ശാസ്താംകോട്ട.പൊലീസുകാർ ജനനേന്ദ്രിയം ഇടിച്ചു തകർത്തെന്ന പരാതി അന്വേഷിക്കാൻ എസ്ഐടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. മുൻമന്ത്രി പി. പ്രസാദ് നൽകിയ പരാതിയിലാണ് SIT അന്വേഷണം.
ശാസ്താംകോട്ട പോലീസിനെതിരെ ആയിരുന്നു അടൂർ സ്വദേശിയായ ദളിത് യുവാവിന്റെ പരാതി. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ച് എത്തിയ പോലീസ് സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി
മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പോലീസ് വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് എസ്ഐടി രൂപീകരിച്ചത്


































