28.4 C
Kollam
Monday 28th September, 2026 | 09:15:17 PM
Home News Local അംബേദ്കർ സാംസ് കാരിസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അഖില കേരള കൈ കൊട്ടി കളി മൽസരം നടന്നു

അംബേദ്കർ സാംസ് കാരിസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അഖില കേരള കൈ കൊട്ടി കളി മൽസരം നടന്നു

പടിഞ്ഞാറേ കല്ലട.പൊതു സാംസ്കാരിക ഇടങ്ങൾ രൂപപ്പെടുന്നത് ഗ്രാമങ്ങളിലെ കൂട്ടായ്മകളിൽ നിന്നാണ് എന്നും അത്തരം കലാ സാംസ്‌കാരിക കൂട്ടായ്മകളിൽ നിന്നും രൂപപ്പെടുന്നവരാണ് പിന്നീട് ചരിത്രത്തിൽ ഇടം പിടിച്ചവ എന്നും കൊല്ലം ജില്ലാ പഞ്ചായത്ത് വൈ പ്രസിഡൻ്റ് SR അരുൺ ബാബു പറഞ്ഞു. അംബേദ്കർ സാംസ് കാരിസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അഖില കേരള കൈ കൊട്ടി കളിയുടെ ഉദ്ഘാടനം ചെയ്ത് കൊണ്ട്  സംസാരിക്കുകയായിരുന്നു

സാംസ്കാരികസമിതി പ്രസിഡൻ്റ് അനിൽ അധ്യക്ഷത വഹിച്ചു.  സാംസ്‌കാരികസമിതി സെക്രട്ടറി സുഭാഷ് എസ് കല്ലട വാർഡ് മെമ്പർ പ്രമീളകുമാരി ഡിമോസ് ഫർണ്ണീച്ചർ മാനേജിംഗ് ഡയറക്ടർ ഷാഫി ആഘോഷകമ്മിറ്റി കൺവീനർ AK പ്രദീപ്, ചെയർമാർ അനിൽ ലക്ഷമൺ, ഖജാൻജി മനോജ് കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പതിനാറ് ടീമുകൾ പങ്കെടുത്ത മൽസരത്തിൽ   കലാത്മിക മാന്നാർ 10,000 രൂപയും എവറോളിംഗ് ട്രോഫിയും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി

രണ്ടാം സ്ഥാനം  നിഹാരിക കൊല്ലം 5,000 രൂപയും എവറോളിംഗ്ട്രോഫിയും നേടി.
മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ധ്വനി താളം തെക്കടം 2,500 രൂപയും റോളിംഗ് ട്രോഫിയും

നാലാംസ്ഥാനം കരസ് മാക്കിയത് കൈലാസാധിപതി പതാരം 1,500 രൂപയും ട്രോഫിയും


തുടർന്ന് ഒരു ലക്ഷം രൂപയുടെ ഫർണ്ണിച്ചർ സാധനങ്ങളുടെ മെഗാ നറുക്കെടുപ്പും നടന്നു

LEAVE A REPLY

Please enter your comment!
Please enter your name here