28.8 C
Kollam
Sunday 4th October, 2026 | 10:52:27 AM
Home News Breaking News മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം.മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം.2006ൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഉയർന്ന KSTP അഴിമതിയിൽ ആണ് പുനരന്വേഷണം പ്രഖ്യാപിച്ചത്.കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയിലാണ്
ദേശീയതലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന അന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിർദേശം നൽകിയത്

2006 ൽ കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ആണ് എം സി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റിന്റെ ഡയറക്ടർ കൂടിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരെ അഴിമതി ആരോപണം ഉയരുന്നത്.ലോകബാങ്കിന്റെ സഹായത്തോടെ എംസി റോഡ് വികസിപ്പിക്കാനുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കരാർ മലേഷ്യൻ കമ്പനിയായ പതിയും കൊച്ചി ആസ്ഥാനമായുള്ള ഭഗീരഥ എൻജിനീയറിങ് ലിമിറ്റഡും ചേർന്നുള്ള പതിബെൽ എന്ന കൺസോർഷ്യത്തിനായിരുന്നു.127 കിലോമീറ്റർ റോഡ് പണിയാൻ 215 കോടി രൂപയുടെ കരാർ ആയിരുന്നു. 2005 ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു പദ്ധതി. എന്നാൽ സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വൈകിയതിനാൽ പണി പൂർത്തിയായില്ല. 2006 മേയ് വരെ നീട്ടിയിട്ടും പണി തീരാത്തതിനാൽ 17 കോടി രൂപയുടെ ബില്ലുകൾ സർക്കാർ തടഞ്ഞു.12 കോടി രൂപ കരാർ കമ്പനി വിവിധ ഏജൻസികൾക്ക് നൽകാനുണ്ടായിരുന്നു.

സർക്കാരിൽനിന്നു പണം കിട്ടാതെ വന്നതോടെ കമ്പനിയുടെ കേരള പ്രോജക്ട് മാനേജറായിരുന്ന ലീ ബിൻ സീൻ കടുത്ത സമ്മർദ്ദത്തിൽ ആയി. തുടർന്ന് സ്വന്തം നാട്ടിൽ എത്തി ആത്മഹത്യ ചെയ്തു. രണ്ട് ആത്മഹത്യ കുറിപ്പുകൾ അന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഭാര്യയ്‌ക്കും കമ്പനി മേധാവിക്കും ഉള്ള കത്തുകളിൽ ഗ്യാനേഷ് കുമാറിനെതിരെ അടക്കം കാര്യങ്ങൾ പറഞ്ഞിരുന്നു.തുടർന്ന് വന്ന വി എസ് സർക്കാർ അദ്ദേഹത്തെ PWD സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. ആരോപണങ്ങളിൽ ക്രൈം ബ്രാഞ്ച് വിജിലൻസ് അന്വേഷണങ്ങൾ നടന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല . 2016ൽ ഗ്യാനേഷ് കുമാർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി. പിന്നീട് അദ്ദേഹം വഹിച്ച പദവികൾ എല്ലാം അന്വേഷണം അട്ടിമറിക്കാൻ ഉതകുന്ന തരത്തിൽ ആയിരുന്നു എന്നും അതുകൊണ്ട് പുനരന്വേഷണം നടത്തണം എന്നുമാണ് ആവശ്യം

അന്വേഷണത്തിന്റെ ഭാഗമായി ഗ്യാനേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തേണ്ടി വരും. അന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും അടക്കം മൊഴി എടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയതലത്തിൽ തന്നെ രാഷ്ട്രീയ സമരം തുടങ്ങിയ കോൺഗ്രസിന് ഇതൊരു രാഷ്ട്രീയ ആയുധം ആണെങ്കിലും 20 വർഷം മുന്നത്തെ ഫയൽ തുറക്കുമ്പോൾ അതിൽ കാര്യമായി എന്തെങ്കിലും ഉണ്ടോ എന്നുള്ള ആശങ്കകളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here