തിരുവനന്തപുരം: സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ സമരം ചെയ്തതിന് പൊലീസ് നടത്തിയ നരനായാട്ടിനെതിരെ അലയടിച്ച് വിദ്യാർഥി പ്രതിഷേധം. എസ്എഫ്ഐ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. ആദ്യ ഘട്ടത്തിൽ സംയമനം പാലിച്ച പോലീസ് പിന്നീട് നാല് തവണ എസ് എഫ് ഐക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. രണ്ട് തവണ പ്രവർത്തകർക്ക് നേര ലാത്തിച്ചാർജും നടത്തി. പോലീസ് യാതൊരു വിധത്തിലുള്ള പ്രോട്ടോക്കാളും പാലിച്ചില്ലെന്ന് എസ് എഫ് ഐ ആരോപിച്ചു. ഏകദേശം ഒരു മണിക്കുറിലധികം തലസ്ഥാനത്ത് തെരുവ് യുദ്ധം തന്നെയായിരുന്നു. സെക്രട്ടറിയറ്റിലെ സമരത്തിന് ശേഷം യൂണിവേഴ്സിറ്റി കോളജിന് മുന്നിലൂടെ എത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്നതിനാൽ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വീണ്ടും പോലീ സ് നടപടി ഉണ്ടായേക്കാം.
ദേശീയ കായികദിനാചരണത്തിൽ കേരള സർവകലാശാലയിൽ ആർഎസ്എസ് അജൻഡയനുസരിച്ച് വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം എസ്എഫ്ഐ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാർച്ചിനുനേരെ പ്രകോപനമൊന്നുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു പൊലീസ്. മാർച്ചിൽ പങ്കെടുത്ത പെൺകുട്ടികളെയടക്കം പുരുഷ പൊലീസുകാർ അതിക്രൂരമായി മർദിച്ചു. ലാത്തിച്ചാർജിൽ തലയ്‌ക്ക് അടിയേറ്റ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിഅംഗം ആര്യ പ്രസാദിന് ബോധം നഷ്‌ടമായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്‌ണവി ഷാജിയുടെ കണ്ണിനുതാഴെ ഗുരുതര പരിക്കേറ്റു. മുഖത്തടിയേറ്റ ജില്ലാ കമ്മിറ്റിഅംഗം വൈഷ്‌ണയുടെ പല്ലിളകി. ജില്ലാ കമ്മിറ്റിഅംഗം എസ് ആർ നിരഞ്ജനും തലയ്ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സതേടി. മറ്റു നിരവധി വിദ്യാർഥികൾക്കും പരിക്കുണ്ട്.
കായികദിനാചരണ പരിപാടിയിൽ മന്ത്രിമാരായ റോജി എം ജോണിന്റെയും ഒ ജെ ജനീഷിന്റെയും സാന്നിധ്യത്തിലാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്.
വിദ്യാർഥി വേട്ടയ്ക്കെതിരെ എസ്എഫ്ഐ മാർച്ച്; പലതവണ ലാത്തിചാർജ്, സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് കുഴഞ്ഞ് വീണു
അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാർക്കെതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാർക്കെതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി. ഇടപാടുകാർ കുറ്റക്കാരല്ലെന്ന മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് അസാധുവാക്കി. അനാശാസ്യ കേന്ദ്രങ്ങൾ നടത്തുന്നതു തന്നെ ലൈംഗിക സേവനം വിലയ്ക്ക് വാങ്ങാൻ തയ്യാറാകുന്നവരെ ലക്ഷ്യമിട്ടാണ്. ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്ന വ്യക്തിയുടെ പണമിടപാട് തന്നെ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകമായി കണക്കാക്കാമെന്നും കോടതി വിലയിരുത്തി.
അനാശാസ്യ കേന്ദ്രത്തില്‍ എത്തുന്ന വ്യക്തിയെ വെറും ‘ഉപഭോക്താവ്’ എന്ന നിലയില്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാകില്ല. ഇത്തരം വാണിജ്യപരമായ ലൈം?ഗികചൂഷണത്തില്‍ കസ്റ്റമര്‍ക്ക് പങ്കില്ലെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വാണിജ്യപരമായ ലൈം?ഗികചൂഷണം തടയുക എന്നതാണ് അനാശാസ്യം തടയല്‍ നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളില്‍ നിന്ന് വിഭിന്ന ഉത്തരവുകള്‍ നിലവിലുള്ള സാഹചര്യത്തില്‍, നിയമപ്രശ്‌നത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ഡിവിഷന്‍ ബെഞ്ചിലേക്ക് റഫര്‍ ചെയ്ത കേസിലാണ് ഉത്തരവ്. അനാശാസ്യ കേന്ദ്രത്തിലെ ഇടപാടുകാര്‍ കുറ്റക്കാരല്ലെന്ന മുന്‍ ഉത്തരവുകള്‍ ഡിവിഷന്‍ ബെഞ്ച് അസാധുവാക്കിയിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള ലൈം?ഗിക ചൂഷണമാണ് ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പലപ്പോഴും സാഹചര്യ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഈ രം?ഗത്തെത്തുന്ന ലൈം?ഗിക തൊഴിലാളി കച്ചവടച്ചരക്കായി മാറുമ്പോള്‍, സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത് നടത്തിപ്പുകാരനാണ്. ലൈം?ഗിക സേവനം തേടി ആളുകള്‍ എത്തിയില്ലെങ്കില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. ഇവിടെ ലൈം?ഗിക തൊഴിലാളി ഇരയാണ്. സ്വമേധയാ ഇത്തരം കേന്ദ്രങ്ങളിലെത്തി പണം നല്‍കി ലൈം?ഗിക സേവനം പ്രയോജനപ്പെടുത്തുന്നവര്‍ വാണിജ്യ ഇടപാടില്‍ സജീവ പങ്കാളിയാണെന്നും കോടതി വിലയിരുത്തി.
സ്വര്‍ണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചു, ഡയപ്പറില്‍ അടക്കം കടത്തിയത് ഒരു കോടിയുടെ സ്വര്‍ണം, പിതാവും കടത്തി ,മാതാവ് ഒരാഴ്ച മുമ്പ് നാപ്കിനില്‍ കടത്തിയത് 1.78 കിലോ സ്വര്‍ണം
മലപ്പുറം: സ്വര്‍ണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചതായി കണ്ടെത്തല്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചിരുന്ന മറ്റൊരു 500 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. രണ്ട് കേസുകളിലായി പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം ഒരു കോടി രൂപയാണ് മൂല്യം. അതേസമയം മാതാവ് നാപ്കിനില്‍ 1.78 കിലോ സ്വര്‍ണം കടത്തിയത് ഒരാഴ്ചമുമ്പ് പിടികൂടിയിരുന്നു
പൊന്നാനി സ്വദേശിയായ പിതാവും മൂന്ന് കുട്ടികളും ചൊവ്വാഴ്ച അര്‍ധരാത്രിയോടെ റാസല്‍ഖൈമയില്‍നിന്നാണ് കരിപ്പൂരിലെത്തിയത്. സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ സംഘം കുടുംബത്തെ വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. പിതാവിന്റെ ശരീരത്തില്‍നിന്നും സമാന അളവിലുള്ള സ്വര്‍ണം കണ്ടെടുത്തു. 28കാരിയായ മാതാവ് സാനിറ്ററി നാപ്കിനില്‍ ഒളിപ്പിച്ച 1.78 കിലോ സ്വര്‍ണം കഴിഞ്ഞ ശനിയാഴ്ച നെടുമ്പാശേരിയിലാണ് പിടികൂടിയത്.
സമരക്കാരുടെ നേരെ ജലപീരങ്കിയില്‍ നിന്നു പുറത്തുവിട്ട വെള്ളം മലിനജലമല്ലെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: എഐവൈഎഫ് സമരത്തിന് നേരെ പോലീസ് ജലപീരങ്കിയില്‍ നിന്നു പുറത്തുവിട്ട വെള്ളം മലിനജലമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വര്‍ഷമായി ജലപീരങ്കിയില്‍ നിറയ്ക്കുന്ന അതേ സ്ഥലത്തു നിന്നാണ് വെള്ളം നിറച്ചത്. വെള്ളം പരിശോധനയക്കയച്ച റിപ്പോര്‍ട്ടില്‍ മലിനജലമല്ലെന്ന് കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി.
പിഎംശ്രീ പദ്ധതിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ മലിന ജലമാണെന്ന് സിപിഐ നേതാവ് കെ. രാജന് ആരോപണം ഉന്നയിച്ചിരുന്നു. ഇത് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉന്നയിച്ചു. ഇതേ തുടര്‍ന്ന് വെള്ളം പരിശോധനയ്ക്ക് അയക്കാനും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പബ്ലിക് ഹെല്‍ത്ത് ലാബിലും വാട്ടര്‍ അതോറിറ്റിയുടെ ലാബിലും വെള്ളം പരിശോധനയ്ക്കയച്ചു. രണ്ടിടത്ത് നിന്നും ലഭിച്ച റിപ്പോര്‍ട്ടിലും മലിന ജലമല്ലെന്നും കണ്ടെത്തി. വെള്ളത്തില്‍ ഇരുമ്പിന്റെ അംശം കുടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് ജലപീരങ്കിക്കുള്ളിലെ ഇരുമ്പിന്റെ അംശം കാരണമാകാമെന്നാണ് നിഗമനം.
പ്രതിപക്ഷ ഉപനേതൃപദവിയില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്ന് സിപിഐ
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവിയില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണ. തല്‍ക്കാലം കടുത്ത നടപടികള്‍ വേണ്ടെന്നും ധാരണയായിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ ഉപനേതൃപദവി എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനും എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സിപിഐഎമ്മിന്റെ നേതൃയോഗങ്ങളും വിശാല സംസ്ഥാന കമ്മിറ്റി യോ?ഗവും നടക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട തീരുമാനം വേണ്ടെന്ന ധാരണയിലേയ്ക്ക് സിപിഐ എത്തിയിരിക്കുന്നത്.
സിപിഐഎമ്മിന്റെ തുടര്‍ന്നുള്ള നേതൃയോ?ഗങ്ങളില്‍ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരുമെന്നാണ് സിപിഐ നേതൃത്വം കണക്ക് കൂട്ടുന്നത്. ഈ യോഗങ്ങളില്‍ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐഎം നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സിപിഐ നേതൃത്വം പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ സിപിഐഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി യോ?ഗത്തിന് ശേഷം ചേരുന്ന സിപിഐയുടെ നേതൃയോ?ഗങ്ങളില്‍ പ്രതിപക്ഷ ഉപനേതൃപദവിയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാമെന്ന ധാരണയാണ് എക്‌സിക്യൂട്ടിവില്‍ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് മൂന്ന് ദിവസം ചേരുന്ന സിപിഐഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബര്‍ 15നാണ് സമാപിക്കുക. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 17ന് സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങള്‍ ചേരാന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ട്.
കൈക്കൂലി പരാതിയില്‍ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവ്
തൃശൂര്‍.കൈക്കൂലി കേസിൽ ചാലക്കുടി എംഎൽഎക്ക് കുരുക്ക്. കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സനീഷ് കുമാർ ജോസഫിനെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും സനീഷ് കുമാർ ജോസഫും പ്രതികരിച്ചു.
മാണി സി കപ്പന് പിന്നാലെ യുഡിഎഫിലെ രണ്ടാമത്തെ എംഎൽഎയാണ് കോടതിക്കുരുക്കിലാകുന്നത്. 2013ൽ 17 സെൻറ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടി താണിക്കുടം സ്വദേശിയായ ദേവേന്ദ്രൻ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിക്കുകയായിരുന്നു. പട്ടയം ശരിയാക്കി നൽകാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. പണം നൽകാനില്ലെന്ന് അറിയിച്ചതോടെ 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതും നൽകിയില്ല, പിന്നീട് പട്ടയം ശരിയാക്കിയ ശേഷം 75,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ദേവേന്ദ്രന്റെ പരാതി.
എംഎൽഎ സനീഷ് കുമാർ ജോസഫ്, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, 6 ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്. കൈക്കൂലി നൽകാത്തതിനെ തുടർന്ന് 15 വർഷമായി ദേവേന്ദ്രനും കുടുംബത്തിനും പട്ടയം ലഭിച്ചിരുന്നില്ല. ഇതോടെയാണ് താണിക്കുടം സ്വദേശി ദേവേന്ദ്രൻ വിജിലൻസ് കോടതിയെ സമീപിച്ചത്. കോടതി നടപടി സുപ്രീംകോടതി ഉത്തരവിനെതിരാണെന്ന് സനീഷ് കുമാർ ജോസഫും പ്രതികരിച്ചു.
അതേസമയം, കോടതി ഉത്തരവിനെ തുടർന്ന് കേസെടുക്കാനുള്ള നടപടി വിജിലൻസും ഊർജ്ജതമാക്കി.
അധ്യാപക നിയമനത്തിന് പി എസ് സി തയ്യാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടും
തിരുവനന്തപുരം : 2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ് സി തയ്യാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. റാങ്കു പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനുള്ള ശുപാര്‍ശ മന്ത്രിസഭ പിഎസ് സിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി കാബിനറ്റ് യോഗശേഷം അറിയിച്ചു.
പ്രൈമറി ടീച്ചര്‍ തൊട്ട് എച്ച്എസ് സി വരെയുള്ള നിയമനങ്ങള്‍ ഇതിലുള്‍പ്പെടുന്നുണ്ട്. സെന്‍സസ്, ബിഎല്‍ഒ ചുമതലകള്‍, അന്തര്‍ ജില്ലാ സ്ഥലംമാറ്റ നടപടികളുടെ കാലതാമസം, സ്റ്റാഫ് ഫിക്‌സേഷന്‍ വൈകിയത് തുടങ്ങിയ കാരണങ്ങളാല്‍ ഒഴിവുകള്‍ യഥാസമയം കണ്ടെത്തി പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായി. ഇതുമൂലം റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട നിയമന അവസരങ്ങള്‍ കുറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് റാങ്ക് പട്ടിക നീട്ടാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്തെ എന്‍ഡിപിഎസ് കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുകയാണ്. എന്‍ഡിപിഎസ് കേസുകളുടെ വിചാരണയ്ക്കായി പാലക്കാട്, മഞ്ചേരി, തൃശൂര്‍ ജുഡീഷ്യല്‍ ജില്ലകളില്‍ മൂന്ന് പ്രത്യേക എന്‍ഡിപിഎസ് കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ തിരുവനന്തപുരം, എറണാകുളം കോടതികളില്‍ എട്ടു പേരെയാണ് നിയമിച്ചിരുന്നത്. അത് 11 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു. പുതിയ മൂന്നു കോടതികളിലും 11 പേരെയാണ് നിയമിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സിപിഎമ്മിലെ പ്രശ്നങ്ങൾ മറയ്ക്കാന്‍ കുട്ടികളെക്കൊണ്ട് ചുടുചോറു വാരിക്കുന്നു, വിഡി സതീശന്‍, വിദ്യാർത്ഥികളെ ഇളക്കിവിട്ട് സിപിഎം അധികാരം ഉറപ്പിക്കാൻ നീക്കം നടത്തുന്നു,രമേശ് ചെന്നിത്തല
തിരുവനന്തപുരം.എസ് എഫ് ഐ യുടെ സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും
സിപിഎമ്മിലെ പ്രശ്നങ്ങൾ മറക്കാൻ എന്തിനാണ് കുട്ടികളെക്കൊണ്ട് ചുടുചോറു വാരിക്കുന്നത് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.. അതെ സമയം ജലപീരങ്കിയിൽ മലിനജലം അല്ലെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിയുടെ പ്രതികരണവും വന്നു.
കേരള സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ. ഇന്നലെ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്.
ആദ്യ ജലപീരങ്കിക്ക് ശേഷം പിന്നീട് കണ്ടത് ലാത്തിച്ചാർജ് ആണ്.
പോലീസുകാർക്കും നിരവധി പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.സംഭവത്തെ പരിഹസിച്ചു കൊണ്ടാണ് മുഖ്യമന്ത്രി എന്ന വാർത്താസമ്മേളനം നടത്തിയത്.
സിപിഎമ്മിനുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങൾ മറക്കാനാണ് കുട്ടികളെക്കൊണ്ട് ചുടുചോറ് തിന്നിക്കുന്നത് എന്നായിരുന്നു പ്രതികരണം.
വിദ്യാർത്ഥികളെ ഇളക്കിവിട്ട് സിപിഎം അധികാരം ഉറപ്പിക്കാൻ ഉള്ള നീക്കം നടത്തുകയാണ്. പോലീസിന് നേരെ ഇല്ല കഥ ഉണ്ടാക്കുകയാണനാണ് ആഭ്യന്തര മന്ത്രിയുടെ പക്ഷം.
ജലപീരങ്കിയിലേത് മലിനജലം അല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി വിശദീകരണവും നൽകി. നൂറു ദിവസമല്ലേ ആയുള്ളുവെന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം കഴിഞ്ഞദിവസം നടത്തിയ ലാത്തിച്ചാർജ്ജിന് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ട് എസ്എഫ്ഐ
ഡിജിപി ക്കും പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിക്കും പരാതി നൽകുകയാണ്.
വനിതാ പ്രവർത്തകർ ഉൾപ്പെടെ മുഖത്തും തലയ്ക്കു പരിക്കേറ്റ സാഹചര്യത്തിലാണ് നീക്കം.
എന്നാൽ കണ്ടോൺമെൻറ് എസിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നേരെ അക്രമിച്ചപ്പോയാണ് ലാത്തി പ്രയോഗിച്ചത് എന്നാണ് പോലീസ് വിശദീകരണം
ചേന്തി അനിലിന് ക്രിമിനൽ പശ്ചാത്തലമെന്ന് മുഖ്യമന്ത്രി; അപ്പോൾ എങ്ങനെ ഡിസിസി അംഗമായെന്ന് ചോദ്യം; അറിയില്ലെന്ന് മറുപടി
തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ഉദ്‌ഘാടനത്തിൽനിന്ന് പിന്മാറിയതിന് പിന്നാലെ, തന്നെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിന് ക്രിമിനൽ പശ്ചാത്തലമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണ് പരിപാടി നടത്തുന്നതെന്ന് പൊലീസ് റിപ്പോർട്ടുണ്ടായിരുന്നു. അതിനെ തുടർന്ന് പരിപാടി റദ്ദാക്കുന്നതായി അറിയിച്ചിരുന്നുവെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചെമ്പഴന്തിയിലെ പരിപാടിക്ക് പോയിക്കൊണ്ടിക്കവെ പാർടി പ്രവർത്തകർ നിൽക്കുന്നത് കണ്ട് വഴിയിലിറങ്ങിയതാണ്. ആരും തന്നെ തടഞ്ഞില്ല. അപ്പോൾ ചേന്തി അനിൽ മോശമായി സംസാരിച്ചു. സംഘർഷം ഉണ്ടാകാതിരിക്കാനാണ് താൻ ശ്രമിച്ചത്. പൊലീസ് സ്വമേധയാ എടുത്ത കേസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, ക്രിമിനൽ പശ്ചാത്തലം ഉള്ളയാൾ എങ്ങനെയാണ് ഡിസിസി അംഗമാകുന്നത് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് തനിക്കറിയില്ല എന്നായിരുന്നു മുഖ്യമന്ത്രി മറുപടി. ചേന്തി അനിലുമായി വ്യക്തിപരമായി ബന്ധമുള്ളതും അനിലിന്റെ വീട്ടിൽ പോയതും ചോദ്യമായപ്പോൾ, തനിക്ക് അനിലുമായി വ്യക്തിപരമായി പരിചയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊന്നും പറയാനില്ല എന്ന് പറഞ്ഞ് കൂടുതൽ ചോദ്യങ്ങളിൽനിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
ജന്തർമന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേരളത്തിലെടുത്ത കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അതിന്റെ നടപടിക്രമങ്ങൾ പാലിച്ചുവരികയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സ്ത്രീകൾ എല്ലാ രംഗത്തും ഉയർന്നു വരണമെന്നാണ് സർക്കാർ നിലപാട് , മുഖ്യമന്ത്രി
തിരുവനന്തപുരം.കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി. ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് ആ നിലപാട്. സ്ത്രീകൾ എല്ലാ രംഗത്തും ഉയർന്നു വരണമെന്നാണ് സർക്കാർ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു
സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പരാമർശങ്ങളെ തള്ളി മുഖ്യമന്ത്രി വിഡി സതീശൻ. കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും, ഇത്തരം യാഥാസ്ഥിതിക നിലപാടുകൾ പുരോഗമന കേരള സമൂഹത്തിന് ഒട്ടും ചേരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് വിനാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ മാത്രം ഒതുങ്ങിക്കഴിയണമെന്നുമുള്ള കാന്തപുരത്തിന്റെ വാദം ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമായ കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പ്രവാചകന്റെ ആദ്യ പത്നി വ്യാപാരിയായിരുന്നു. മറ്റൊരു പത്നി യുദ്ധരംഗത്ത് പങ്കെടുത്തിട്ടുണ്ട്. അങ്ങനെയുള്ള ചരിത്ര പശ്ചാത്തലത്തെ മറച്ചുവെച്ച് സ്ത്രീകൾ വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ടവരാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകൾക്ക് തുല്യനീതിയും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു സമൂഹത്തിൽ അവരെ പൊതുവേദികളിൽ നിന്നും പൊതുജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ ശ്രമിക്കുന്നത് അപലപനീയമാണ്. ഒരു തരത്തിലും സ്വീകാര്യമല്ലാത്ത നിലപാടാണ് കാന്തപുരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






































