27.8 C
Kollam
Sunday 6th September, 2026 | 09:10:30 PM
Home News Kerala പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയതിന് പിന്നാലെ ബന്ധുവായ യുവാവും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയതിന് പിന്നാലെ ബന്ധുവായ യുവാവും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

കോന്നി: പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചതിന് പിന്നാലെ ബന്ധുവായ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശി പ്രവീൺ (21) ആണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.

എലിമുള്ളുംപ്ലാക്കൽ സ്വദേശിനിയും പ്ലസ് ടു വിദ്യാർഥിനിയുമായ വീണാപ്രകാശ് (17) ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവീണും ജീവനൊടുക്കിയത്.

എറണാകുളത്ത് ജോലി ചെയ്തിരുന്ന പ്രവീണുമായി വീണാപ്രകാശ് അടുപ്പത്തിലായിരുന്നുവെന്നും ഇരുവരുടെയും വിവാഹം ബന്ധുക്കൾ ഉറപ്പിച്ചിരുന്നതായും പറയപ്പെടുന്നു. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞശേഷം വിവാഹം നടത്താനായിരുന്നു ധാരണയെന്നാണ് വിവരം. ഇരുവരും തമ്മിലുണ്ടായ തർക്കമാകാം ആത്മഹത്യകളിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീണാപ്രകാശിന്റെ മൃതദേഹം തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിലെ വീട്ടിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here