27.7 C
Kollam
Thursday 1st October, 2026 | 07:35:53 PM
Home News Local തേവലക്കര ഗേൾസ് ഹൈസ്ക്കൂളിന്റെ അക്കാദമിക് ബ്ലോക്ക് കെട്ടിട ഉദ്ഘാടനത്തിന് എംഎൽഎയെ ക്ഷണിക്കാത്തത് അൽപ്പത്തരം, കോൺഗ്രസ്സ്

തേവലക്കര ഗേൾസ് ഹൈസ്ക്കൂളിന്റെ അക്കാദമിക് ബ്ലോക്ക് കെട്ടിട ഉദ്ഘാടനത്തിന് എംഎൽഎയെ ക്ഷണിക്കാത്തത് അൽപ്പത്തരം, കോൺഗ്രസ്സ്

Advertisement


ശാസ്താംകോട്ട. സി.പി.എം നിയന്ത്രണത്തിലുളള തേവലക്കര ഗേൾസ് ഹൈസ്കൂൾ കെട്ടിട ഉദ്ഘാടനത്തിന് സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിൽ താമസക്കാരനും പൂർവ്വവിദ്യാർത്ഥിയുമായ എം.എൽ.എ യെ ക്ഷണിക്കാത്തത് കൊതിക്കെറുവും അൽ പത്തരവും അസൂയയു മാണന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക്കമ്മിറ്റി അഭിപ്രായപ്പെട്ടു.

സ്കൂൾപരിധിയായ മൈനാഗപ്പള്ളി,പടിഞ്ഞാറെ കല്ലട, മൺറോതുരുത്ത് , തേവലക്കര പഞ്ചായത്തുകളിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാർ , മപഞ്ചായത്ത് പ്രസിഡന്റ് മാർ ബ്ലോക്ക് , ഗ്രാമ ,പഞ്ചായത്ത് അംഗങ്ങൾ , മുൻ എം.എൽ.എ എന്നി വരെ നോട്ടീസിൽ പേര് വെച്ച് ക്ഷണിച്ചിട്ടാണ് മന:പൂർവ്വം എം.എൽ.എ യെ ഒഴിവാക്കിയതെന്നും നടപടി പ്രതിഷേധാർഹമാണന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മാരായ പി.എം. സെയ്ദ് ,വൈ.നജിം, എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, ആർ.കൃഷ്ണകുമാർ , വിനോദ് വില്ല്യത്ത്, ശ്രീജിത്ത് കല്ലട, ഷിബു മൺറോ തുടങ്ങിയവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here