Home Blog Page 142

കൊല്ലം ഗുണ്ടേട്ടാ, മാളത്തിലൊളിച്ചോ, പിടിവീണാല്‍ ഇനി വിടില്ല

കൊല്ലം. നഗരത്തിലെ ഗുണ്ടാ സംഘങ്ങൾക്കും സ്ഥിരം കുറ്റവാളികൾക്കും കടിഞ്ഞാണിടാൻ പോലീസ്.കൊല്ലം സിറ്റി പൊലീസ്‌ പരിധിയിലെ സ്ഥിരം കുറ്റവാളികളായ 40 പേരുടെയും ലിസ്റ്റ് തയ്യാറാക്കി.സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ 25 വീതം കുറ്റവാളികളെ ചേർത്ത് പ്രത്യേക പട്ടിക തയ്യാർ.

നിരീക്ഷണത്തിലുള്ള കുറ്റവാളികളുടെ നിരീക്ഷണ ചുമതലയും ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകി.ഗുണ്ടാ സംഘങ്ങളുടെ നീക്കങ്ങൾ, യാത്രകൾ, ബന്ധപ്പെടുന്നവർ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും.

സൈബർ പൊലീസിന്റെ സഹായത്തോടെ ഫോൺവിളികളും ലൊക്കേഷൻ വിവരങ്ങളും നിരീക്ഷിക്കും. ഇവരുടെ പ്രൊഫൈലിംഗ് പൂർത്തിയാക്കിയെന്നാണ് വിവരം

ഇവർ ജാഗ്രതേ.

കാപ്പാ നിയമപ്രകാരം നടപടി നേരിട്ടവർ.ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ.പൊലീസിൻ്റെ റൗഡി ലിസ്റ്റിലുള്ളവർ.കോടതിയുടെ വാറണ്ടുണ്ടായിട്ടും ഒളിവിൽ കഴിയുന്നവർ.ലഹരി കേസുകളിൽ ഉൾപ്പെട്ടവർ

ഇവർക്ക് എതിരെ നടപടി വേഗത്തിൽ ഉണ്ടാകും .

അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശൂർ. കൊരട്ടിയിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അസം സ്വദേശി ഹക്കീം 50 വയസ്സ് ആണ് കൊല്ലപ്പെട്ടത്. പ്രതി പിലിമോൻ എന്ന 19കാരൻ പിടിയിലായി. കൊരട്ടി പോളിടെക്നിക്കിന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലാണ് സംഘർഷം ഉണ്ടായത്. കൊരട്ടി പോളിടെക്നിക്കിൽ നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി എത്തിയതാണ് തൊഴിലാളികൾ. ഇന്നലെ ഉച്ചയ്ക്ക് തൊഴിലിടത്തിൽ വച്ച് തർക്കം ഉണ്ടാവുകയും, അതിൻറെ തുടർച്ച താമസസ്ഥലത്ത് ഉണ്ടാവുകയും അത് സംഘർഷത്തിലേക്ക് വഴിതെളിക്കുകയും ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.

വാക്ക് തർക്കം കയ്യാങ്കളിയിലെത്തുകയും ഹക്കീമിനെ പ്രതി ഇന്നലെ രാത്രി പത്തുമണിയോടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ആയിരുന്നു. ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ തന്നെയാണ് പ്രതിയെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. കൊല്ലപ്പെട്ട ഹക്കീമിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

ഭാര്യയുടെ വക്കാലത്ത് ഏറ്റെടുത്തതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ പിതാവിനെ അക്രമിച്ച സഹോദരങ്ങൾക്കെതിരെ കൊലക്കുറ്റം

കൊച്ചി.ഭാര്യയുടെ വക്കാലത്ത് ഏറ്റെടുത്തതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ പിതാവിനെ അക്രമിച്ച സഹോദരങ്ങൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ഞാറക്കൽ സ്വദേശികളായ ഡഗസ്റ്റർ, ഡൈനാസ്റ്റ് എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.

ഇരുവരുടെയും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ തുറവൂർ സ്വദേശി മോഹൻദാസ് ഇന്നലെയാണ് മരിച്ചത്. ഓഗസ്റ്റ് പതിമൂന്നിനാണ് പ്രതികൾ മോഹൻദാസിനെ വീട് കേറി ആക്രമിച്ചത്. പ്രതികളിൽ ഒരാളായ ഡെഗ്സ്റ്ററുടെ ഭാര്യയുടെ വക്കാലത്ത് മോഹൻദാസിന്റെ മകൻ ഏറ്റെടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ആദ്യം ചുമത്തിയിരുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം, ആധുനിക സങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധന കൂടി നടത്തണമെന്ന് കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം സംബന്ധിച്ച് ആധുനിക സങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധന കൂടി നടത്തണമെന്ന് കേരളം വിദഗ്ദ്ധ സമിതിയോട് ആവശ്യപ്പെടും. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുമായി ഇന്ന് നടക്കുന്ന ചർച്ചയിലാണ് ഇക്കാര്യം ഉന്നയിക്കുക. നിലവില്‍ നടക്കുന്ന പരിശോധനയില്‍ കേരളത്തിന്‍െ പ്രതിനിധികള്‍ ഇതിനോടകം വിയോജിപ്പ് അറിച്ചിട്ടുണ്ട്.

ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും. അണക്കെട്ടിനെക്കുറിച്ചുള്ള ഇരു സംസ്ഥാനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും വിദഗ്ദ പാനല്‍ വിലയിരുത്തി റിപ്പോര്ട്ട് തയാറാക്കും. സുപ്രീം കോടതി നിര്ദേിശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേല്നോംട്ടത്തില്‍ രൂപീകരിച്ച അഞ്ചംഗ വിദഗ്ദ സമിതിയാണ് പരിശോധനകൾ നടത്തുന്നത്.

പ്രധാന ഡാം, ബേബി ഡാം, സ്പില്വേ്, ഗാലറി തുടങ്ങിയ ഭാഗങ്ങളില്‍ പരിശോധന നടത്തി. ദേശീയ ജല വൈദ്യുത കോർപ്പറേഷൻ മുന്‍ സിഎംഡി ബല്രാരജ് ജോഷിയാണ് സമിതി അധ്യക്ഷന്‍. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ എഞ്ചിനീയറും കേരള പ്രതിനിധിയുമായ ഇന്‍ ചീഫ് അശുതോഷ് ദാഷ് ആണ് കേരളത്തിൻറെ പ്രതിനിധി.

കോവൂർ,മഹേഷ്‌ ഭവനിൽ (ഇലഞ്ഞിക്കൽ )മധുസൂധനൻ ജനാർദ്ദനൻ ആചാരി നിര്യാതനായി

മൈനാഗപ്പള്ളി, കോവൂർ,മഹേഷ്‌ ഭവനിൽ (ഇലഞ്ഞിക്കൽ )മധുസൂധനൻ ജനാർദ്ദനൻ ആചാരി (66)നിര്യാതനായി.സംസ്ക്കാരം നടന്നു. ഭാര്യ പരേതയായ വിമലഅമ്മാൾ.
മക്കൾ. മഹേഷ്‌, മഹിത രതീഷ്‌
മരുമക്കൾ. രതീഷ്‌, വിഷ്‌ണു മായ

ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ ഓണപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പെണ്‍കുട്ടി

കൊച്ചി. ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ ഓണപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പെണ്‍കുട്ടി. മനപ്പൂര്‍വം ചെയ്തതല്ലെന്നും ജോലി സംബന്ധമായ നിരാശയ്ക്കിടെ അറിയാതെ കാലുതട്ടിയതാണെന്നുമാണ് പെണ്‍കുട്ടിയുടെ വിശദീകരണം. എറണാകുളം പാലാരിവട്ടം മെട്രോ പില്ലര്‍ 545-ന് സമീപമുള്ള ‘മൈഥിലി’ എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെണ്‍കുട്ടി തട്ടിത്തറിപ്പിച്ചത്.

കെട്ടിടത്തിലെ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഉത്രാടനാളില്‍ ഒരുക്കിയ പൂക്കളമാണ് അലങ്കോലപ്പെട്ടത്. ജീവനക്കാര്‍ ഉച്ചയൂണ് കഴിക്കാന്‍ പോയ സമയത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ ബിഎന്‍എസ് 192 വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി പെണ്‍കുട്ടി നേരിട്ട് രംഗത്തെത്തിയത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. മാനസികസമ്മര്‍ദ്ദം മൂലമുണ്ടായ അബദ്ധമാണിതെന്നും അല്ലാതെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വകൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ ഓണ്‍ലൈന്‍ ചാനലിലൂടെ ഖേദം പ്രകടിപ്പിച്ച് പെണ്‍കുട്ടി. മനപ്പൂര്‍വം ചെയ്തതല്ലെന്നും ജോലി സംബന്ധമായ നിരാശയ്ക്കിടെ അറിയാതെ കാലുതട്ടിയതാണെന്നുമാണ് പെണ്‍കുട്ടിയുടെ വിശദീകരണം. എറണാകുളം പാലാരിവട്ടം മെട്രോ പില്ലര്‍ 545-ന് സമീപമുള്ള ‘മൈഥിലി’ എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെണ്‍കുട്ടി തട്ടിത്തറിപ്പിച്ചത്.

കെട്ടിടത്തിലെ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഉത്രാടനാളില്‍ ഒരുക്കിയ പൂക്കളമാണ് അലങ്കോലപ്പെട്ടത്. ജീവനക്കാര്‍ ഉച്ചയൂണ് കഴിക്കാന്‍ പോയ സമയത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ ബിഎന്‍എസ് 192 വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി പെണ്‍കുട്ടി നേരിട്ട് രംഗത്തെത്തിയത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. മാനസികസമ്മര്‍ദ്ദം മൂലമുണ്ടായ അബദ്ധമാണിതെന്നും അല്ലാതെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വലിയ വിവാദമായതില്‍ എനിക്ക് വിഷമമുണ്ട്. താന്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഓണം ഞാനും ആഘോഷിക്കുന്ന ഒരു ഫെസ്റ്റിവലാണ്, താനും ഒരു മലയാളി തന്നെയാണ്. കൂടെയുണ്ടായിരുന്ന മാതാവിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും തെറ്റ് പൂര്‍ണ്ണമായും തന്റെ ഭാഗത്തുനിന്നു മാത്രമാണ് സംഭവിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.വലിയ വിവാദമായതില്‍ എനിക്ക് വിഷമമുണ്ട്. താന്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഓണം ഞാനും ആഘോഷിക്കുന്ന ഒരു ഫെസ്റ്റിവലാണ്, താനും ഒരു മലയാളി തന്നെയാണ്. കൂടെയുണ്ടായിരുന്ന മാതാവിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും തെറ്റ് പൂര്‍ണ്ണമായും തന്റെ ഭാഗത്തുനിന്നു മാത്രമാണ് സംഭവിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

വാണിജ്യ എൽ.പി.ജി വില 10 രൂപ കൂടി

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില പൊതുമേഖല കമ്പനികൾ പത്ത് രൂപ വർദ്ധിപ്പിച്ചു. ഇതോടെ 19 കിലോ വാണിജ്യ സിലണ്ടറുകളുടെ തിരുവനന്തപുരത്തെ വില 2,784 രൂപയായി ഉയർന്നു. കൊച്ചിയിൽ വില 2,763 രൂപയാണ്. റെസ്‌റ്ററന്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന പാചക വാതകത്തിനാണ് വില വർദ്ധന ബാധകം.

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 1066 കടന്നു, രക്ഷാ ദൗത്യം ഊർജിതം

കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ നേപ്പാളിലും ടിബറ്റിലുമായി മരിച്ചവരുടെ എണ്ണം 1,066 കടന്നു. ആയിരക്കണക്കിന് ആളുകളെ കണ്ടെത്താനായി രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററുകളും എക്സ്കവേറ്ററുകളും മറ്റു യന്ത്രസാമഗ്രികളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്. ദുരന്തത്തിൽ ഏകദേശം 4,000-ത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാണാതായവരിൽ 583 വിദേശപൗരന്മാരും ഉൾപ്പെടുന്നു.

പ്രളയത്തിൽ തകർന്ന ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രധാനമായും രക്ഷാപ്രവർത്തനം നടക്കുന്നത്. 900-ഓളം പേർ വിവിധ ജലവൈദ്യുത നിലയങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. റസൂവ ജില്ലയിലെ ത്രിശൂലി ഹൈഡ്രോ പവർ പ്ലാന്റിലെ തുരങ്കത്തിൽ മാത്രം 500-ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇന്ത്യ, ചൈന, നേപ്പാൾ സേനകൾ സംയുക്തമായാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്.

ഇതുവരെ 11,000-ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായും ചില പ്രദേശങ്ങളിൽ വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിച്ചതായും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അറിയിച്ചു. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ സംഘങ്ങൾ താത്കാലിക പാലങ്ങൾ നിർമിച്ച് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വഴിതുറക്കുന്നുണ്ട്.

കെട്ടിട അവശിഷ്ടങ്ങളും പാറകളും കളിമണ്ണും ഉൾപ്പെടെ 22 ലക്ഷം ടൺ അവശിഷ്ടങ്ങളാണ് പ്രളയത്തെത്തുടർന്ന് അടിഞ്ഞുകൂടിയിട്ടുള്ളതെന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമാക്കി. കാണാതായ ഒമ്പത് പൗരന്മാരെ കണ്ടെത്താനായി ദക്ഷിണ കൊറിയ 44 അംഗ അടിയന്തര ദുരന്തനിവാരണ സംഘത്തെ റസൂവയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ദുരന്തബാധിതർക്കായി നിലവിൽ 4.2 കോടി ഡോളറിലധികം (ഏകദേശം 350 കോടിയിലധികം രൂപ) അന്താരാഷ്ട്ര ധനസഹായം ലഭിച്ചിട്ടുണ്ട്.

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ട്രെയിനുകളിലോ റെയില്‍വേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയില്‍വേയുടെ അധികാരം ഹൈക്കോടതി ശരിവെച്ചു. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

1989-ലെ റെയില്‍വേ ആക്ടിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രസ്തുത വകുപ്പിന്റെ പ്രവര്‍ത്തനം തടയണമെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് തള്ളി. പൊതുജന സുരക്ഷയും മറ്റു യാത്രക്കാരുടെ സ്വസ്ഥതയും ഉറപ്പാക്കാന്‍ റെയില്‍വേയ്ക്ക് ഇത്തരമൊരു അധികാരം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമം നടപ്പിലാക്കുന്നതിലെ അപകതകള്‍ ചൂണ്ടിക്കാട്ടി നിയമം തന്നെ റദ്ദാക്കാനാകില്ലെന്നും, എന്തെങ്കിലും തരത്തിലുള്ള നീതികേട് വ്യക്തികള്‍ക്ക് നേരിട്ടാല്‍ അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ ഈ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ 2023 സെപ്റ്റംബര്‍ 14ന് റെയില്‍വേ ബോര്‍ഡ് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി മദ്യപിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കാഴ്ച, സംസാരം, പെരുമാറ്റം എന്നിവ നിരീക്ഷിക്കണം. ഒന്നോ രണ്ടോ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ടു മാത്രം ഒരാള്‍ ലഹരിയിലാണെന്ന് ഉറപ്പിക്കാനാകില്ലെന്നും, ലക്ഷണങ്ങളുടെ കൂട്ടായ്മയും പെരുമാറ്റത്തിലെ വ്യത്യാസവും പരിശോധിച്ച ശേഷമേ തുടര്‍നടപടി സ്വീകരിക്കാവൂ എന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ അധികാരം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്താല്‍ അതിനെതിരെ നിയമപരമായ പരിഹാരത്തിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

കൊല്ലത്ത് ദോശ കൊടുക്കാൻ വൈകിയെന്നാരോപിച്ച് തട്ടുകട തല്ലിത്തകർത്തു

ശൂരനാട്: ദോശ കൊടുക്കാൻ വൈകിയെന്നാരോപിച്ച് തട്ടുകട തല്ലിത്തകർത്തതായി ആരോപണം. കൊല്ലം ശൂരനാട് കോയിക്കൽ ചന്തയിലെ തട്ടുകടയാണ് ഒരു സംഘം ആളുകൾ തല്ലിത്തകർത്തത്.  തട്ടുകട നടത്തിപ്പുകാരായ ദമ്പതിമാരെ ഉപദ്രവിക്കുകയും ചില്ല് അലമാരയും മറ്റ് ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. പന്തൽ പണിക്കാരായ മനാഫും ഭാര്യ സീനത്തുമാണ് ആക്രമണത്തിന് ഇരയായത്. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.


ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് പിടിലായത്. ചൊവ്വ രാവിലെയായിരുന്നു സംഭവം. രാവിലെ തട്ടുക്കടയിൽ എത്തിയ ഇവർ ദോശ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം വന്നവർക്ക് ദോശ കൊടുത്തുവെന്നും തങ്ങൾക്ക് വൈകിയെന്നും ആരോപിച്ച് കട തല്ലിതകർക്കുകയും ദമ്പതിമാരെ ആക്രമിക്കുകയുമായിരുന്നു. തുട‌ർന്നെത്തിയ പൊലീസും സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി.


ആക്രമണത്തിന് ശേഷം രണ്ടുപേർ പിടിയിലായതോടെ ഒരാൾ ഒളിവിൽ പോയി. ചില്ലുതറച്ച് അജിയുടെ കൈക്ക് പരിക്കേറ്റു. ചികിത്സതേടിയശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവംകഴിഞ്ഞു മടങ്ങിയ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിനിടയിലുണ്ടായ വീഴ്ചയിൽ ഒരാൾക്ക് തലയ്ക്കും മുറിവേറ്റു. പൊലീസ് പിടിച്ചുതള്ളിയപ്പോഴാണ് വീണതെന്നാണ് പരാതി. എന്നാൽ ഈ ആരോപണം പൊലീസ് നിഷേധിച്ചു.