24.9 C
Kollam
Friday 23rd October, 2026 | 01:10:57 AM
Home News Kerala പാലിയേക്കരയിൽ വാഹനങ്ങൾ കടത്തിവിട്ട് കയ്യടി വാങ്ങി സുരേഷ് ഗോപി

പാലിയേക്കരയിൽ വാഹനങ്ങൾ കടത്തിവിട്ട് കയ്യടി വാങ്ങി സുരേഷ് ഗോപി

തൃശൂര്‍. പാലിയേക്കരയിൽ വാഹനങ്ങൾ കടത്തിവിട്ട് സുരേഷ് ഗോപി. പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങൾ കടത്തിവിട്ട് സുരേഷ് ഗോപി.തൃശൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു മന്ത്രി .എമർജൻസി ട്രാക്കിലൂടെ മന്ത്രി മുന്നോട്ടു നീങ്ങുന്നതിനിടയിലാണ് ഗതാഗതക്കുരുക്കിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് കണ്ടത്

ഇതോടെ എല്ലാ ഗേറ്റുകളും തുറന്ന് ടോൾ ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടാൻ നിർദ്ദേശിച്ചു.മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് 10 മിനിറ്റ് നേരം ടോൾ പ്ലാസ പൂർണമായും തുറന്നിട്ടു. ഗതാഗതക്കുരുക്ക് ഒഴിഞ്ഞതിനുശേഷമാണ് പിന്നീട് പിരിവ് തുടങ്ങിയത്