Home Blog Page 109

പാർട്ടിക്കുള്ളിൽ നിൽക്കുമ്പോൾ ആരായാലും അച്ചടക്കം പാലിക്കണം,കെസി വേണുഗോപാൽ

താക്കീതുമായി കെസി വേണുഗോപാൽ. പാർട്ടിക്കുള്ളിൽ നിൽക്കുമ്പോൾ ആരായാലും അച്ചടക്കം പാലിക്കണം.പാർട്ടി പ്രാഥമിക അന്വേഷണം നടത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം വരും,വരും പരാതികൾ പരിശോധിക്കും

പാർട്ടിയിൽ എല്ലാവർക്കും അച്ചടക്കം ബാധകമാണ്. രാജന്റെ വെല്ലുവിളി കേരള സമൂഹം പുച്ഛിച്ചുതള്ളും.പിണറായി മന്ത്രിസഭയിലെ മന്ത്രിയായിരുന്നു രാജൻ.രാജൻ പോലും അറിയാതെ ഡൽഹിയിൽ പോയി എം ഒപ്പിട്ട ആളാണ് പിണറായി വിജയൻ

അന്ന് രാജിവയ്ക്കാൻ തയ്യാറാക്കണമായിരുന്നു രാജൻ. താൻ ഉൾപ്പെടുന്ന മന്ത്രിമാർ അറിയാതെ ഒപ്പിട്ട മുഖ്യമന്ത്രി അവിടെ ഇരിക്കുമ്പോൾ രാജിവച്ച് പോവുകയായിരുന്നു ചെയ്യേണ്ടത്. സംഘപരിവാർ വിദ്യാഭ്യാസ മേഖലയിൽ ഏതുതരത്തിലുള്ള ഇടപെടൽ നടത്തിയാലും ശക്തമായി എതിർക്കും

പിഎം ശ്രീയിൽ ഒളിയമ്പ്. പി എം ശ്രീയിൽ ഒളിയമ്പുമായി കെ സി വേണുഗോപാൽ ,പി എം ശ്രീയിൽ വലിയ പൈസയൊന്നും ഇല്ല.കർണാടകയിൽ മൂന്നുവർഷംകൊണ്ട് കിട്ടിയത് 222 കോടിയാണ്. ഒരു കൊല്ലംകൊണ്ട് ലഭിക്കുന്നത് 70 കോടി.അതും കർണാടകം പോലൊരു വലിയ സംസ്ഥാനത്തിന്.വലിയ തുക കിട്ടും എന്ന് പറയുന്നത് ആളുകളെ പറ്റിക്കാൻ

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി നടപടി ,എംഎല്‍എയുടെ സഹായി പാളയം പ്രദീപിനെയും പ്രാദേശിക നേതാവ് സജാദിനെയും സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി നടപടി സ്വീകരിച്ചു. രമ്യ ഹരിദാസ് എംഎല്‍എയുടെ സഹായി പാളയം പ്രദീപിനെ സംഘടയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രാദേശിക നേതാവ് സജാദിനെയും സസ്പെന്‍ഡ് ചെയ്തു. നേതാക്കള്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കൂടുതല്‍ നടപടി പിന്നീട് സ്വീകരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

ചിറയിന്‍കീഴ് നടന്ന സംഭവം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ മുതിര്‍ന്ന നേതാവ് എംഎം ഹസന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ അതിവേഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. ഡല്‍ഹിയിലുള്ള രമ്യ ഹരിദാസില്‍ നിന്ന് പാര്‍ട്ടി വിശദീകരണവും തേടിയിട്ടുണ്ട്.

നേരത്തെ ആലത്തൂരില്‍ ഉള്‍പ്പെടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ആളാണ് പാളയം പ്രദീപ്. ചിറയിന്‍കീഴിലെ പ്രാദേശിക നേതാവാണ് സജാദ്. സജാദിന്റെ വീട്ടില്‍വച്ചാണ് സംഘര്‍ഷമുണ്ടായത്. സജാദിനെതിരെ രമ്യ ഹരിദാസും പ്രദീപും കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. രമ്യക്കെതിരെ സജാദും മറ്റ് പ്രാദേശിക നേതാക്കളും പരാതിപ്പെട്ടിട്ടുണ്ട്. ഇതില്‍ തീരുമാനമെടുത്തിട്ടില്ല. ആരാണ് പാളയം പ്രദീപ് എന്ന പേരില്‍ സജാദ് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ രമ്യാ ഹരിദാസിന്റെ അനുയായി പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. പ്രദീപ് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സജാദ് വാട്സാപ്പ് കൂട്ടായ്മയില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് എം.എല്‍.എ. വെള്ളിയാഴ്ച രാത്രി പത്തോടെ പാളയം പ്രദീപ് അടക്കമുള്ള വരെയും കൂട്ടി സജാദിന്റെ കടയിലെത്തി. സജാദിന്റെ മകളെക്കൊണ്ട് പോസ്റ്റ് വായിപ്പിക്കാന്‍ എംഎല്‍എ.യും ഒപ്പമുള്ളവരും ശ്രമിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലം അടക്കമുള്ളവരും സ്ഥലത്തെത്തി.

തര്‍ക്കം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇരുകൂട്ടരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എംഎല്‍എ ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതിനല്‍കുകയും ചെയ്തു. പരാതിയില്‍ 14 പേര്‍ക്കെതിരേ എസ്.സി., എസ്.ടി. വകുപ്പടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി ചിറയിന്‍കീഴ് പോലീസ് കേസെടുത്തിട്ടുണ്ട്. സജിത്ത് മുട്ടപ്പലം, സജാദ്, ബിജു, ബിനോയ് എസ്. ചന്ദ്രന്‍, അദീഷ്, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. സജാദും ഭാര്യയും നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടില്ല.

എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പാളയം പ്രദീപിന്റെ ഇടപെടലുകളില്‍ കഴിഞ്ഞ കുറേനാളായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയിലാണ്. പാളയം പ്രദീപ് തന്റെ സ്റ്റാഫാണെന്ന് രമ്യാ ഹരിദാസ് പറയുന്നുണ്ടെങ്കിലും ഔദ്യോഗിക പദവിയില്ല. സംഭവം കേസിലേക്കും കൂടുതല്‍ തര്‍ക്കങ്ങളിലേക്കും പോകാതെ ഒത്തുതീര്‍പ്പാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ പശ്ചാത്തലത്തിലാണ്.

പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി

ഇടുക്കി. പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി.ഇളങ്കാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്.ഇയാളുടെ ബന്ധു തങ്കച്ചൻ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയിൽ രണ്ടുപേരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു

ഇതിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.കൊല നടത്തിയ ശേഷം തങ്കച്ചൻ ഫയർഫോഴ്‌സിനെ വിളിച്ചുവരുത്തി.ബിനുവിന് വീണു പരിക്കേറ്റു എന്നായിരുന്നു അറിയിച്ചത്.സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന് കൊലപാതകമാണെന്ന് മനസിലായി

പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു

ജന്മാഷ്ടമി ആഘോഷത്തിനിടയിലെ ഹൃദയസ്പര്‍ശിയായ രംഗം സോഷ്യല്‍ മീഡിയയില്‍ കണ്ടത് നിരവധിപേര്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ പറമ്പിക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ജന്മാഷ്ടമി ആഘോഷത്തിനിടയിലെ ഹൃദയസ്പര്‍ശിയായ രംഗം സോഷ്യല്‍ മീഡിയയില്‍ കണ്ടത് നിരവധിപേര്‍. ജന്മാഷ്ടമി ആഘോഷത്തിനിടെ അരങ്ങേറിയത് കേരളീയരുടെ മനസ്സ് നിറച്ച അപൂര്‍വമായൊരു സ്‌നേഹനിമിഷമായിരുന്നു. ആദ്യം അഭിനയിക്കുകയാണെന്ന് കരുതിയവര്‍ക്ക് തെറ്റി. കൃഷ്ണന്റെ വേഷം ധരിച്ച കുട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് കുചേലന്റെ വേഷം ധരിച്ച അപ്പൂപ്പന്‍ അപ്രതീക്ഷിതമായി കുട്ടിയുടെ അടുത്തേക്ക് എത്തിയത്. പെട്ടെന്ന് തന്റെ മുന്നിലേക്ക് കുചേല വേഷധാരി എത്തിയതോടെ കുട്ടി ആദ്യം അമ്പരന്നു. എന്നാല്‍ അടുത്ത നിമിഷം സ്‌നേഹത്തോടെ തന്നെ വിളിച്ചെത്തിയ അപ്പൂപ്പനെ കുട്ടി കെട്ടിപ്പിടിക്കുകയും കരഞ്ഞുപോകുകയും ചെയ്തു. കൃഷ്ണനും കുചേലനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഓര്‍മപ്പെടുത്തലായി മാറുകയായിരുന്നു ആ നിമിഷം.
രംഗം കണ്ടവരെയും ഇത് കണ്ണീരിലാഴ്ത്തി. ”എന്തോ എവിടെയോ ഒരു സാന്നിധ്യം ഫീല്‍ ചെയ്തു. ശരിക്കും കുചേലന്‍ കണ്ണനെ കാണാന്‍ വന്നതുപോലെ തോന്നി” എന്നായിരുന്നു പലരുടെയും പ്രതികരണം. ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കിടെ കണ്ട ഏറ്റവും ഹൃദയസ്പര്‍ശിയായ കാഴ്ചകളിലൊന്നാണിതെന്നും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഓര്‍മിപ്പിച്ച ഈ ദൃശ്യം വീണ്ടും വീണ്ടും കണ്ട് കണ്ണുനിറഞ്ഞവരും ഏറെയാണ്. പശ്ചാത്തലത്തില്‍ മുഴങ്ങുന്ന കുചേലവൃത്തം കഥകളിപ്പദത്തിലെ വരികള്‍ക്ക് ഈ നിമിഷത്തിന്റെ വൈകാരികത ഒന്നുകൂടി വര്‍ധിപ്പിച്ചു. അപ്രതീക്ഷിതമായി സംഭവിച്ച ആ നിമിഷം, ഒരു വേഷപ്പകര്‍ച്ചയ്ക്കപ്പുറം കൃഷ്ണനും കുചേലനും തമ്മിലുള്ള സ്‌നേഹത്തിന്റെ നേര്‍ചിത്രമായി മാറുകയായിരുന്നു.

അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽരണ്ട് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി

പാലക്കാട്. അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് സ്ത്രീയുടെയും
കുഞ്ഞിന്റെയും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയിൽ ചാക്കുകൾ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പുതൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ ശരീരഭാഗങ്ങൾ, സ്ത്രീയുടെയും കുഞ്ഞിന്റേതുമാണ്. മൃതദേഹത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. . ശരീരഭാഗങ്ങൾ വിശദമായ പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്. പുതൂർ ഉൾപ്പെടെയുള്ള സ്റ്റേഷൻ പരിധിയിൽ കാണാതായവരെ കുറിച്ച് അന്വേഷിക്കും

ശൂരനാട് തെക്ക് ‘ റോഡ് സ്വീപ്പിംഗ് പ്ലാൻ’ പദ്ധതിക്ക് തുടക്കമായി

ശൂരനാട്:പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശൂരനാട് തെക്ക് പഞ്ചായത്തിൽ ‘ റോഡ് സ്വീപ്പിംഗ് പ്ലാൻ’ പദ്ധതിക്ക് തുടക്കമായി.പഞ്ചായത്ത് പ്രസിഡൻ്റ് ആശാ രമേശ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളായ പ്രസന്നൻ.എ,ആശ.എസ്,കലേഷ് എസ്,ലൈലാബീവി,ഇഞ്ചക്കാട് രാജൻ,രാജി.ജെ,ശ്രീകുമാർ.ആർ,ഷംന നവാസ്,ബിന്ദു സേനൻ.വി,സോമചന്ദ്രൻ പിള്ള.ബി,സുജിത.ആർ,അസി.സെക്രട്ടറി രാജേഷ് ദാസ് വൈ,ഹെൽത്ത് ഇൻസ്പക്ടർ ഫേബ മാത്യു എന്നിവർ സംസാരിച്ചു.

തണ്ണീർമുക്കത്ത് ദുരൂഹ മരണം, കൊലപാതകം എന്ന സംശയത്തിൽ പോലീസ്

ആലപ്പുഴ.തണ്ണീർമുക്കത്ത് ദുരൂഹ മരണം, കൊലപാതകം എന്ന സംശയത്തിൽ പോലീസ്.കടുവാ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷിനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മറ്റൊരു കേസിൽ പോലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ശരീരത്തിൽ നിരവധി മുറിവുകൾ ഏറ്റ നിലയിൽ ആയിരുന്നു മൃതദേഹം. മൃതദേഹത്തിന് അടുത്തുനിന്ന് മുളവടിയും കണ്ടെത്തി.പോലീസ് നായ മണം പിടിച്ച് കരിക്കാട് പള്ളി പരിസരം വരെ എത്തി.മരിച്ച സന്തോഷ് ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന് അന്വേഷണം ആരംഭിച്ച മുഹമ്മ പോലീസ്

പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയതിന് പിന്നാലെ ബന്ധുവായ യുവാവും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

കോന്നി: പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചതിന് പിന്നാലെ ബന്ധുവായ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശി പ്രവീൺ (21) ആണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.

എലിമുള്ളുംപ്ലാക്കൽ സ്വദേശിനിയും പ്ലസ് ടു വിദ്യാർഥിനിയുമായ വീണാപ്രകാശ് (17) ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവീണും ജീവനൊടുക്കിയത്.

എറണാകുളത്ത് ജോലി ചെയ്തിരുന്ന പ്രവീണുമായി വീണാപ്രകാശ് അടുപ്പത്തിലായിരുന്നുവെന്നും ഇരുവരുടെയും വിവാഹം ബന്ധുക്കൾ ഉറപ്പിച്ചിരുന്നതായും പറയപ്പെടുന്നു. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞശേഷം വിവാഹം നടത്താനായിരുന്നു ധാരണയെന്നാണ് വിവരം. ഇരുവരും തമ്മിലുണ്ടായ തർക്കമാകാം ആത്മഹത്യകളിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീണാപ്രകാശിന്റെ മൃതദേഹം തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിലെ വീട്ടിലേക്ക് കൊണ്ടുപോയി.

അതിഥി തൊഴിലാളിയെ കെട്ടിടത്തില്‍നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം. ചീക്കോട് ഇടശ്ശേരി കടവിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു നിലയിലാണ് കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശി പ്രകാശ് ആണ് മരിച്ചത്

വാഴക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചീക്കോട് ഇടശ്ശേരി കടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു നിലയിലാണ് കണ്ടെത്തിയത്

ജാർഖണ്ഡ് സ്വദേശി പ്രകാശ് ആണ് മരിച്ചത്. വാഴക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

ചെറുതുരുത്തിയിൽ വെകിളി പിടിച്ച് ഓടിയ കുതിര ഭീതി പരത്തി

തൃശൂര്‍. ഭാരതപുഴയിൽ കുളിക്കാൻ കൊണ്ടുപോയ കുതിരയാണ് കയറു പൊട്ടിച്ചു ഓടിയത്.ചെറുതുരുത്തി കൊച്ചിൻ പാലം മുതൽ നെടുമ്പര വരെ കുതിര ഓടുകയായിരുന്നു.കുതിരയുടെ അമിതമായ വേഗതയിൽ വഴിയോര യാത്രക്കാർക്കും ഇരു ചക്ര വാഹന യാത്രക്കാർക്കും പരിക്കേറ്റു.

ആറ്റൂരിൽ നിന്നുംനെടുമ്പര ഭാഗത്തേക്ക് പോവുകയായിരുന്ന മനപ്പടി സ്വദേശി രതീഷിന് കുതിരയുടെ ആക്രമണത്തിൽ പരിക്കേറ്റു.കുതിരയുടെ ഓട്ടം കണ്ടഭീതിയിലായ വാഹനങ്ങൾ നിർത്തിയിടുകയായിരുന്നു.

ചേലക്കര സ്വദേശി മോഹനന്റെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും തകർത്തു.