Home Blog Page 143

കൊല്ലത്ത് ദോശ കൊടുക്കാൻ വൈകിയെന്നാരോപിച്ച് തട്ടുകട തല്ലിത്തകർത്തു

ശൂരനാട്: ദോശ കൊടുക്കാൻ വൈകിയെന്നാരോപിച്ച് തട്ടുകട തല്ലിത്തകർത്തതായി ആരോപണം. കൊല്ലം ശൂരനാട് കോയിക്കൽ ചന്തയിലെ തട്ടുകടയാണ് ഒരു സംഘം ആളുകൾ തല്ലിത്തകർത്തത്.  തട്ടുകട നടത്തിപ്പുകാരായ ദമ്പതിമാരെ ഉപദ്രവിക്കുകയും ചില്ല് അലമാരയും മറ്റ് ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. പന്തൽ പണിക്കാരായ മനാഫും ഭാര്യ സീനത്തുമാണ് ആക്രമണത്തിന് ഇരയായത്. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.


ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് പിടിലായത്. ചൊവ്വ രാവിലെയായിരുന്നു സംഭവം. രാവിലെ തട്ടുക്കടയിൽ എത്തിയ ഇവർ ദോശ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം വന്നവർക്ക് ദോശ കൊടുത്തുവെന്നും തങ്ങൾക്ക് വൈകിയെന്നും ആരോപിച്ച് കട തല്ലിതകർക്കുകയും ദമ്പതിമാരെ ആക്രമിക്കുകയുമായിരുന്നു. തുട‌ർന്നെത്തിയ പൊലീസും സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി.


ആക്രമണത്തിന് ശേഷം രണ്ടുപേർ പിടിയിലായതോടെ ഒരാൾ ഒളിവിൽ പോയി. ചില്ലുതറച്ച് അജിയുടെ കൈക്ക് പരിക്കേറ്റു. ചികിത്സതേടിയശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവംകഴിഞ്ഞു മടങ്ങിയ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിനിടയിലുണ്ടായ വീഴ്ചയിൽ ഒരാൾക്ക് തലയ്ക്കും മുറിവേറ്റു. പൊലീസ് പിടിച്ചുതള്ളിയപ്പോഴാണ് വീണതെന്നാണ് പരാതി. എന്നാൽ ഈ ആരോപണം പൊലീസ് നിഷേധിച്ചു.

ടോൾ പിരിവ് തട്ടിപ്പ് : രാജ്യത്ത് 14 ഇടങ്ങ ളിൽ ഇഡി റെയ്ഡ്

ന്യൂഡെൽഹി:ദേശീയപാത അതോറിറ്റിയുടെ (NHAI) കീഴിലുള്ള വിവിധ ടോൾ പ്ലാസകളിൽ നടന്ന വൻ ടോൾ പിരിവ് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  രാജ്യവ്യാപകമായി ശക്തമായ റെയ്ഡ് ആരംഭിച്ചു. രാജ്യത്തെ 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 14 കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം തിരച്ചിൽ നടത്തുന്നത്. ദേശീയപാത അതോറിറ്റിയുടെ  യഥാർത്ഥ സെർവറുകൾക്ക് സമാന്തരമായി വ്യാജ അല്ലെങ്കിൽ പൈറേറ്റഡ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ നിർമ്മിച്ച് ടോൾ പ്ലാസകളിൽ അനധികൃതമായി പണം വസൂലാക്കി എന്നാണ് കണ്ടെത്തൽ. ടോൾ പിരിവിലൂടെയുള്ള പണമിടപാടുകളുടെ ഡിജിറ്റൽ രേഖകളും കള്ളപ്പണത്തിന്റെ ഉറവിടവും കണ്ടെത്താനാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (PMLA) ഇഡിയുടെ ലഖ്‌നൗ സോണൽ ഓഫീസ് പരിശോധന ശക്തമാക്കിയത്.
ഉത്തർപ്രദേശ് (വാരണാസി ഉൾപ്പെടെ), രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു, മധ്യപ്രദേശ്, കൊൽക്കത്ത, എൻസിആർ (ഡൽഹി) തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ ഇ​ന്ന് നി​യോ​ഗി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി നാ​യ​ക​നാ​യു​ള്ള അ​ർ​ജ​ന്‍റീ​ന ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ (എ​സ്‌​ഐ​ടി) ഇ​ന്ന് നി​യോ​ഗി​ച്ചേ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ർ​ശ​യി​ൽ ഇ​ന്ന് ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം അ​ന്തി​മ തീ​രു​മാ​നം എടുത്തേക്കും.
മു​ൻ മ​ന്ത്രി​മാ​രു​ടെ പ​ങ്കും ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും എ​സ്‌​ഐ​ടി പ​രി​ശോ​ധി​ക്കും. കൂ​ടാ​തെ സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്ന് സ​ർ​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട ഏ​ക​ദേ​ശം 26 കോ​ടി​യു​ടെ ജി​എ​സ്ടി തു​ക ഈ​ടാ​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യും അ​ന്വേ​ഷി​ക്കും. വി​ജി​ല​ൻ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ എ​സ്ഐ​ടി​യു​ടെ ചു​മ​ത​ല ഏ​ൽ​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. കാ​യി​ക വ​കു​പ്പ് റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി മൂ​ന്നാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം വ​രു​ന്ന​ത്.

വിളപ്പിൽശാലയിൽ പോക്സോ കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം. വിളപ്പിൽശാലയിൽ പോക്സോ കേസിൽ പ്രതി പിടിയിൽ.ഒളിവിലായിരുന്ന വിളപ്പിൽ വില്ലേജിൽ താമസിക്കുന്ന അഭയ്(24) ആണ് വിളപ്പിൽശാല പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഏപ്രിലിൽ നടന്ന സംഭവത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.തുടർന്ന് ഒളിവിൽ പോയ പ്രതിക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
അന്വേഷണത്തിനൊടുവിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

പ്രതിക്കെതിരെ ലഹരിക്കച്ചവടം, അടിപിടി ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് വിളപ്പിൽശാല പൊലീസ് അറിയിച്ചു.

ട്രെയിനുകളിൽ സ്ഥിരമായി പിടിച്ചുപറി നടത്തുന്ന സംഘം പിടിയിൽ,പിടിച്ചത് ആറ് പവൻ സ്വർണവും, ഐഫോണും ഉൾപ്പെടെ 10 ലക്ഷത്തിനു മുകളിൽ വിലമതിക്കുന്ന മോഷണ മുതലുകൾ

എറണാകുളം.ട്രെയിനുകളിൽ സ്ഥിരമായി പിടിച്ചുപറി നടത്തുന്ന സംഘം പിടിയിൽ. അസം സ്വദേശികളായ മൂന്നുപേരാണ് പിടിയിലായത്. റെയിൽവെ പോലീസും ആർപിഎഫും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്

ഓഗസ്റ്റ് 29ന് രാത്രി 11 മണിക്ക് പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട കാരയ്ക്കൽ എക്സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ചയാൾ ട്രെയിനിൽനിന്ന് ഇറങ്ങിയോടി. തൊട്ടടുത്ത ദിവസം 30 ആം തീയതി പുലർച്ചെ 2.30 ന് ബാംഗ്ലൂർ എക്സ്പ്രസിൽ നിന്ന് സ്ത്രീകളുടെ ബാഗുകൾ തട്ടിപ്പറിച്ച മറ്റൊരാൾ ചാടിയിറങ്ങി രക്ഷപ്പെട്ടു. റെയിൽവേ പോലീസിന് ഒന്നിന് പിറകെ ഒന്നായി ലഭിച്ചത് മൂന്ന് മോഷണ പരാതികൾ. പരാതികളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയത് വ്യാപക പരിശോധന. പിടിയിലായത് അസം സ്വദേശികളായ മൂന്ന് പ്രതികൾ. സെയ്ദുൽ ഹഖ്, മസൂദുൾ ഇസ്ലാം, റസാഖ്‌ അലി

അസം സ്വദേശികളാണ് പിടിയിലായ പ്രതികൾ. കേരളത്തിൽ എത്തിയിട്ട് നാലുവർഷം. പെരുമ്പാവൂരിൽ താമസിച്ചാണ് വിവിധ ജില്ലകളിലൂടെ ട്രെയിനിൽ സഞ്ചരിച്ച് മോഷണം. രണ്ട് ദിവസത്തിനിടെ മൂന്ന് ട്രെയിനുകളിലായി പ്രതികൾ നടത്തിയത് നാല് മോഷണം. ആറ് പവൻ സ്വർണവും, ഐഫോണും ഉൾപ്പെടെ 10 ലക്ഷത്തിനു മുകളിൽ വിലമതിക്കുന്ന മോഷണ മുതലുകൾ കണ്ടെത്തി.

പെരുമ്പാവൂരിലെ പ്രതികളുടെ താമസസ്ഥലത്തു നിന്നാണ് മോഷണ മുതലുകൾ കണ്ടെത്തിയത്. 6 പവൻ, സ്വർണ്ണം, ഐഫോൺ ഉൾപ്പെടെ മൂന്ന് മൊബൈലുകൾ, അരലക്ഷം വില വരുന്ന രണ്ട് വാച്ചുകൾ എന്നിവയാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. റെയിൽവേ പോലീസും ആർപിഎഫും ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. മോഷണ സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് വിശദമായ അന്വേഷണം ആരംഭിച്ചു

നബിദിനാഘോഷത്തിന് പള്ളിയിലേക്ക് പോയി…തിരിച്ചെത്തിയപ്പോൾ വീട്ടിൽ മോഷണം.

കണ്ണൂർ .ജനൽച്ചില്ല് തകർത്ത് അകത്തുകടന്ന കള്ളൻ കവർന്നത് സ്വർണവും പണവും.ചുടലയിൽ അഞ്ച് പവൻ സ്വർണവും 30,000 രൂപയും നഷ്ടമായി. വീട്ടുകാർ പുറത്തായിരുന്ന നാല് മണിക്കൂറിനിടയിലാണ് കവർച്ച

ചുടല ജുമാ മസ്ജിദിന് സമീപത്തെ വി.കെ. സത്താറിന്റെ വീട്ടിലാണ് മോഷണം.
സത്താറും ഭാര്യയും മകനുമാണ് ഇവിടെ താമസം.നബിദിനവുമായി ബന്ധപ്പെട്ട പരിപാടിക്കായി മൂന്നുപേരും രാത്രി വീട്ടിൽ നിന്ന് പോയിരുന്നു. 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

പ്രാർത്ഥനാ മുറിയോട് ചേർന്നുള്ള ജനലിന്റെ ഗ്ലാസ് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. അഴികളില്ലാത്ത ജനലായിരുന്നു ഇത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, വള, മോതിരം എന്നിവയും മകന്റെ ബാഗിലുണ്ടായിരുന്ന പണവും കവർന്നു. മോഷണം നടന്നത് നാല് മണിക്കൂറിനുള്ളിലെന്ന് സൂചന.
വീട്ടിൽ ആളില്ലാത്ത സമയം കൃത്യമായി മനസ്സിലാക്കിയാണോ മോഷണം നടന്നതെന്നും പോലീസ് പരിശോധിക്കുന്നു.

പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയും തെളിവുകൾ ശേഖരിച്ചു. ചുടലയിൽ സമാനമായ മോഷണശ്രമം നേരത്തെയും ഉണ്ടായിട്ടുണ്ട് എന്ന് നാട്ടുകാർ പറയുന്നു.

മണ്ണുത്തിയില്‍ 17 കാരന് മദ്യം നല്‍കിയ ബാറിനെതിരെ പരാതി നല്‍കി അമ്മ  , കേസടുത്ത് പോലീസ്

തൃശ്ശൂര്‍. മണ്ണുത്തിയില്‍ 17 കാരന് മദ്യം നല്‍കിയ സംഭവത്തില്‍ ബാറിനെതിരെ കേസടുത്ത് പോലീസ്. മണ്ണുത്തിയിലെ മയൂര ബാറിന്റെ ഉടമയ്‌ക്കെതിരെയാണ്  പോലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത ആൾക്ക് മദ്യം നൽകിയതിനെതിരെയാണ് കേസ്. 

ഇക്കഴിഞ്ഞ 30ന് രാത്രി ഏഴരയ്ക്കാണ് 17 കാരനും മറ്റൊരു സുഹൃത്തും കൂടി ബാറില്‍ മദ്യപിക്കാന്‍ എത്തിയത്. മദ്യപിച്ച് ലക്കുകെട്ട ശേഷം  ഇരുവരും തമ്മില്‍ വാക്കേറ്റവും പരസ്പരം കയ്യേറ്റവും ഉണ്ടായി. ഇതോടെ ബാറിൽ നിന്ന് ഇറങ്ങിയ 17കാരന്‍ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു. സംശയം തോന്നിയ പോലീസ് പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് മനസ്സിലായത്. ഇതോടെയാണ് മദ്യം നല്‍കിയ ബാറിനെതിരെ കേസെടുത്തത്. 17 കാരന്റെ അമ്മയുടെ പരാതിയിലാണ് ബാറിനെതിരെ കേസ് എടുത്തിട്ടുള്ളത്. 

ബാറില്‍ വച്ച് പതിനേഴുകാരനുമായി സംഘർഷം ഉണ്ടാക്കിയ സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

ലഹരി പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തിന് നേരെ കാറിടിച്ചുകയറ്റികൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം. ലഹരി പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തിന് നേരെ കാറിടിച്ചുകയറ്റി. ബൈക്കിൽ പിന്തുടർന്ന രണ്ട് പോലീസുകാരെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയായ വലിയതുറ സ്വദേശി ടോം ഫെർണാണ്ടസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


വൈകുന്നേരം അഞ്ചുമണിയോടെ വലിയതുറ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഡാൻസാഫ് സംഘാംഗങ്ങളായ വിനീത്, റോജിൻ എന്നിവരെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം റോജിനെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. റോജിന്റെ കാലിനും തോളെല്ലിനും പൊട്ടലുണ്ട്.

ഇന്ന് പൂജപ്പുരയിൽ വച്ച് ലഹരിയുമായി പിടിയിലായ ആളിൽനിന്നാണ് ടോമിനെ കുറിച്ച് വിവരം ലഭിച്ചത്. പൊലീസിന്റെ തന്നെ ബൈക്കിൽ പിന്തുടരുന്നതിനിടയിലാണ് ഇരുവരെയും പ്രതി ആൾട്ടോ കാർ ഇടിച്ച് വീഴ്ത്തിയത്. തുടർന്ന് നിർത്തിയ കാർ വീണ്ടും പിന്നോട്ട് എടുത്ത് വന്നു ഇരുവരുടെയും ദേഹത്ത് ഇടിക്കുകയായിരുന്ന. ഇതിനിടെ റോജിന്റെ കാലിൽ കൂടി കാർ കയറിയിറങ്ങി. പിന്നാലെ ടോം കാറിൽ തന്നെ രക്ഷപെടുകയും ചെയ്തു

വാഴക്കാലയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ

എറണാകുളം. വാഴക്കാലയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. ബീഹാർ സ്വദേശി ചന്ദനാണ് മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജാബിർ ചികിത്സയിൽ തുടരുന്നു

ഇന്നലെ രാത്രി 11 മണിയോടെയാണ് വാഴക്കാല തുതിയൂർ പലച്ചുവട് ഭാഗത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വെച്ച് ആക്രമണം ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ മദ്യപാനത്തിന് ഇടയിൽ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മദ്യലഹരിയിൽ പ്രതിയായ ചന്ദനും ജാബിറും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇരുവരും തമ്മിലുണ്ടായിരുന്ന മുൻ വൈരാഗ്യം കയ്യേറ്റത്തിലേക്ക് എത്തി. തർക്കത്തിനിടെ കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് ചന്ദൻ ജാബിറിനെ കുത്തി. നെഞ്ചിലും തോളിലും ആഴത്തിൽ പരിക്കേൽപ്പിച്ചു. കല്ലുകൊണ്ട് ഇടിച്ച് ജാബിറിന്റെ തല തകർത്തു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റു തൊഴിലാളികൾ ചന്ദനെ പിടിച്ചു മാറ്റി. തൃക്കാക്കര പോലീസിൽ വിവരമറിയിച്ചു. ആക്രമണത്തിനിടയിൽ ചന്ദനും ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയിലും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ ജാബിർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ആയ ചന്ദന്റെ അറസ്റ്റ് തൃക്കാക്കര പോലീസ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം,കടുത്ത തീരുമാനങ്ങളിലേക്ക് CPI ഉടൻ പോകില്ല

ന്യൂഡെല്‍ഹി.പ്രതിപക്ഷ ഉപനേതാവ് സ്ഥാനം,കടുത്ത തീരുമാനങ്ങളിലേക്ക് CPI ഉടൻ പോകില്ല. കേന്ദ്ര നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചു. ഡൽഹിയിലെ യോഗത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടെന്ന് നേതാക്കൾ

പ്രതിപക്ഷ ഉപ നേതാവ് പദവി സിപിഐ സിപിഐഎം ഔദ്യോഗിക തീരുമാനത്തിന് കാത്തിരിക്കുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സിപിഐഎം ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്ന് പ്രതീക്ഷ.