26.7 C
Kollam
Saturday 17th October, 2026 | 02:23:39 PM
Home News Local കേരളത്തിന്റെ പ്രത്യേക റെയിൽവേ സോൺ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം

കേരളത്തിന്റെ പ്രത്യേക റെയിൽവേ സോൺ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം

ശാസ്താംകോട്ട: പാലക്കാട് ഡിവിഷന്റെ കേന്ദ്രബിന്ദുവായിരുന്ന മംഗളൂർ ജംഗ്ഷനെ അടർത്തിമാറ്റി മൈസൂർ ഡിവിഷനിൽ ചേർത്ത് പാലക്കാട് ഡിവിഷന്റെ പ്രവർത്തനശേഷിയും വരുമാനവും കുറച്ച് കേരളത്തിന്റെ പ്രത്യേക റെയിൽവേസോൺ എന്ന സ്വപ്നം തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. പ്രത്യേക റെയിൽവേ സോൺ ലഭ്യമാകണമെങ്കിൽ കുറഞ്ഞത് രണ്ട്റെയിൽവേ ഡിവിഷനുകളെങ്കിലും കേരളത്തിൽ നിലനിൽക്കണം. പാലക്കാട് ഡിവിഷൻ ഇല്ലാതാകുന്നതോടെ കേരളത്തിൽഒരുറെയിൽവേ ഡിവിഷൻ മാത്രമായി ചുരുങ്ങും. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം കേരളത്തിന് പ്രത്യേക റെയിൽവേ സോൺ അനുവദിക്കുന്നതിന് ഇത് തടസ്സമാകും. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മാരായ
വൈ.ഷാജഹാൻ, കാരക്കാട്ട് അനിൽ എന്നിവർ അറിയിച്ചു.ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.