അഞ്ചല്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മുത്തശ്ശിയുടെ മുഖത്ത് ചൂടുവെള്ളമൊഴിച്ച കേസില്‍ അറസ്റ്റിലായ ചെറുമകള്‍ റിമാന്‍ഡില്‍. ആയൂര്‍ ഒഴുകുപാറയ്ക്കല്‍ അശ്വതി ഭവനില്‍ അമൃത (18) ആണ് റിമാന്‍ഡിലായത്. കേസിലെ ഒന്നാം പ്രതിയാണ് അമൃത. രണ്ടാം പ്രതിയായ മാതാവ് അശ്വതി (31) ഒളിവിലാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11-ഓടെയാണ് കേസിനാസ്പദമായ സംഭവം. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് അശ്വതിയും മാതാവ് രാധാമണിയും പിതാവ് അശോകനും തമ്മില്‍ ഏറെനാളായി തര്‍ക്കം നിലനിന്നിരുന്നു. മാതാവ് അശ്വതി പറഞ്ഞതനുസരിച്ചാണ് മുത്തശ്ശിയുടെ മുഖത്ത് ചൂടുവെള്ളമൊഴിച്ചതെന്ന് അമൃത പോലീസിനോട് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്ത അമൃതയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള രണ്ടാം പ്രതി അശ്വതിക്കായി അന്വേഷണം തുടരുകയാണ്.































