26.1 C
Kollam
Saturday 17th October, 2026 | 09:58:12 PM
Home News Breaking News സ്വര്‍ണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചു, ഡയപ്പറില്‍ അടക്കം കടത്തിയത് ഒരു കോടിയുടെ സ്വര്‍ണം,...

സ്വര്‍ണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചു, ഡയപ്പറില്‍ അടക്കം കടത്തിയത് ഒരു കോടിയുടെ സ്വര്‍ണം, പിതാവും കടത്തി ,മാതാവ് ഒരാഴ്ച മുമ്പ് നാപ്കിനില്‍ കടത്തിയത് 1.78 കിലോ സ്വര്‍ണം

rep image

മലപ്പുറം: സ്വര്‍ണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചതായി കണ്ടെത്തല്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചിരുന്ന മറ്റൊരു 500 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. രണ്ട് കേസുകളിലായി പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം ഒരു കോടി രൂപയാണ് മൂല്യം. അതേസമയം മാതാവ് നാപ്കിനില്‍ 1.78 കിലോ സ്വര്‍ണം കടത്തിയത് ഒരാഴ്ചമുമ്പ് പിടികൂടിയിരുന്നു

പൊന്നാനി സ്വദേശിയായ പിതാവും മൂന്ന് കുട്ടികളും ചൊവ്വാഴ്ച അര്‍ധരാത്രിയോടെ റാസല്‍ഖൈമയില്‍നിന്നാണ് കരിപ്പൂരിലെത്തിയത്. സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ സംഘം കുടുംബത്തെ വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. പിതാവിന്റെ ശരീരത്തില്‍നിന്നും സമാന അളവിലുള്ള സ്വര്‍ണം കണ്ടെടുത്തു. 28കാരിയായ മാതാവ് സാനിറ്ററി നാപ്കിനില്‍ ഒളിപ്പിച്ച 1.78 കിലോ സ്വര്‍ണം കഴിഞ്ഞ ശനിയാഴ്ച നെടുമ്പാശേരിയിലാണ് പിടികൂടിയത്.