26.7 C
Kollam
Saturday 3rd October, 2026 | 09:27:06 AM
Home News Breaking News ഹിമാചല്‍ പ്രദേശില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ,2027 മേയ് 31 വരെ ആശ്വാസം

ഹിമാചല്‍ പ്രദേശില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ,2027 മേയ് 31 വരെ ആശ്വാസം

Advertisement

കൊച്ചി: സംസ്ഥാനത്ത് വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഹിമാചല്‍ പ്രദേശില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബി കരാറിലെത്തി. 2027 മേയ് 31 വരെയാണ് ഈ സഹായം ലഭിക്കുക. ഇതോടെ സെപ്റ്റംബറില്‍ സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായ വൈദ്യുതി നിയന്ത്രണങ്ങള്‍ക്ക് ശമനമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വ്യാഴാഴ്ച മുതല്‍ ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിച്ചുതുടങ്ങിയതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി കെഎസ്ഇബി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ആറ് ഉന്നതതല സംഘങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി അധിക വൈദ്യുതി ലഭ്യത പരിശോധിച്ചിരുന്നു. ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ചില ദിവസങ്ങളില്‍ വൈദ്യുതി ലഭിച്ചെങ്കിലും അത് തുടരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡുമായി (എച്ച്പിഎസ്ഇബി) ധാരണയിലെത്തിയത്.

മുമ്പ് യൂണിറ്റിന് 10 രൂപ നിരക്കില്‍ 210 മെഗാവാട്ട് വൈദ്യുതി മുഴുവന്‍ സമയവും നല്‍കാമെന്ന് എച്ച്പിഎസ്ഇബി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പകല്‍ സമയങ്ങളില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമായതിനാലും പവര്‍ എക്സ്ചേഞ്ചില്‍ കുറഞ്ഞ നിരക്കില്‍ (യൂണിറ്റിന് 2 രൂപ) വൈദ്യുതി ലഭിച്ചിരുന്നതിനാലും കെഎസ്ഇബി ഇത് നിരസിക്കുകയായിരുന്നു. പുതിയ കരാര്‍ പ്രകാരം പീക്ക് സമയങ്ങളില്‍ യൂണിറ്റിന് 14.5 രൂപ നിരക്കിലാണ് 600 മെഗാവാട്ട് വൈദ്യുതി ലഭിക്കുക. ഉയര്‍ന്ന നിരക്കാണെങ്കിലും മുഴുവന്‍ സമയവും ഉയര്‍ന്ന തുക നല്‍കുന്നതിനേക്കാള്‍ ഇത് ലാഭകരമാണെന്ന് കെഎസ്ഇബി വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here