27.7 C
Kollam
Thursday 1st October, 2026 | 07:50:14 PM
Home News Local കെ ശ്രീധരൻ അനുസ്മരണവും തൊഴിലാളി പുരസ്ക്കാരദാനവും നടന്നു

കെ ശ്രീധരൻ അനുസ്മരണവും തൊഴിലാളി പുരസ്ക്കാരദാനവും നടന്നു

കെ.ശ്രീധരൻ അനുസ്മരണത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ തൊഴിലാളി പുരസ്കാരം തൊഴിലുറപ്പ് തൊഴിലാളിയായ സൗദാബീവിയ്ക്ക് CITU സംസ്ഥാന കമ്മിറ്റി അംഗം TR ശങ്കരപ്പിള്ള സമർപ്പിക്കുന്നു
Advertisement

ശാസ്താംകോട്ട : ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, CPIM CITU നേതാവുമായിരുന്ന കെ.ശ്രീധരൻ്റെ നാലാം ചരമ വാർഷികദിനം വിവിധ പരിപാടികളോടെ മൈനാ ഗപ്പള്ളിയിൽ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു.
സഹകരണ ബാങ്ക് ആഡിറോറിയത്തിൽ നടന്ന സമ്മേളനത്തിൽ അനുസ്മരണ സമിതി പ്രസിഡൻ്റ് എം.കാസിം
അദ്ധ്യക്ഷനായി.
CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ രചിച്ച സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തെ അധികരിച്ചു നടന്ന സെമിനാർ പ്രമുഖ മാധ്യമപ്രവർത്തകൻ പി. എം മനോജ് വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്തു. CPIM ഏര്യാ കമ്മിറ്റി അംഗം എസ്. ഓമനക്കുട്ടൻ മോഡറേറ്ററായി
ഡിസി സി പ്രസിഡൻ്റ് പി. രാജേന്ദ്രപ്രസാദ് കർഷക സംഘം സംസ്ഥാന സമിതി അംഗം
എസ്. സത്യൻ, യുവ കലാസാഹിതി സംസ്ഥാന സമിതി അംഗം പ്രൊഫ: എസ് അജയൻ എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു
മൂന്നാമത്കെ ശ്രീധരൻ തൊഴിലാളി പുരസ്ക്കാരം തൊഴിലുറപ്പ് തൊഴിലാളിയായ തെക്കൻ മൈനാഗപ്പള്ളി കൈത വിള വടക്കതിൽ സൗദാബീവിയ്ക്ക്
CITU സംസ്ഥാന സമിതി അംഗം ടി. ആർ. ശങ്കരപ്പിള്ള സമർപ്പിച്ചു
സ്കൂൾ കുട്ടികൾക്കുള്ള വിദ്യാഭ്യാസ എൻഡോവ്മെൻ്റ് ഗ്രാമ പഞ്ചായത്ത് അംഗം സവിതാ ചന്ദ്രൻ വിതരണം ചെയ്തു. മുതിർന്ന പാർടി നേതാവ് പി. ആൻ്റണി,CPIM ഏര്യ കമ്മിറ്റി അംഗങ്ങളായ അഡ്വ: ടി മോഹൻ, മുടിയിൽത്തറ ബാബു,
ലോക്കൽ സെക്രട്ടറിമാരായ R കമൽ ദാസ് , തുളസീധൻ പിള്ള,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് KP വേണുഗോപാൽ , CPI ലോക്കൽ സെക്രട്ടറിമാരായ R രഞ്ചു, R കൃഷ്ണകുമാർ, ജി . കൃഷ്ണൻകുട്ടി, R മദനമോഹനൻ, കെ.ശ്രീധരൻ ഗ്രന്ഥശാല പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടി പിള്ള, എന്നിവർ പങ്കെടുത്തു.
അക്കാഡമിക് സമിതി കൺവീനർ കെ. രാജീവ് നന്ദി പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here