Home Blog Page 114

ആസൂത്രിത കൊലപാതകമെന്നു സംശയം, ഭവാനിപ്പുഴയില്‍ ചാക്കില്‍കെട്ടിയ സ്ത്രീയുടെും കുട്ടിയുടെയും കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി

പാലക്കാട്. അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചാക്കില്‍കെട്ടിയ കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി,. ഇന്നലെ ആദ്യം ഒരു ചാക്കില്‍ സ്ത്രീയുടെും കുട്ടിയുടെയും ശരീരഭാഗങ്ങള്‍ കണ്ടതിനെത്തുടര്‍ന്നുള്ള പരിശോധനയിലാണ് മൂന്ന് ചാക്കുകളിലായി രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭവാനിപ്പുഴയില്‍ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകള്‍ കണ്ടെത്തിയത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെയും അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്കു ശേഷം പ്രദേശവാസികളാണ് ചാക്കുകെട്ടുകള്‍ കണ്ടത്. കഴിഞ്ഞ ദിവസം വരെ പുഴയില്‍ വെള്ളമുയര്‍ന്നിരുന്നു. പിന്നീട് വെള്ളം താഴ്ന്നപ്പോഴാണ് ചാക്കുകെട്ടുകള്‍ കണ്ടത്. സംശയം തോന്നി നാട്ടുകാര്‍ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോള്‍ അതില്‍ രണ്ടു തലകള്‍ കണ്ടെത്തുകയായിരുന്നു. ഭയന്ന നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.

പുതൂര്‍ പൊലീസ് സ്ഥലത്തെത്തി രണ്ടാമത്തെ ചാക്ക് തുറന്നപ്പോള്‍ അതില്‍ പെണ്‍കുഞ്ഞിന്റെ തലയില്ലാത്ത ഉടല്‍ കണ്ടെത്തി. മൂന്നാമത്തെ ചാക്കുകെട്ട് അഴിച്ചിട്ടില്ല. മൃത?ദേഹങ്ങള്‍ക്ക് 5 ദിവസത്തോളം പഴക്കമുള്ളതായാണ് പ്രാഥമിക നി?ഗമനം. മൃതദേഹഭാഗങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പൊലീസ് സംശയിക്കുന്നത്

സ്ത്രീയുടേയും പെണ്‍കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്നു സംശയം. ഒന്നിലധികം പേര്‍ ചേര്‍ന്നു കൊല നടത്തിയെന്ന നി?ഗമനത്തിലാണ് പൊലീസ്. മൃതദേഹത്തില്‍ അടി വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ശരീര ഭാഗങ്ങള്‍ രണ്ട് ചാക്കുകളിലാക്കിയും തലകള്‍ ഒരു ചാക്കിലാക്കിയും പുഴയില്‍ ഒഴുക്കി. യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ശരീരം അറുത്തതെന്നും പൊലീസ് സംശയിക്കുന്നു. മറ്റെവിടെയെങ്കിലും ഉപേക്ഷിച്ച മൃതദേഹം ഒഴുകി എത്തിയതാകാമെന്നും സംശയം. അന്വേഷണം തമിഴ്‌നാട്ടിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ ഓര്‍മ്മയുണ്ടോ.. മലയാള ചലച്ചിത്ര സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു. സായാഹ്നം, ശീലാബതി, ബുദ്ധന്‍ ചിരിക്കുന്നു, സ്ഥിതി തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ സായാഹ്നം ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി.

ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് ആര്‍. ശരത് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ദി പെയിന്റഡ് എപ്പിക്‌സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ, രാജാ രവിവര്‍മ്മയുടെ ചില അപൂര്‍വ ചുവര്‍ചിത്രങ്ങള്‍ അദ്ദേഹം കണ്ടെത്തി, അവ ഇതുവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നില്ല. രവിവര്‍മ്മ ചിത്രങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഈ കണ്ടെത്തലുകള്‍. ചുമര്‍ചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് 1996-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പില്‍ നിന്ന് ജൂനിയര്‍ ഫെലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു.

ഒഎന്‍വി കുറുപ്പിന്റെ കവിതയെ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി- സ്ത്രീത്വ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രമായ ഭൂമിക്ക് ഒരു ചരമഗീതം ( ഭൂമിയിലേക്കുള്ള ഒരു അഭ്യര്‍ത്ഥന ), സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ ഫീച്ചര്‍ ഫിലം ‘സ്ഥിതി’ വളരെയധികം പ്രശംസ നേടി. പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍ നായകനായി അഭിനയിച്ച ചിത്രമായിരുന്നു പ്രധാന ആകര്‍ഷണം.

ഒരു സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്, മികച്ച മലയാള ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച ഹ്രസ്വചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുടങ്ങി നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

മനം ത്രസിപ്പിച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി മലയാളിയുടെ സ്വത്തായ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75

മലയാളത്തിന്റെ മനം ത്രസിപ്പിച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി നാടിന്‍റെ സ്വത്തായ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അഭിനയവര്‍ഷങ്ങളില്‍ പകര്‍ന്നാടിയ വേഷങ്ങള്‍ ആരെയും മോഹിപ്പിക്കുന്നവയാണ്. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി അഞ്ചര പതിറ്റാണ്ടായി മലയാളത്തിന്റെ വിസ്മയമായി തുടരുകയാണ്.

വേഷപ്പകര്‍ച്ചയില്‍ ഇതിഹാസമായി മാറിയ പ്രിയതാരത്തിന് പിറന്നാള്‍ മംഗളങ്ങള്‍ നേരുകയാണ് മലയാളം. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി ചെന്നൈയിലാണ്. ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന് മുന്നില്‍ ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി തടിച്ചൂകൂടി. ആരാധകര്‍ക്ക് മുന്നില്‍ വീഡിയോ കോളിലൂടെ എത്തിയ പ്രിയതാരം ആശംസകള്‍ അറിയിക്കുകയും ചെയ്തു.

1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ്. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രം പൂര്‍ത്തിയായില്ല. 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്.പിന്നീട് പി.ജി. വിശ്വംഭരന്‍, ഐ.വി. ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ മെഗാസ്റ്റാര്‍ പട്ടം സ്വന്തമാക്കുകയായിരുന്നു.

1998ല്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാള്‍ വര്‍ഷത്തില്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. മികച്ച നടനുള്ള നാല് ദേശീയ അവാര്‍ഡുകള്‍, മികച്ച നടന്‍- മികച്ച രണ്ടാമത്തെ നടന്‍- പ്രത്യേക പരാമര്‍ശം ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാന പുരസ്‌കാരങ്ങള്‍ എന്നിവയ്ക്കും അര്‍ഹനായി. കേരള, കാലിക്കറ്റ്, എം.ജി. യൂണിവേഴ്സിറ്റികള്‍ ഡി.ലിറ്റ് നല്‍കി ആദരിച്ചു. കേരളാ സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ കേരള പ്രഭ പുരസ്‌കാരത്തിനും അര്‍ഹനായി.

1971-ല്‍ ആരംഭിച്ച സിനിമാ യാത്ര 55 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഈ വര്‍ഷം രണ്ടുചിത്രങ്ങളാണ് ഇതുവരെ തിയറ്ററിലെത്തയത്. യുവതാരങ്ങള്‍ അണിനിരന്ന ചത്താ പച്ചയില്‍ അതിഥി വേഷത്തില്‍. മോഹന്‍ലാലിനൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച പേട്രിയറ്റ്. രഞ്ജിത്തിന്റെ ലോ ആന്‍ഡ് ഓര്‍ഡര്‍ പുറത്തിറങ്ങാനിരിക്കുന്നു. ഇതിന് പുറമെ ഒട്ടേറെ മലയാളം, അന്യഭാഷാ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

സംസ്ഥാനത്ത് ഇന്നും നാളെയും അസാധാരണ ചൂട്, കാരണം പരിഹാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അസാധാരണ ചൂടിന്റെ പിടിയില്‍. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. അതേസയമം ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.

ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തി. ശരാശരിയെക്കാള്‍ 4.4 ഡിഗ്രി കൂടുതലാണിത്. കോട്ടയം 35, തൃശൂര്‍, പാലക്കാട് 34.3 എന്നിവിടങ്ങളിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 സെപ്റ്റംബര്‍ 7 തിങ്കള്‍ | 1202 ചിങ്ങം 22 പുണര്‍തം

സിപിഎമ്മില്‍ ചവിട്ടി ഉഴിച്ചില്‍ നടത്തി സ്വയം ചികിത്സ വേണമെന്ന് എം.എ.ബേബി

സിപിഎമ്മില്‍ ചവിട്ടി ഉഴിച്ചില്‍ നടത്തി സ്വയം ചികിത്സ വേണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി. വിശാല സംസ്ഥാന കമ്മിറ്റിയില്‍ നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം ഉയരാന്‍ സാധ്യത. വിമര്‍ശനം നേതൃമാറ്റം വേണമെന്ന ആവശ്യത്തിലേക്ക് നീങ്ങാതിരിക്കാന്‍ സംസ്ഥാന നേതൃത്വം, ആക്രമണത്തിന് മുതിരാന്‍ സാധ്യതയുള്ള നേതാക്കളെ നേരില്‍ ബന്ധപ്പെട്ട് സമവായ നീക്കങ്ങള്‍ നടത്തുന്നതായാണു റിപ്പോര്‍ട്ട്.

ജില്ലാ, ജനറല്‍ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സ

കേരളത്തിലെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. പുതിയതായി വരുന്ന ഒഴിവുകള്‍ നേരത്തെ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താനാണ് തീരുമാനം.

മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ

മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും അനേകം പേര്‍ ബസ് സര്‍വീസ് നിര്‍ത്തിയെന്നും സ്വകാര്യ ബസുടമകളുടെ സംഘടനാ നേതാക്കള്‍ പറയുന്നു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കൂടുതല്‍ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് എന്‍ ഐ ടിയായിരിക്കും പ്രധാന വേദി.

ചിറയിന്‍കീഴിലെ സംഘർഷം: കെപിസിസി നടപടി

ചിറയിന്‍കീഴില്‍ എംഎല്‍എ രമ്യാ ഹരിദാസും പ്രവര്‍ത്തകരും തമ്മിലുണ്ടായ അടിപിടിയില്‍ കെപിസിസി ഇരു വിഭാഗത്തിനുമെതിരെ നടപടിയെടുത്തു. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെന്‍ഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടിന്മേലാണ് നടപടി.

മാളുകളിലെ തിയേറ്ററുകളില്‍ പരിശോധന തുടരാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്

കേരളത്തിലെ മാളുകളില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ ഭക്ഷണസാധനങ്ങള്‍ക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നെന്ന പരാതിയില്‍ പരിശോധനകള്‍ തുടരാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്. അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തും.

വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും തുടരും

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും തുടരും. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല, മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയില്‍ 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്.

സംസ്ഥാനത്ത് താപനില ഉയര്‍ന്നു

മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് താപനില ഉയര്‍ന്നു. ഇന്നലെ കൊല്ലം പുനലൂരില്‍ സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന് 36.2 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. മിക്ക സ്റ്റേഷനുകളിലും രണ്ട് മുതല്‍ 4.7 ഡിഗ്രി വരെ താപനില ഉയര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഡല്‍ഹിയില്‍

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഡല്‍ഹിയില്‍. ഇന്നു നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

‘ഓപ്പറേഷന്‍ തൂഫാന്‍’ വലിയ സാമൂഹിക മാറ്റമുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ തൂഫാന്‍’ നടപടികള്‍ വലിയ സാമൂഹിക മാറ്റമാണ് ഉണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രവാസികള്‍ക്ക് ഇപ്പോള്‍ ധൈര്യമായി തങ്ങളുടെ മക്കളെ പഠനാവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് അയക്കാം. ഈ നടപടികള്‍ക്ക് പ്രവാസ ലോകത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വാഹനത്തിന്റെ പിഴത്തുക അഭിഭാഷക കൂട്ടായ്മ അടയ്ക്കും

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വാഹനത്തിന് ഹൈക്കോടതി ഉത്തരവനുസരിച്ചു വര്‍ധിപ്പിച്ച പിഴത്തുക ഹൈക്കോടതി അഭിഭാഷക കൂട്ടായ്മ അടയ്ക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. കോടതി വിധിയെ മാനിക്കുന്നതിനൊപ്പം ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അബിന്‍ വര്‍ക്കി.

കെ.എസ്.ആര്‍.ടി.സി പരിശീലനത്തിനായി ഐ.ഐ.എമ്മുമായി സഹകരിക്കുന്നു

കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തന മികവും സേവന നിലവാരവും ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സഹകരിക്കുന്നു. ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും.

കൂടുതൽ കുട്ടികളെ കായികരംഗത്തേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി

കൂടുതല്‍ കുട്ടികളെ കായികരംഗത്തേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സംസ്ഥാനത്ത് കൂടുതല്‍ സ്റ്റേഡിയങ്ങളും കായിക സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 47-ാമത് സംസ്ഥാന പൊലീസ് ഗെയിംസ് ആന്‍ഡ് അത്‌ലറ്റിക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ദീപശിഖാ ഫണ്‍ റണ്‍ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാലിയേക്കര ടോള്‍ ബൂത്തില്‍ ഗതാഗതക്കുരുക്ക്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെട്ടു

പാലിയേക്കര ടോള്‍ ബൂത്തില്‍ രണ്ടു കിലോമീറ്ററോളം വാഹനങ്ങള്‍ കാത്തുകെട്ടികിടന്നതോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി എത്തി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്തു. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം.

പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് ആവർത്തിച്ച് കെ സി വേണുഗോപാല്‍

പി എം ശ്രീ പദ്ധതിയോടുള്ള എതിര്‍പ്പ് വീണ്ടും പ്രകടിപ്പിച്ച് എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംഘപരിവാര്‍ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ സി വ്യക്തമാക്കി.

കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചതായി സൂചന

കയ്പമംഗലത്ത് വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചതായി പോസ്റ്റുമോര്‍ട്ടത്തില്‍ സൂചന. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. തളിക്കുളത്തെ ഹോട്ടലില്‍ വിദ്യാര്‍ഥി സംഘം അവിടെയുണ്ടായിരുന്നവരുമായി തര്‍ക്കവും കൈയാങ്കളിയും ഉണ്ടായതായും പറയപ്പെടുന്നു.

പാളയം പ്രദീപാണു പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സജാദ്

ചിറയിന്‍കീഴിലെ തമ്മിലടിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സജാദ്, എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പാളയം പ്രദീപാണെന്ന് ആരോപിച്ചു. പ്രദീപിനെതിരെ കൃത്യമായ നടപടി വേണമെന്നും എംഎല്‍എ രമ്യാ ഹരിദാസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മള്‍ട്ടിപ്ലക്സുകളിലെ അമിതവില നിയന്ത്രണം പി.ആര്‍ തട്ടിപ്പെന്ന് സന്ദീപ് വാര്യര്‍

മള്‍ട്ടിപ്ലക്സുകളിലെ അമിതവില നിയന്ത്രിക്കുമെന്ന തിരുവനന്തപുരം മേയറുടെ പ്രഖ്യാപനം പി.ആര്‍ തട്ടിപ്പാണെന്ന് എംഎല്‍എ സന്ദീപ് വാര്യര്‍. തിയേറ്ററുകള്‍ക്ക് വില നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ അദ്ദേഹം, നഗരസഭയുടെ ഭരണപരാജയം മറയ്ക്കാനുള്ള നാടകമാണിതെന്നും ആരോപിച്ചു.

മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനം തള്ളി സണ്ണി ജോസഫ്

മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമര്‍ശനം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിയുടേതെന്നും സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

കാലടി പൊലീസ് സ്റ്റേഷനില്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കാലടി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. എസ് ഐ അജ്മല്‍, പൊലീസുകാരായ ധനേഷ്, രജിത്, നിസാര്‍ എന്നിവരെയാണ് റേഞ്ച് ഡി ഐ ജി സസ്പെന്‍ഡു ചെയ്തത്. ശ്രീമൂലനഗരത്ത് താമസിക്കുന്ന ടാക്സി ഡ്രൈവര്‍ സുജിത് ജയന്റെ പരാതിയിലാണ് നടപടി.

കായികമേളയുടെ വേദി മാറ്റിയതില്‍ വിവാദം വേണ്ടെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

കായികമേളയുടെ വേദി കോഴിക്കോട്ടേക്കു മാറ്റിയതില്‍ വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. കണ്ണൂരില്‍ നടത്തുമെന്നു നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞില്ല. സൗകര്യം ഇല്ലാത്തതുകൊണ്ടല്ല കണ്ണൂരിനെ മാറ്റിയത്. അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.

പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് എംഎ ബേബി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ടു മാറ്റി ചെയ്യാമോ എന്ന് എം എ ബേബി ചോദിച്ചു. എന്ത് അഭിപ്രായ ഭിന്നതയുണ്ടായാലും പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ടു ചെയ്യണമെന്ന് എം എ ബേബി.

പി എം ശ്രീ പദ്ധതിക്കെതിരെ മുന്‍ റവന്യൂ മന്ത്രി കെ. രാജന്‍

കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനവുമായി മുന്‍ റവന്യൂ മന്ത്രി കെ. രാജന്‍. പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രിയും യു.ഡി.എഫും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷത്തില്‍ ഗാനവുമായി ഡോ. കെ.ജെ. യേശുദാസ്

അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷത്തില്‍ പാട്ടുപാടിയും ചിന്തകള്‍ പങ്കുവച്ചും ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസ് . കൊവിഡ് കാലം മുതല്‍ അമേരിക്കയിലെ ഡാലസില്‍ വിശ്രമജീവിതം നയിക്കുന്ന യേശുദാസ്, സമീപകാലത്തായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് സൗജന്യ ശുദ്ധജലം

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്ക് സൗജന്യമായി ശുദ്ധജലം ലഭ്യമാക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാട്ടര്‍ ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു. കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍ ദിനത്തില്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും കാണികള്‍ക്ക് പ്രയോജനകരമാകും.

കായംകുളം താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം: സ്റ്റാഫ് നഴ്സിന് പരിക്കേറ്റു

കായംകുളം താലൂക്ക് ആശുപത്രിയില്‍ അക്രമി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്റ്റാഫ് നഴ്സിന് പരിക്കേറ്റു. കെ.ടി.ഡി.സി ബിയര്‍ പാര്‍ലറിലുണ്ടായ തല്ലിനെ തുടര്‍ന്ന് പരിക്കേറ്റ ഇരുവിഭാഗം ആളുകളും ഒരേസമയത്ത് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു.

ഇടുക്കിയില്‍ മദ്യലഹരിയില്‍ ബന്ധുവിനെ കൊലപ്പെടുത്തി

ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയില്‍ മദ്യലഹരിയില്‍ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു.

അട്ടപ്പാടി ഭവാനിപ്പുഴയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

അട്ടപ്പാടി ഭവാനിപ്പുഴയില്‍ കണ്ടെത്തിയ ചാക്കുകള്‍ക്കകത്ത് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹമെന്ന് സംശയം. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.

സംസ്ഥാനത്ത് ലഹരിമരുന്ന് വേട്ട: 10971 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ ഇതുവരെ 10971 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എ, കഞ്ചാവ്, ഹെറോയിന്‍ എന്നിവയുള്‍പ്പെടെ വന്‍തോതിലുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. ലഹരിക്കെതിരായ ബോധവത്ക്കരണ ക്ലാസുകളും പോലീസ് ഊര്‍ജ്ജിതമായി നടത്തുന്നുണ്ട്.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: സുഹൃത്തും ജീവനൊടുക്കി

പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനു പിറകേ, അടുപ്പത്തിലായിരുന്ന യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളും പ്ലാക്കല്‍ സ്വദേശി പ്രവീണ്‍ (21)ആണ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

വിവാഹവാഗ്ദാനം നല്‍കി പണവും ആഭരണങ്ങളും തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ച് വിവാഹവാഗ്ദാനം നല്‍കി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. ഡേവിഡ് എന്നറിയപ്പെടുന്ന പത്തനംതിട്ടക്കാരനായ ബിനുവിനെയാണ് (48) പിടികൂടിയത്.

പോക്സോ കേസിൽ പ്രതിക്ക് എട്ടു വര്‍ഷം കഠിന തടവ്

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 20 കാരനായ പ്രതിക്ക് എട്ടു വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. അടിമലതുറ കോട്ടുകാല്‍ സ്വദേശി അനുവിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ജിം ട്രെയിനര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. അത്തോളി സ്വദേശി റിഷാദ് ആണ് പിടിയിലായത്. കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈത്തിരിയിലെ വില്ലയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ഗുജറാത്ത് ആസ്ഥാനമായുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടികളുടെ സംഭാവന

ഗുജറാത്ത് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തതും സജീവമായി പ്രവര്‍ത്തിക്കാത്തതുമായ ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2022-23 ല്‍ 1,500 കോടിയിലധികം രൂപ സംഭാവന ലഭിച്ചെന്ന് കണക്ക്. ഇത് ബിജെപി ഒഴികെയുള്ള, കോണ്‍ഗ്രസടക്കം എല്ലാ ദേശീയ പാര്‍ട്ടികള്‍ക്കും ലഭിച്ച മൊത്തം സംഭാവനകളേക്കാള്‍ കൂടുതലാണ്.

നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ജെന്‍സികളെ കൈയിലെടുക്കാന്‍ ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയും ദിമാഗി നക്സല്‍ പരാമര്‍ശത്തിലൂടെ യുവജനങ്ങളെ അധിക്ഷേപിക്കുകയുംചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറില്‍ പോലീസ് വെടിവയ്പിന് ഇരയായ വിദ്യാര്‍ത്ഥികളെ പൊതുസമക്ഷം എത്തിച്ച പുതിയ വിഡിയോയുമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. എ കെ 47 തോക്കിലൂടെ തകര്‍ത്ത വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ തിരികെ നല്‍കാന്‍ പ്രധാനമന്ത്രിക്കാകുമോയെന്നു രാഹുല്‍ ചോദിച്ചു.

ജെഎന്‍യു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം

ജെഎന്‍യു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപവുമായി 10 വിദ്യാര്‍ഥികള്‍. പരാതികളില്‍ സര്‍വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി. ഒരു മാസം മുന്‍പാണ് പരാതി നല്‍കിയത്. ക്യാംപസില്‍ താമസിക്കുന്ന അധ്യാപകന്‍ വിദ്യാര്‍ഥികളെ വീട്ടിലേക്ക് ക്ഷണിച്ചെന്നും പരാതിയുണ്ട്.

മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച് ഒന്‍പതുപേര്‍ മരിച്ചു

മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് ഒന്‍പതുപേര്‍ മരിച്ചു. നിരവധി ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബണ്ട തഹസില്‍ മേഖലയിലെ ദുരന്തത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ഐഎസ്ആര്‍ഒ സ്വകാര്യവത്കരണ നീക്കത്തില്‍ ജീവനക്കാരുടെ ആശങ്ക

ഇന്ത്യന്‍ ബഹിരാകാശ രംഗത്തേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ ആശങ്ക അറിയിച്ച് ഐഎസ്ആര്‍ഒ ജീവനക്കാരുടെ ഒന്‍പത് സംഘടനകള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന് കത്തെഴുതി. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും ഐഎസ്ആര്‍ഒ പൊതുമേഖലാ സ്ഥാപനമായി നിലനില്‍ക്കണമെന്ന വികാരമാണ് കത്തിലെ ഉള്ളടക്കം.

ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് വിശദീകരണം

ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒ നേതൃത്വം നല്‍കുന്ന ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ നിര്‍മ്മിക്കുകയെന്ന വലിയ ദൗത്യങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഇന്‍സ്പേസ് സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കും. എന്‍സില്‍ സാങ്കേതിക വിദ്യയുടെ വാണിജ്യവത്കരണം നടത്തും. പുതിയ ബഹിരാകാശ നയം വിപണിയെ വളര്‍ത്തിയെന്നും ഇസ്രൊ അറിയിച്ചു.

ഡല്‍ഹിയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചു

ഡല്‍ഹിയിലെ സത്യനികേതന് സമീപം അഞ്ചു നില കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണു തകര്‍ന്നത്. ഡല്‍ഹി സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വെര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം ബെംഗളൂരുവില്‍ അടിയന്തരമായി തിരിച്ചിറക്കി

ലണ്ടനിലേക്ക് 270 യാത്രക്കാരുമായി പുറപ്പെട്ട വെര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ അടിയന്തരമായി തിരിച്ചിറക്കി.

മണിപ്പൂരില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

മണിപ്പൂരില്‍ 2026-ലേക്കുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 19,60,620 വോട്ടര്‍മാരുള്ള പട്ടികയില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണുള്ളത്.

സിബില്‍ സ്‌കോര്‍ തട്ടിപ്പ് കേസ്: പ്രതികളെ ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി

സിബില്‍ സ്‌കോര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ജന്നി വര്‍ഗ്ഗീസിനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് മാഹാരാഷ്ട്ര. ഇവര്‍ക്കെതിരെ സിബിഐ അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു. സിബില്‍ സ്‌കോര്‍ കുറവുള്ളവരുടെ ആധാരം കൈക്കലാക്കിയ പ്രതികള്‍ ഉടമയറിയാതെ കോടികള്‍ തട്ടിയെടുക്കുകയായിരുന്നു.

ടിവികെ പ്രാദേശിക നേതാവ് വെട്ടേറ്റു മരിച്ചു

ചെന്നൈക്കടുത്ത് അഡയാറില്‍ ടിവികെ പ്രാദേശിക നേതാവും ക്രിമിനലുമായ കണ്ണന്‍ എന്നയാളെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു. അടുത്തിടെയാണ് ഇയാള്‍ എഐഎഡിഎംകെ വിട്ട് ടിവികെയില്‍ സജീവമായത്.

ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളെ തകര്‍ത്തും തീയിട്ടും അമേരിക്കയും ഇറാനും. ഇക്കഴിഞ്ഞ ദിവസം 9 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്റെ 3 കപ്പലുകളെ അമേരിക്ക ആക്രമിച്ചപ്പോള്‍, തിരിച്ചടിയായി 6 കപ്പലുകള്‍ ആക്രമിച്ചെന്നാണ് ഇറാന്റെ അവകാശവാദം.

ഈജിപ്തില്‍ പ്രമുഖ ടെലിവിഷന്‍ അവതാരക ഉള്‍പ്പെടെ 12 പേര്‍ക്ക് വധശിക്ഷ

മയക്കുമരുന്ന് ഇടപാടു കേസില്‍ പ്രതിയായ ഈജിപ്തിലെ പ്രമുഖ ടെലിവിഷന്‍ അവതാരക സാറ ഖലീഫ (39) ഉള്‍പ്പെടെ 12 പേര്‍ക്ക് വധശിക്ഷ വിധിച്ചു. ഈജിപ്തിലെ കെയ്‌റോ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

ജക്കാര്‍ത്തയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു

ജക്കാര്‍ത്തയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. ഒന്നര ലക്ഷത്തിലേറെ യാത്രക്കാര്‍ കുടുങ്ങി. സിംഗപ്പൂര്‍, ദോഹ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലടക്കം നാനൂറിലധികം വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. സുനാമി മുന്നറിയിപ്പില്ലെങ്കിലും പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സാമ്പത്തിക ഉപരോധങ്ങളില്‍ പ്രതികരിച്ച് ഇറാന്‍

അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെയോ ഇറാന്റെ ഭരണകൂട തീരുമാനങ്ങള്‍ മാറ്റാമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വ്യക്തമാക്കി ഇറാന്‍ സാമ്പത്തിക കാര്യ മന്ത്രി അലി മദനി-സാദെ. ഇറാന്റെ സാമ്പത്തിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം ഇറാന്‍ സര്‍ക്കാരിനാണ്. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിനല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

യമനില്‍ കരയുദ്ധം ശക്തം

യമനില്‍ കരയുദ്ധം. സഖ്യസേനയുടെയും സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് നേരെ ഹൂത്തി വിമതര്‍ ആക്രമണം കടുപ്പിച്ചു. സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ക്വാന്റാസ് എയര്‍വേയ്സ് വിമാനം തിരിച്ചിറക്കി

ടേക്ക് ഓഫിന് പിറകേ ഇടതു വശത്തെ എന്‍ജിനില്‍ തീ പടര്‍ന്നതോടെ വിമാനം തിരിച്ചിറക്കി. ന്യൂസിലാന്‍ഡിലെ ക്വീന്‍സ് ടൌണില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ക്വാന്റാസ് എയര്‍വേയ്സ് വിമാനമാണു തിരിച്ചിറക്കിയത്.

അണ്ടര്‍-20 ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ

എഎഫ്‌സി അണ്ടര്‍-20 ഏഷ്യാ കപ്പ് പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. ഡാനി ലെയ്ഷ്‌റാം, വിശാല്‍ യാദവ്, മുഹമ്മദ് അര്‍ബാഷ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തിരിച്ചടി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വിയോടെ തുടക്കമിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. എവര്‍ട്ടണിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയില്‍ കുരുങ്ങി. രണ്ട് തവണ പിന്നില്‍ നിന്ന ശേഷം എവര്‍ട്ടണ്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇഞ്ചുറി ടൈമിലായിരുന്നു എവര്‍ട്ടണ്‍ന്റെ സമനില ഗോള്‍.

കോപ്പര്‍ വില കുതിച്ചുയര്‍ന്നതോടെ കേബിള്‍ കമ്പനികളുടെ ഓഹരികളില്‍ ഇടിവ്

കോപ്പര്‍ വില കുതിച്ചുയർന്നതിനെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതോടെ പ്രമുഖ വയര്‍, കേബിള്‍ കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. പോളികാബ്, ഫിനോലെക്‌സ്, ആര്‍ആര്‍ കേബിള്‍ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരി വില 6 ശതമാനം വരെ താഴേക്ക് പതിച്ചു. ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതോടെയാണ് കമ്പനികള്‍ കേബിള്‍, വയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. ഫിനോലെക്സ് കേബിള്‍സ് ലൈറ്റ് ഡ്യൂട്ടി കേബിളുകള്‍ക്കും കമ്മ്യൂണിക്കേഷന്‍ കേബിളുകള്‍ക്കും 3 ശതമാനം വില വര്‍ധിപ്പിച്ചു. പോളികാബ് ഇന്ത്യ 90 മീറ്റര്‍, 180 മീറ്റര്‍ വയറുകള്‍ക്ക് 3 ശതമാനം വില കൂട്ടി. ആര്‍ആര്‍ കേബിള്‍ 2 ശതമാനം മുതല്‍ 3.5 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും തല്‍ക്കാലം ഇത് നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക വിപണിയില്‍ കോപ്പര്‍ ശേഖരം കുത്തനെ കുറഞ്ഞതോടെയാണ് വില റെക്കോഡ് ഉയരങ്ങളിലേക്ക് എത്തിയത്.

ഹൈദരാബാദില്‍ വന്‍കിട ഡാറ്റാ സെന്ററുമായി ഹൈപ്പര്‍വോള്‍ട്ട്

ഐടി ഭീമനായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഉപസ്ഥാപനമായ ഹൈപ്പര്‍വോള്‍ട്ട് ഹൈദരാബാദില്‍ വന്‍കിട നിര്‍മിത ബുദ്ധി ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നു. ഇതിനായി 264 ഏക്കര്‍ ഭൂമി കമ്പനി സ്വന്തമാക്കി. 1 ജിഗാവാട്ട് വരെ ശേഷിയുള്ള ഡാറ്റാ സെന്റര്‍ കാമ്പസാണ് ഇവിടെ ഉയരുക. അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഹൈപ്പര്‍വോള്‍ട്ടും പങ്കാളികളായ സ്ഥാപനങ്ങളും ചേര്‍ന്ന് ഏകദേശം 70,000 കോടി രൂപ വരെ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐ കമ്പനികളുടെയും മറ്റും ആവശ്യങ്ങള്‍ക്കുവേണ്ടി അതിവേഗ ലിക്വിഡ്-കൂള്‍ഡ് കംപ്യൂട്ടിങ് സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ക്യാമ്പസ് ആയി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോഹൻലാൽ ചിത്രമായ ‘ഓപ്പറേഷന്‍ ഗംഗ’ പ്രഖ്യാപിച്ചു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ എല്‍367ന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷന്‍ ഗംഗ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷന്‍ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം, ജോര്‍ജിയയില്‍ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍, ആദില്‍ ഹുസൈന്‍, ഭാഗ്യശ്രീ ബോര്‍സെ, പാര്‍ത്ഥിപന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അപൂർവ്വ നേട്ടവുമായി നടി മമിത ബൈജു

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 200 കോടി രൂപയിലധികം കളക്ഷന്‍ നേടിയ മൂന്ന് ചിത്രങ്ങളുടെ ഭാഗമാകുന്ന മൂന്നാമത്തെ ഇന്ത്യന്‍ നടിയെന്ന ബഹുമതി സ്വന്തമാക്കി മലയാളത്തിന്റെ സ്വന്തം മമിത ബൈജു. ഇതിനുമുമ്പ് ബോളിവുഡ് സൂപ്പര്‍നായികമാരായ ദീപിക പദുക്കോണും ആലിയ ഭട്ടുമാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചിട്ടുള്ളത്. കേവലം 23 ദിവസങ്ങള്‍ക്കുള്ളിലാണ് മമിതയുടെ ഈ മൂന്ന് ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത് എന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ജൂലൈ 23-ന് റിലീസ് ചെയ്ത വിജയ് ചിത്രമായ ‘ജനനായകന്‍’ ആയിരുന്നു ഈ വിജയക്കുതിപ്പിലെ ആദ്യ ചിത്രം. പിന്നാലെ സൂര്യ നായകനായ ‘വിശ്വനാഥ് ആന്റ് സണ്‍സ്’. തുടര്‍ന്ന് ഓണം റിലീസായി എത്തിയ നിവിന്‍ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’.

ടാറ്റ നെക്സോണിന്റെ പുതിയ തലമുറ മോഡലിന്റെ പരീക്ഷണം ആരംഭിച്ചു

ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ എസ്യുവിയായ നെക്സോണിന്റെ പുതിയ തലമുറ മോഡലിന്റെ പരീക്ഷണം ആരംഭിച്ചു. 2027ല്‍ ഔദ്യോഗികമായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ നെക്സോണിന് കാര്യമായ ഡിസൈന്‍ മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യകളും അധിക ഫീച്ചറുകളും ലഭിച്ചേക്കും. ‘ഗരുഡ്’ എന്ന കോഡ് നാമത്തിലാണ് പുതിയ മോഡല്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തലമുറ നെക്സോണില്‍ എന്‍ജിന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ പ്ലാറ്റ്ഫോം, ഡിസൈന്‍, ഇന്റീരിയര്‍, സാങ്കേതികവിദ്യകള്‍ എന്നിവയില്‍ കാര്യമായ പരിഷ്‌കാരങ്ങളുണ്ടാകും. 2027 ടാറ്റ നെക്സോണ്‍ പുതിയ ‘അറ്റ്ലസ്’ പ്ലാറ്റ്ഫോമിലേക്ക് മാറും. പുതിയ തലമുറ മോഡലില്‍ കൂടുതല്‍ ഫീച്ചറുകളും പുതിയ പ്ലാറ്റ്ഫോമും ലഭിക്കുന്നതിനാല്‍ നിലവിലെ മോഡലിനേക്കാള്‍ നേരിയ വില വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്.

പുസ്തക പരിചയം: സെന്‍

സെന്‍ അപൂര്‍വമായൊരു വിടര്‍ച്ചയാണ്. മനുഷ്യബോധത്തിന്റെ ചരിത്രത്തിലെ വിചിത്രസംഭവങ്ങളില്‍ ഒന്ന്. അത് ബുദ്ധന്റെ അനുഭവവും ലാവോത്സുവിന്റെ അനുഭവവും തമ്മിലുള്ള സമാഗമമാണ്. അതിന് ബുദ്ധന്റെ സൗന്ദര്യവുമുണ്ട്, ലാവോത്സുവിന്റെ സൗന്ദര്യവുമുണ്ട്; അത് രണ്ടുപേരുടേയും കുഞ്ഞാണ്. അതിനു മുന്‍പോ അതിനു പിന്‍പോ അങ്ങനെ ഒരു സമാഗമം നടന്നിട്ടില്ല. യോഗാത്മകതയും യുക്തിചിന്തയും ചരിത്രാവലോകനവും മനോവിശകലനവും ഫലിതപ്രകാശനവുമൊക്കെ ഇവിടെ ഒന്നുപോലെ ബോധനോപാധികളാകുന്നു. ‘സെന്‍ നടപ്പ് സെന്‍ ഇരിപ്പ്’. ഓഷോ. എച്ആന്‍ഡ്സി ബുക്സ്. വില 617 രൂപ.

ആരോഗ്യത്തിന് ക്യാബേജ്

നിരവധി പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ക്യാബേജ്. നേരിയ പച്ചനിറത്തിലും പര്‍പ്പിള്‍ നിറത്തിലുമെല്ലാം കാബേജ് ലഭ്യമാണ്. ഉയര്‍ന്ന അളവിലുള്ള നാരുകളും പ്ലാന്റ് സ്റ്റെറോളുകളും നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും മലവിസര്‍ജ്ജനം ക്രമമാക്കുകയും ചെയ്തുകൊണ്ട് ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കുന്നു. പോളിഫെനോളുകള്‍, സള്‍ഫര്‍ സംയുക്തങ്ങള്‍, ആന്തോസയാനിനുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ വിട്ടുമാറാത്ത വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും പൊട്ടാസ്യവും ആന്തോസയാനിനുകളും സഹായിക്കുന്നു. വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിട്ടുള്ള ക്യാബേജ് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കാബേജിന് കഴിവുണ്ട്. കാബേജില്‍ അടങ്ങിയ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. എന്നാല്‍ ക്യാബേജ് അമിത അളവില് കഴിക്കരുത്. അമിതമായി കാബേജ് കഴിക്കുന്നത് വയറുവീര്‍ക്കലിനും മലബന്ധത്തിനും കാരണമായേക്കാം. ഹൈപ്പര്‍തൈറോയിഡ് ഉള്ളവരില്‍ തൈറോക്സിന്‍ ഹോര്‍മോണിന്റെ ഉത്പാദനത്തെ ബാധിച്ചേക്കാം എന്നതുകൊണ്ട് കാബേജ് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്.

പൂയപ്പള്ളി സ്വദേശികളായ നവദമ്പതികൾ കായലിൽ ചാടി മരിച്ച സംഭവം;രണ്ട് വർഷം മുമ്പും പൂയപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് ഓർത്തെടുത്ത് നാട്ടുകാർ

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിൽ അമ്പലക്കടവിൽ പൂയപ്പള്ളി സ്വദേശികളായ നവദമ്പതികൾ ഞായർ രാവിലെ ജീവനൊടുക്കിയ സംഭവം നാട്ടിൽ ചർച്ചയായതിനിടെ രണ്ട് വർഷം മുമ്പും പൂയപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് ഓർത്തെടുത്ത് നാട്ടുകാർ.ഡി.ബി കോളേജിനു സമീപത്തെ കടവിൽ
പൂയപ്പള്ളി സ്വദേശികളായ പ്ലസ് വൺ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത് 2024 സെപ്‌തംബറിലാണ്.ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ എതിർത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു സൂചന.സമീപവാസിയായ വീട്ടമ്മയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കായൽക്കരയോട് ചേർന്നും ആണ്‍കുട്ടിയുടെ മൃതദേഹം കായലിൽ പൊങ്ങിയ നിലയിലും കണ്ടെത്തിയത്.ഇരുവരെയും വീടുകളിൽ നിന്നും കാണാതായിരുന്നു.

രണ്ട് വർഷത്തിനിപ്പുറം സെപ്തംബർ മാസത്തിലാണ് നവദമ്പതികളും ആത്മഹത്യ ചെയ്യാനായി ശാസ്താംകോട്ട തടാകം തന്നെ തെരഞ്ഞെടുത്തത്.പൂയപ്പള്ളി മറവൻകോട് വാളിയോട് ഐഎച്ച്ഡിപി കോളനി രാജേഷ് ഭവനിൽ രവിയുടെ മകൻ രാജീവ് (26),മറവൻകോട് വാളിയോട് ഐഎച്ച്ഡിപി കോളനി അഭിഷേക് ഭവനിൽ അനിയുടെ മകൾ അഭിരാമി (19) എന്നിവരാണ് മരിച്ചത്.അമ്പലക്കടവിൽ നിന്നും ഞായർ രാവിലെ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.പിന്നീട് ശാസ്‌താംകോട്ട ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ 50 മീറ്റർ പരിധിയിൽ നിന്നും രാജീവിൻ്റെ മൃതദേഹവും കണ്ടെത്തി.ബന്ധുക്കൾ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി.

ഞായർ പുലർച്ചെയാണ് ഇരുവരും കായലിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.നാല് മാസം മുമ്പാണ് പ്രണയത്തിലായിരുന്ന രാജീവും അഭിരാമിയും വിവാഹിതരായത്.ഇരു വീട്ടുകാരുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു വിവാഹം.പിന്നീട് വാടക വീട്ടിലായിരുന്നു താമസം.അമ്പലംകുന്ന് സ്‌കൂളിലെ ക്ലിനിംഗ് സ്റ്റാഫായി ജോലി ചെയ്തു വരികയായിരുന്നു രാജീവ്.ആത്മഹത്യയിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല.

അതിനിടെ ആത്മഹത്യകൾക്ക് ശുദ്ധജല തടാകം തിരഞ്ഞെടുക്കുന്ന സംഭവങ്ങള്‍ പരക്കെ ആശങ്കയാവുകയാണ്. . കൊല്ലം നഗരത്തിനും നിരവധി പഞ്ചായത്തുകള്‍ക്കും കുടിനീരുപകരുന്ന തടാകത്തെ ജീവനൊടുക്കാന്‍ തിരഞ്ഞെടുക്കുന്നത് ദുഖകരമാണെന്ന് നിരവധിപേര്‍ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നുണ്ട്. ഈ മേഖലയുടെ സംരക്ഷണം അധികൃതര്‍ അവഗണിക്കുന്നതിന് ഉദാഹരണമായി ഇത്തരം സംഭവങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് പലരും. മേഖലയില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പരക്കെ ആവശ്യമുയരുന്നു.

ഇടവനശേരി കിണറുവിളയിൽ കെ.എം തങ്കച്ചൻ നിര്യാതനായി

മൈനാഗപ്പള്ളി:ഇടവനശ്ശേരി കിണറുവിളയിൽ (ഷൈൻ ഭവനം)
കെ.എം തങ്കച്ചൻ (79) നിര്യാതനായി.
ഭാര്യ:മേരിക്കുട്ടി.മക്കൾ:ഷൈൻ, ഷൈനി
മരുമകൻ:രഞ്ജു.
സംസ്ക്കാരം തിങ്കൾ ഉച്ചയ്ക്ക് 2.30 ന് കുറ്റിയിൽമുക്ക് മലങ്കര സെൻ്റ് തോമസ് ദേവാലയത്തിൽ.

പള്ളിമുറി കോട്ടവിളയിൽ നഫീസബീവി നിര്യാതയായി

പോരുവഴി:പോരുവഴി പള്ളിമുറി കോട്ടവിളയിൽ പരേതനായ ഇബ്രാഹിം റാവുത്തരുടെ ഭാര്യ നഫീസബീവി (95) നിര്യാതയായി.മക്കൾ:നാസർദീൻ റാവുത്തർ (റിട്ട.എസ്.ഐ),ഷമീന,നസീമ, ഷാജഹാൻ. മരുമക്കൾ:ഫാജില, ഷാഹുൽ ഹമീദ്, അബൂതാലിബ്‌ (ഇരുവരും പരേതർ).കബറടക്കം തിങ്കൾ രാവിലെ 9മണിക്ക് പോരുവഴി ഹനഫി ജമാഅത്ത് ഖബർ സ്ഥാനിൽ.

രക്ഷാപ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്റെ പിഴ,ഹൈക്കോടതി അഭിഭാഷകർ അടയ്ക്കുമെന്ന് അബിൻ വർക്കി

ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്റെ പിഴ. ഹൈകോടതി നിർദ്ദേശപ്രകാരം ചുമത്തിയ 50,000 രൂപ പിഴത്തുകയൊടുക്കാൻ അഭിഭാഷകർ. ഹൈക്കോടതി അഭിഭാഷകർ പിഴത്തുക അടയ്ക്കുമെന്ന് അബിൻ വർക്കി എം എൽ എ

ആറന്മുളയിൽ വള്ളസദ്യ നേർച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാകും പിഴയൊടുക്കുക. ആദ്യം എം.വി.ഡി ചുമത്തിയ പിഴത്തുകയായ 5250 രൂപ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടച്ചിരുന്നു

പാലിയേക്കരയിൽ വാഹനങ്ങൾ കടത്തിവിട്ട് കയ്യടി വാങ്ങി സുരേഷ് ഗോപി

തൃശൂര്‍. പാലിയേക്കരയിൽ വാഹനങ്ങൾ കടത്തിവിട്ട് സുരേഷ് ഗോപി. പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങൾ കടത്തിവിട്ട് സുരേഷ് ഗോപി.തൃശൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു മന്ത്രി .എമർജൻസി ട്രാക്കിലൂടെ മന്ത്രി മുന്നോട്ടു നീങ്ങുന്നതിനിടയിലാണ് ഗതാഗതക്കുരുക്കിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് കണ്ടത്

ഇതോടെ എല്ലാ ഗേറ്റുകളും തുറന്ന് ടോൾ ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടാൻ നിർദ്ദേശിച്ചു.മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് 10 മിനിറ്റ് നേരം ടോൾ പ്ലാസ പൂർണമായും തുറന്നിട്ടു. ഗതാഗതക്കുരുക്ക് ഒഴിഞ്ഞതിനുശേഷമാണ് പിന്നീട് പിരിവ് തുടങ്ങിയത്