്ക്ക് പിന്നാലെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
തുടർനടപടി ഇല്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. തലസ്ഥാനത്തെ സിപിഎം പിടി നഷ്ടമാവുന്നത് എന്തുവിലകൊടുത്തും തടയാനാണ് നീക്കം. അതിനാണ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും ശ്രമം നടത്തുന്നത്. കഴിഞ്ഞദിവസം ഡിവൈഎഫ്ഐ എസ്ഐയുടെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇന്ന് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച് ഉണ്ട്. നാളെ സിപിഎമ്മും പ്രതിഷേധ മാർച്ച് നടത്തും
എസ് ഐ ഗോകുൽ ഭീഷണിയില്‍ അന്വേഷണം ആരംഭിച്ചതായി കമ്മീഷണർ – അരുൾ R ബി കൃഷ്ണ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് കിട്ടുന്നത് അനുസരിച്ച് തുടർ നടപടികളിലേക്ക് പോകും. പോലീസുകാരുടെ വീടുകളിലേക്കുള്ള ഇടത് സംഘടനകളുടെ മാർച്ച് വിഷയത്തില്‍ പോലീസ് പോലീസിൻ്റെ പണി ചെയ്യും, മാർച്ച് നടത്തുന്നവർ നടത്തട്ടെ എന്നും കമ്മിഷണര്‍ പ്രതികരിച്ചു.




































