26.8 C
Kollam
Thursday 8th October, 2026 | 09:04:09 AM
Home News Breaking News ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും; സമരരീതി രാവിലെ തീരുമാനിക്കും

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും; സമരരീതി രാവിലെ തീരുമാനിക്കും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ നേതാക്കൾ കൂടിയാലോചന നടത്തി സമര രീതി തീരുമാനിക്കും.

Also Read: കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രക്കാർ, കാരണം സൈഡ് നൽകുന്നതിലെ തർക്കം, സംഭവം കായംകുളത്തിനടുത്ത് കൃ‍ഷ്ണപുരത്ത്

ഇന്നലെ പങ്കെടുക്കാതിരുന്ന സമാജ്‍വാദി പാർട്ടിയും ഇന്ന് സമരത്തിനെത്തും. ഇന്നലെ രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺ​ഗ്രസ് കരിദിനമായി ആചരിക്കുകയാണ്. സംസ്ഥാന – ജില്ലാ – ബ്ലോക്ക് തലങ്ങളിൽ കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതിൽ സംസ്ഥാനത്ത് ഇന്നും പ്രതിഷേധ സാധ്യത. വിവിധ രാഷ്ട്രീയ,യുവജന സംഘടനകൾ ഇന്നും പ്രതിഷേധിച്ചേക്കും. ഇന്നലെ കോൺഗ്രസിന്റെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here