Home Blog Page 144

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം,കടുത്ത തീരുമാനങ്ങളിലേക്ക് CPI ഉടൻ പോകില്ല

ന്യൂഡെല്‍ഹി.പ്രതിപക്ഷ ഉപനേതാവ് സ്ഥാനം,കടുത്ത തീരുമാനങ്ങളിലേക്ക് CPI ഉടൻ പോകില്ല. കേന്ദ്ര നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചു. ഡൽഹിയിലെ യോഗത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടെന്ന് നേതാക്കൾ

പ്രതിപക്ഷ ഉപ നേതാവ് പദവി സിപിഐ സിപിഐഎം ഔദ്യോഗിക തീരുമാനത്തിന് കാത്തിരിക്കുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സിപിഐഎം ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്ന് പ്രതീക്ഷ.

വയറിംഗ് ജോലിയ്ക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട. കോന്നി ചെങ്ങറയിലാണ് സംഭവം. കോന്നി ചിറ്റൂർമുക്ക് സ്വദേശി പ്രശാന്ത് കുമാർ ആണ് മരിച്ചത്. ഷോക്കേറ്റ് അബോധാസ്ഥയിലായ പ്രശാന്ത് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

വാഴ കർഷകർക്കായി ശാസ്‌താംകോട്ട കൃഷിഭവനിൽ ‘ഫാം സ്കൂൾ’ പരിശീലനം: അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട: കേന്ദ്ര സർക്കാർ പദ്ധതിയായ ‘ഫാം സ്കൂ‌ളിൻ്റെ’ ഭാഗമായി ശാസ്താംകോട്ട കൃഷിഭവൻ്റെ നേതൃത്വത്തിൽ വാഴ കർഷകർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രദേശത്തെ മികച്ച രീതിയിൽ വാഴകൃഷി ചെയ്യുന്ന 30 കർഷകർക്കാണ് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സംഘം നേരിട്ടെത്തി വാഴകൃഷിയിലെ ആധുനിക സാങ്കേതികവിദ്യകളും വിജ്ഞാനവും പങ്കുവെക്കും. കൂടാതെ, ഫീൽഡ് തലത്തിലുള്ള പ്രായോഗിക പരിശീലനത്തിലൂടെ കർഷകരുടെ എല്ലാ സംശയങ്ങൾക്കും പരിഹാരം നൽകുന്നതാണ്.

പരിശീലനത്തിൻ്റെ പ്രധാന നേട്ടങ്ങൾ:. വാഴ കൃഷിയിലെ പുതിയ സാങ്കേതിക വിദ്യകളും അറിവുകളും സ്വായത്തമാക്കാം.

കീട-രോഗബാധകൾ മുൻകൂട്ടി തിരിച്ചറിയാനും അവയ്ക്കുള്ള ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങൾ മനസ്സിലാക്കാനും സാധിക്കും.

വിളനാശം തടഞ്ഞ് ഉൽപ്പാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കാം.

. വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഫീൽഡ് തല പ്രായോഗിക പരിശീലനം.

താല്പര്യമുള്ള വാഴ കർഷകർ 2026 സെപ്റ്റംബർ 04 വെള്ളിയാഴ്‌ച വൈകുന്നേരം 5:00 മണിക്ക് മുമ്പായി ശാസ്‌താംകോട്ട കൃഷിഭവനിലെത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

കല്ലേലിഭാഗം ചന്ദ്രകാന്തത്തിൽ (തടായിൽ) റിട്ട. സൈനിക വെൽഫെയർ ഓഫീസർ കെ രാമചന്ദ്രൻ പിള്ള നിര്യാതനായി

കല്ലേലിഭാഗം. ചന്ദ്രകാന്തത്തിൽ (തടായിൽ) റിട്ട. സൈനിക വെൽഫെയർ ഓഫീസർ കെ രാമചന്ദ്രൻ പിള്ള നിര്യാതനായി. സംസ്കാരം 2.9.2026 ബുധനാഴ്ച രാവിലെ 11 മണിക്ക്.
ഭാര്യ: പത്മകുമാരി(Late) മക്കൾ: രജിൻ ചന്ദ്രൻ, ദിവ്യ പി പിള്ള. മരുമക്കൾ: സുദർശൻ ബാബു, രശ്മി
സഞ്ചയനം 6/9/2026 ഞായറാഴ്ച രാവിലെ 7 മണിക്ക്

കേരളത്തിന്റെ പ്രത്യേക റെയിൽവേ സോൺ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം

ശാസ്താംകോട്ട: പാലക്കാട് ഡിവിഷന്റെ കേന്ദ്രബിന്ദുവായിരുന്ന മംഗളൂർ ജംഗ്ഷനെ അടർത്തിമാറ്റി മൈസൂർ ഡിവിഷനിൽ ചേർത്ത് പാലക്കാട് ഡിവിഷന്റെ പ്രവർത്തനശേഷിയും വരുമാനവും കുറച്ച് കേരളത്തിന്റെ പ്രത്യേക റെയിൽവേസോൺ എന്ന സ്വപ്നം തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. പ്രത്യേക റെയിൽവേ സോൺ ലഭ്യമാകണമെങ്കിൽ കുറഞ്ഞത് രണ്ട്റെയിൽവേ ഡിവിഷനുകളെങ്കിലും കേരളത്തിൽ നിലനിൽക്കണം. പാലക്കാട് ഡിവിഷൻ ഇല്ലാതാകുന്നതോടെ കേരളത്തിൽഒരുറെയിൽവേ ഡിവിഷൻ മാത്രമായി ചുരുങ്ങും. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം കേരളത്തിന് പ്രത്യേക റെയിൽവേ സോൺ അനുവദിക്കുന്നതിന് ഇത് തടസ്സമാകും. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മാരായ
വൈ.ഷാജഹാൻ, കാരക്കാട്ട് അനിൽ എന്നിവർ അറിയിച്ചു.ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.

അധ്യാപക ഒഴിവ്

ശാസ്‌താംകോട്ട:പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എച്ച്.എസ്.ടി നാച്ചുറൽ സയൻസ് തസ്തികയിലേക്ക് നിലവിലുള്ള ഒഴിവിലേക്കും,എച്ച്.എസ്.ടി ഹിന്ദി തസ്‌തികയിൽ പ്രതീക്ഷിത ഒഴിവിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 5ന് രാവിലെ 11ന് ഇൻ്റർവ്യൂവിന് എത്തേണ്ടതാണ്.

കെ.എസ്.എം.ഡി.ബി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പൊതുയോഗം

ശാസ്താംകോട്ട: കെ.എസ്.എം.ഡി.ബി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പൊതുയോഗം ഞായറാഴ്ച രാവിലെ 9.30 ന് കോളേജിൽ നടക്കും.സംഘടനയിലെ എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.ഫോൺ:9447223030

കൊട്ടാരക്കരയില്‍ ടെക്സ്റ്റയിൽ ഉടമ ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

ടെക്സ്റ്റയിൽ ഉടമ ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര.  കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ വർണ്ണം  ടെക്സ്റ്റയിൽ ഉടമ കൊട്ടാരക്കര പുലമൺ  തേജസ്‌ ഭവനിൽ വിനു ബേബി (51) നെയാണ് ഷോപ്പിന്റെ മൂന്നാം നിലയിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര പോലീസ് എത്തി പ്രാരംഭ നടപടികൾ സ്വീകരിച്ചു മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്‍കാരം പിന്നീട്. ഭാര്യ : ജീന ( എം ജി എം സ്കൂൾ )മകൻ : ഫ്ലമിങ് ( വിദേശം )

‘ഭീകരവാദം തുടച്ചുനീക്കേണ്ടത് അനിവാര്യം, ഇരട്ടത്താപ്പ് പാടില്ലെന്ന് മോദി, വിമർശനം പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ

ഷാങ്ഹായ്. ഭീകരവാദത്തെ സഹായിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകില്ലെന്ന് ഒറ്റ ശബ്ദത്തില്‍ നിലപാട് എടുക്കണമെന്ന് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും നരേന്ദ്ര മോദിയും ഉച്ചകോടിക്കിടെ പരസ്പരം കൈകൊടുത്തു. ഷീ ജിന്‍പിങ്ങിനും പുട്ടിനും കൈകൊടുത്ത് മോദി

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും ഇന്ത്യ ചൈന റഷ്യ സഹകരണത്തിന്റെ കാഴ്ചകള്‍. എന്നാല്‍ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെ മോദി അവഗണിച്ചു. ഭീകരവാദം തുടച്ചുനീക്കേണ്ടത് മാനവരാശിക്ക് അനിവാര്യമെന്ന സന്ദേശമാണ് നരേന്ദ്ര മോദി ഉച്ചകോടിയിലെ പ്രസംഗത്തില്‍ നല്‍കിയത്. ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങളും സാമ്പത്തിക സഹായവും കിട്ടുന്നത് തടയണം, മത മൗലിക വാദം ചെറുക്കണം, ഭീകരവാദം ആരും തന്ത്രപ്രധാന നയമാക്കരുതെന്നും മോദി പറഞ്ഞു.

രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചുവേണം വികസന പദ്ധതികള്‍ എന്ന് പറഞ്ഞ മോദി, പാക് അധീന കശ്മീരിലൂടെയുള്ള ചൈനയുടെ റോഡ് നിര്‍മ്മാണത്തിനെതിരെ പരോക്ഷ സന്ദേശം നല്‍കി. മയക്കുമരുന്ന് മാഫിയക്കെതിരെ കൂട്ടായ നീക്കം വേണം എന്നും മോദി നിര്‍ദ്ദേശിച്ചു. ദില്ലിയില്‍ ഈ മാസം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഷീ ജിന്‍പിങിന്റെയും വ്‌ലാദിമിര്‍ പുടിന്റെയും സാന്നിധ്യം ഉണ്ടാകും എന്ന സൂചനയാണ് ഷാങ്ഹായ് ഉച്ചകോടിയിലെ കാഴ്ചകള്‍ നല്‍കുന്നത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

മുംബൈ: കണ്ണൂര്‍ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിടേതാണ് വിധി. ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയിലാണ് നടപടി. തടവ് ശിക്ഷ ഒരു വര്‍ഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് ഭീഷണിയില്ല.

അതേസമയം, ശിക്ഷാവിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി. ഇന്ന് വാദത്തിനാണ് കേസ് വെച്ചത്. താന്‍ ഹാജരായിരുന്നില്ല. താന്‍ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി കാപ്പന്‍ ചോദിക്കുന്നു. കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആര്‍ക്കും പണം കൊടുക്കാന്‍ ഇല്ലെന്നുമാണ് മാണി സി കാപ്പന്റെ വാദം. തനിക്ക് ഉടന്‍ ലഭിക്കുന്ന പദവി തടയുക ആണ് ലക്ഷ്യം എന്നും മാണി സി കാപ്പന്‍ ആരോപിക്കുന്നു.