Home News Breaking News ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോവാൻ അനുമതി നൽകി ഇറാൻ

ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോവാൻ അനുമതി നൽകി ഇറാൻ

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോവാൻ അനുമതി നൽകി ഇറാൻ. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് മാത്രമാണ് അനുമതി. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ ചർച്ചകളിലാണ് നിർണായക തീരുമാനം.

ALSO READ :

‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുവെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മണിക്കൂറുകളിലും അമേരിക്കയുടെ അടക്കം രണ്ട് കപ്പലുകൾ ഇറാൻ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് തകർത്തിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിലേക്കുള്ള 2 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.