28.8 C
Kollam
Sunday 4th October, 2026 | 10:52:44 AM
Home News Kerala ചവറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ചവറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ചവറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചവറ സ്വദേശി ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇന്നലെ രാവിലെ മുഹമ്മദ് ബിലാലും ശിവരാജും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായതായി പൊലീസ് പറയുന്നു. തുടർന്ന് ഇരുവരും പിരിഞ്ഞുപോയി. എന്നാൽ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം ബിലാൽ മദ്യപിച്ചുകൊണ്ടിരിക്കെ ശിവരാജ് സ്ഥലത്തെത്തുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ആദ്യം നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ രാത്രി 12 മണിയോടെ മരിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here