Home Blog Page 141

സ്ത്രീകൾ എല്ലാ രംഗത്തും ഉയർന്നു വരണമെന്നാണ് സർക്കാർ നിലപാട് , മുഖ്യമന്ത്രി

v d satheesan reply on events during rain disaster

തിരുവനന്തപുരം.കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി. ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് ആ നിലപാട്. സ്ത്രീകൾ എല്ലാ രംഗത്തും ഉയർന്നു വരണമെന്നാണ് സർക്കാർ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു

സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പരാമർശങ്ങളെ തള്ളി മുഖ്യമന്ത്രി വിഡി സതീശൻ. കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും, ഇത്തരം യാഥാസ്ഥിതിക നിലപാടുകൾ പുരോഗമന കേരള സമൂഹത്തിന് ഒട്ടും ചേരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് വിനാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ മാത്രം ഒതുങ്ങിക്കഴിയണമെന്നുമുള്ള കാന്തപുരത്തിന്റെ വാദം ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമായ കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പ്രവാചകന്റെ ആദ്യ പത്നി വ്യാപാരിയായിരുന്നു. മറ്റൊരു പത്നി യുദ്ധരംഗത്ത് പങ്കെടുത്തിട്ടുണ്ട്. അങ്ങനെയുള്ള ചരിത്ര പശ്ചാത്തലത്തെ മറച്ചുവെച്ച് സ്ത്രീകൾ വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ടവരാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകൾക്ക് തുല്യനീതിയും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു സമൂഹത്തിൽ അവരെ പൊതുവേദികളിൽ നിന്നും പൊതുജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ ശ്രമിക്കുന്നത് അപലപനീയമാണ്. ഒരു തരത്തിലും സ്വീകാര്യമല്ലാത്ത നിലപാടാണ് കാന്തപുരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ട ബോട്ടിൽ നിന്നും കാൽതെന്നി പുഴയിൽ വീണ് മത്സ്യ തൊഴിലാളി മരിച്ചു

കണ്ണൂർ. അഴീക്കൽ ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ട ബോട്ടിൽ നിന്നും കാൽതെന്നി പുഴയിൽ വീണ് മത്സ്യ തൊഴിലാളി മരിച്ചു. തമിഴ്‌നാട് രാമേശ്വരം സ്വദേശി പാണ്ഡ്യൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയ്ക്കാണ് അപകടം. ജോലി ചെയ്യുന്ന ബോട്ടിൽ നിന്നും പ്ലാറ്റ് ഫോമിലേക്ക് നടന്നു കയറുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു.

അഗ്നിശമന സേനയും മത്സ്യ തൊഴിലാളികളും തീരദേശ പൊലീസും നടത്തിയ തിരച്ചലിൽ അര മണിക്കൂറിനു ശേഷമാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്താനായത്. മത്സ്യ ബന്ധനം കഴിഞ്ഞ് തിങ്കളാഴ്‌ച ഹാർബറിലെത്തി വാർഫിനോട് ചേർന്ന് ബോട്ട് നിർത്തിയിട്ടതായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

ചേവായൂർ മഠത്തിൽമുക്കിൽ കാറിന് തീ പിടിച്ചു യാത്രക്കാരൻ വെന്തുമരിച്ചു

കോഴിക്കോട്. ചേവായൂർ മഠത്തിൽമുക്കിൽ കാറിന് തീ പിടിച്ചു യാത്രക്കാരൻ വെന്തുമരിച്ചു. ചേവായൂർ സ്വദേശി സി പി സുധാകരനാണ് മരിച്ചത്. കാറിന് സമീപത്തുനിന്ന് അഞ്ച് ലിറ്ററിന്റെ കന്നാസും കണ്ടെത്തി.

ഇന്ന് പുലർച്ചെ നാല് മണിക്കാണ് സംഭവം.വീട്ടിൽ നിന്ന് വടകരയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സുധാകരൻ ഇറങ്ങിയത്. വീട്ടിൽ നിന്ന് ഏകദേശം നാനൂറ് മീറ്റർ പിന്നിട്ടപ്പോഴേക്കും കാറിന് തീപിടിക്കുകയായിരുന്നു. വാഹനത്തിൽ തീ പടരുന്നതും
തുടർന്ന് തീ ആളിപ്പടരുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു

കാറിന് സമീപത്തുനിന്ന് അഞ്ച് ലിറ്ററിന്റെ കന്നാസ് പോലീസ് കണ്ടെത്തി.കാർ വേഗത്തിൽ വന്ന് ഇടിച്ചതിന്റെ
പരിക്കുകളോ അപകടത്തിന്റെ മറ്റ് സൂചനകളോ വാഹനത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്

സംഭവത്തിൽ ആത്മഹത്യാ സാധ്യത ഉൾപ്പെടെ പരിശോധിക്കുന്നു എന്നാണ് പോലീസ് വിശദീകരണം.വാഹനങ്ങൾ വിൽപ്പന നടത്തുന്നയാളാണ് മരിച്ച സുധാകരൻ

പ്രിയദർശിനി സൗജന്യ സർവീസ്,സ്വകാര്യ മേഖലയ്ക്ക് ഉണ്ടായ നഷ്ടത്തെ കുറച്ചു പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം.പ്രിയദർശിനി സൗജന്യ സർവീസ് വന്നതിന് പിന്നാലെ സ്വകാര്യ മേഖലയ്ക്ക് ഉണ്ടയാ നഷ്ടത്തെ കുറച്ചു പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. പദ്ധതി സാമ്പത്തിക മേഖലയ്ക്ക് നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട് . സ്വകാര്യ മേഖലയിലെ നഷ്ടം നികത്താനായി കെഎസ്ആർടിസി ബസുകളുടെ ഷെഡ്യൂളുകൾ പരിഷ്കരിക്കണമെന്ന് ശിപാർശ.

മുൻ ഡി ജി പി കെ പത്മകുമാർ തയ്യാറാക്കിയ റിപ്പോർട്ട് ആണ് ഗതാഗത മന്ത്രിയ്ക്ക് കൈമാറിയത്. പ്രിയദർശിനി സൗജന്യ സർവീസ് സ്വകാര്യ ബസുകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കി എന്ന് റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട്‌ സമർപ്പിച്ചതിന് പിന്നാലെ ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയും യോഗം ചേർന്നു. കെ എസ് ആർ ടി ബസിന്റെ ഷെഡ്യൂളിൽ മാറ്റം വരുത്തുന്നത് ഉൾപ്പെടെയുള്ളവ പരിഗണയിൽ ഉണ്ട്.സ്വകാര്യ ബസ്സുകളിലും സ്ത്രീ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കി KSRTCക്ക് നൽകുന്നതുപോലെ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ബസ് ഉടമകൾ സമിതിയെ അറിയിച്ചിരുന്നു.

ഇതിൽ ഇൻസെന്റീവ് ഉൾപ്പെടെ ഉള്ളവ പരിഗണിക്കാനും സാധ്യതയുണ്ട്.ബസ് നിരക്കും, വിദ്യാർത്ഥി കൺസഷനും വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട് ഇതും പരിഗണിച്ചിട്ട് ഉണ്ടോ എന്നതിലും വിവരങ്ങൾ പുറത്ത് വരേണ്ടതുണ്ട്.വിദഗ്ധസമിതിയെ നിയോഗിച്ച് അൻപതാം ദിവസമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. സെപ്റ്റംബർ 30 വരെയുള്ള ത്രൈമാസക്കാലയളവിലെ നികുതി സ്വകാര്യ ഉടമകൾ അടച്ചിട്ടുണ്ട്.സർക്കാരിന്റെ നിലപാട് കൂടി വന്നതിനു ശേഷം ഇതിലും കൂടുതൽ തീരുമാനം ഉണ്ടാകും.

വള്ളംകളി കഴിഞ്ഞ 11 ദിവസം പിന്നിട്ടിട്ടും വിജയികൾക്ക് സമ്മാനത്തുക ലഭിച്ചില്ല

ആലപ്പുഴ. നെഹ്റു ട്രോഫി വള്ളംകളി കഴിഞ്ഞ 11 ദിവസം പിന്നിട്ടിട്ടും വിജയികൾക്ക് സമ്മാനത്തുക ലഭിച്ചില്ല.വർദ്ധിപ്പിച്ച സമ്മാനത്തുക ലഭിക്കാത്തതിനു പുറമേ ഓരോ വെള്ളത്തിലും ഗ്രാൻഡ് ആയി നൽകേണ്ട 8.25 ലക്ഷം രൂപ വീതവും നൽകിയിട്ടില്ല.

കഴിഞ്ഞവർഷം വള്ളംകളി കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം സമ്മാനത്തുകയും ഗ്രാന്റും വിതരണം ചെയ്തിരുന്നു.സമ്മാനത്തുക ലഭിക്കാൻ വൈകുന്നതോടെ വള്ളംകളി സമിതികളും കടുത്ത പ്രതിസന്ധിയിലാണ്.തുക ലഭിക്കാൻ ഇനിയും വൈകിയാൽ ജില്ലാ കളക്ടറേറ്റിൽ എത്തി പ്രതിഷേധിക്കുമെന്നാണ് വള്ളംകളി സമിതികളുടെ നിലപാട്.

കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കാന്‍ കൊല്ലം ബാർ അസോസിയേഷൻ തീരുമാനം

കൊല്ലം.എറണാകുളം ജില്ലയിലെ ഞാറക്കൽ ബാർ അസോസിയേഷൻ അംഗങ്ങളായ അഡ്വ. ഡോൾഗോവിന്റെയും അഡ്വ. ലിനി മോഹൻദാസിന്റെയും പിതാവ് മോഹൻദാസിനെ 13.08.2026-ന് ചിലർ വീടുകയറി ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും, ചികിത്സയിലിരിക്കെ 31.08.2026 രാത്രി മരണപ്പെടുകയും ചെയ്ത സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അഭിഭാഷകർക്ക് നേരെ തുടർച്ചയായി നടക്കുന്ന അക്രമങ്ങളിലും, വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരിൽ പോലും അഭിഭാഷകരെയും അവരുടെ കുടുംബാംഗങ്ങളെയും വീടുകയറി ആക്രമിക്കുന്ന ഹീനമായ പ്രവണതകളിലും പ്രതിഷേധിച്ച്, ഇന്ന് കൊല്ലം ബാർ അസോസിയേഷൻ അംഗങ്ങൾ കോടതി നടപടികളിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു.

അഭിഭാഷകരുടെ സുരക്ഷയും സ്വതന്ത്രമായി തൊഴിൽ ചെയ്യാനുള്ള അവകാശവും ഉറപ്പാക്കുന്നതിനും ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നടത്തുന്ന ഈ പ്രതിഷേധത്തിൽ എല്ലാ അംഗങ്ങളും ഐക്യദാർഢ്യത്തോടെ പങ്കെടുക്കണമെന്ന് കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ കെ.ബി ശ്രീകുമാർ സെക്രട്ടറി അഡ്വ ബോറിസ് പോൾ എന്നിവര്‍
അഭ്യർത്ഥിച്ചു.


സെക്രട്ടറി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ്. ഇന്ന് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെ 1,12,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 1,11,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 280 രൂപയാണ് കുറഞ്ഞത്. 13,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ 1360 രൂപയാണ് കുറഞ്ഞത്. രണ്ടുദിവസത്തിനിടെ 3600 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ്.
അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്. എണ്ണവില വര്‍ധന പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ അമേരിക്ക പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ചോദ്യവും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഉത്തരേന്ത്യയിൽ കനത്ത മഴ; 17 മരണം; ഡെറാഡൂണിൽ മണ്ണിടിച്ചിൽ

ഡെറാഡൂൺ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഉത്തരാഖണ്ഡ്, അസം, ഒഡീഷ സംസ്ഥാനങ്ങളിലായി 17 പേർ മരിച്ചു. 24 മണിക്കൂറിനിടെ എട്ട് പേരാണ് മരിച്ചത്.

പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറിയതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. ജാർഖണ്ഡിലും ഉത്തർപ്രദേശിലും നദികൾ അപകടപരിധിക്ക് മുകളിലാകുകയും, റോഡുകളിലും വീടുകളിലും വെള്ളം കയറുകയും ചെയ്തു. മിന്നൽ പ്രളയ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകി. ചില പ്രദേശങ്ങളിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ചിലയിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

അട്ടപ്പാടി മധു വധക്കേസ് : ഒന്നാം പ്രതിയെ വെറുതെ വിട്ട നടപടിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ


കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം ല കാടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് വെറുതെ വിട്ടത്.


മറ്റു പ്രതികളായ മരക്കാർ (2-ാം പ്രതി), ഷംസുദ്ദീൻ (3-ാം പ്രതി), രാധാകൃഷ്ണൻ (5-ാം പ്രതി), അബൂബക്കർ (6-ാം പ്രതി), സിദ്ധിഖ് (7-ാം പ്രതി), ഉബൈദ് (8-ാം പ്രതി), നജീബ് (9-ാം പ്രതി), ജൈജുമോൻ (10-ാം പ്രതി), സജീവ് (12-ാം പ്രതി), സതീഷ് (13-ാം പ്രതി), ഹരീഷ് (14-ാം പ്രതി), ബിജു (15-ാം പ്രതി) എന്നിവരെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചിരുന്നു.

നാലാം പ്രതിയേയും 11-ാം പ്രതിയേയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധിയും ഹൈക്കോടതി ശരിവെച്ചിരുന്നു.


2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ മധുവിനെ ഒരുസംഘം മോഷണക്കുറ്റമാരോപിച്ച് കൈകൾ ബന്ധിച്ച് മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പോലീസിന് മധുവിനെ കൈമാറി. പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.

രാഷ്ട്രീയം മാറാതെ മുന്നണി മാറാം,സിപിഐ യെ വിടാതെ ലീഗ്

കോഴിക്കോട്.സിപിഐ യെ വിടാതെ ലീഗ്, രാഷ്ട്രീയം മാറാതെ മുന്നണി മാറാം എന്ന് ചന്ദ്രികയിൽ ലേഖനം. ‘സിപിഐ യുഡിഎഫ് നോട് സഹകരിച്ചാലും രാഷ്ട്രീയ നിലപാടിന് ക്ഷതം സംഭവിക്കില്ല ‘. ദേശീയ രാഷ്ട്രീയത്തിൽ സിപിഐ രാഷ്ട്രീയം വിശാലമാകും

ദേശീയ തലത്തിലെ ഇൻഡ്യ സഖ്യം വളച്ചുകേട്ടില്ലാതെ കേരളത്തിലും തുടരാം. സിപിഎം നോട് ചേരുന്നതിനേക്കാൾ ശരിയാണ് സിപിഐക്ക് കോൺഗ്രസുമായുള്ള സഖ്യം. രാഷ്ട്രീയ ലക്ഷ്യം മാറാതെ ഇൻഡ്യ സഖ്യത്തിലെ കക്ഷികൾക്ക് മുന്നണി മാറാമെന്നും KNA ഖാദറിൻ്റെ ലേഖനത്തിൽ

ചരിത്രം ഇടവേളകളിൽ ആവർത്തിക്കുമെന്നും , കാത്തിരുന്നു കാണാമെന്നും KNA ഖാദർ. സിപിഐ യെ സഹകരിപ്പിച്ചാൽ യുഡിഎഫ് ന് ഒരാളെ കൂടി രാജ്യസഭയിലെത്തിക്കാം. നിയമസഭയിലെ യുഡിഎഫ് അംഗബലം 110 ആകുന്നതോടെ ഏകപക്ഷീയ സാഹചര്യം വരും, LDF നെടുകെ പിളരുമെന്നുംKNA ഖാദർ.