28.8 C
Kollam
Saturday 3rd October, 2026 | 10:44:10 AM
Home News Breaking News ബോർവെൽ ട്രാക്ടർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

ബോർവെൽ ട്രാക്ടർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

Advertisement

കാസർകോട്: വെള്ളരിക്കുണ്ട് വരക്കാട്ടിൽ ബോർവെൽ (കുഴൽകിണർ) ട്രാക്ടർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്‌ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ട്രാക്ടറിലുണ്ടായിരുന്ന തൊഴിലാളികളാണ് ഇരുവരും.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വരക്കാട് ബാങ്കിന് സമീപത്തെ വലിയ ഇറക്കവും വളവും ഉള്ള റോഡിൽ വെച്ചാണ് അപകടം. ഇറക്കത്തിൽ വച്ച് ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ വീടിൻ്റെ മുകളിലേക്ക് മറിയുകയായിരുന്നു. ജെയ്‌സണും കുടുംബവും താമസിക്കുന്ന വാടക വീട്ടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ വീടിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടം നടന്ന ഉടൻ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നിലവിൽ മൃതേദഹങ്ങൾ കാസർകോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടം നടന്ന ഇറക്കത്തിൽ മുൻപും സമാനമായ രീതിയിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here